Tuesday, April 10, 2012
ഗുന്തര്‍ഗ്രാസിന് ഇസ്രയേലില്‍ വിലക്ക്
ജറുസലേം: നൊബേല്‍ സമ്മാനജേതാവായ ജര്‍മന്‍ സാഹിത്യകാരന് ഗുന്തര്‍ഗ്രാസിനെ ഇസ്രയേല്‍ അനഭിമതനായി പ്രഖ്യാപിച്ചു. ഇസ്രയേലില്‍ പ്രവേശിക്കാന്‍ ഗുന്തര്‍ഗ്രാസിനെ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി എലി യീശായ് പറഞ്ഞു. ഇസ്രയേലിന്റെ യുദ്ധവെറി ലോകസമാധാനത്തിന് ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി ഗുന്തര്‍ഗ്രാസ് എഴുതിയ കവിതയാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. ഇസ്രയേലിനും ജൂതജനതയ്ക്കും എതിരെ പ്രതിഷേധം ആളിക്കത്തിക്കാനുള്ള നീക്കമാണ് ഗുന്തര്‍ഗ്രാസിന്റെ കവിതയെന്ന് മന്ത്രി പറഞ്ഞു.
ഇസ്രയേലിന്റെ അണുവായുധശേഖരം ഇറാന്ജനതയെ തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ജര്‍മനി ഇതിന് പിന്തുണ നല്‍കുകയാണെന്നും "പറഞ്ഞിരിക്കേണ്ടത്" എന്ന 60 വരി കവിതയില്‍ ഗുന്തര്‍ഗ്രാസ് തുറന്നടിച്ചിരുന്നു. ഇപ്പോള്‍ത്തന്നെ ദുര്‍ബലമായ ലോക സമാധാനത്തെ ആണവശക്തിയായ ഇസ്രയേല്‍ അപകടപ്പെടുത്തുകയാണെന്ന് അദ്ദേഹം എഴുതി. വാര്‍ധക്യത്തില്‍ അവസാന മഷികൊണ്ട് ഇപ്പോഴെങ്കിലും താന്‍ ഇതുപറയണം എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഒരേസമയം മൂന്ന് രാജ്യങ്ങളിലെ പത്രങ്ങളിലാണ് കവിത പ്രസിദ്ധീകരിച്ചത്. ഗുന്തര്‍ഗ്രാസിന്റെ കവിത സുന്ദരമായ മുന്നറിയിപ്പാണെന്ന് അഭിനന്ദിച്ച് ഇറാന് സാംസ്കാരിക ഉപമന്ത്രി ഗുന്തര്‍ഗ്രാസിന് കത്തെഴുതിയിരുന്നു. ദി ടിന് ഡ്രം(തകരച്ചെണ്ട) എന്ന പ്രശസ്ത യുദ്ധവിരുദ്ധ നോവലടക്കം നിരവധി കൃതികളുടെ കര്‍ത്താവാണ് എണ്‍പത്തിനാലുകാരനായ ഗുന്തര്‍ഗ്രാസ്.
deshabhimani 100412
Subscribe to:
Post Comments (Atom)
നൊബേല്‍ സമ്മാനജേതാവായ ജര്‍മന്‍ സാഹിത്യകാരന് ഗുന്തര്‍ഗ്രാസിനെ ഇസ്രയേല്‍ അനഭിമതനായി പ്രഖ്യാപിച്ചു. ഇസ്രയേലില്‍ പ്രവേശിക്കാന്‍ ഗുന്തര്‍ഗ്രാസിനെ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി എലി യീശായ് പറഞ്ഞു. ഇസ്രയേലിന്റെ യുദ്ധവെറി ലോകസമാധാനത്തിന് ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി ഗുന്തര്‍ഗ്രാസ് എഴുതിയ കവിതയാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. ഇസ്രയേലിനും ജൂതജനതയ്ക്കും എതിരെ പ്രതിഷേധം ആളിക്കത്തിക്കാനുള്ള നീക്കമാണ് ഗുന്തര്‍ഗ്രാസിന്റെ കവിതയെന്ന് മന്ത്രി പറഞ്ഞു.
ReplyDelete