Saturday, April 21, 2012
മനോരമ വാര്ത്ത കെട്ടിച്ചമച്ചത്: സിപിഐ എം
സിപിഐ എം പുനലൂര് ഏരിയസെക്രട്ടറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലയാള മനോരമ പത്രം നല്കിയ വാര്ത്തകള് തെറ്റിദ്ധാരണാജനകമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് ജയമോഹന് പ്രസ്താവനയില് പറഞ്ഞു. പാര്ടിയില് ഭിന്നതയുണ്ടെന്ന് വരുത്തിതീര്ക്കുന്ന വാര്ത്ത പാര്ടി ശത്രുക്കള്ക്കായി കെട്ടിച്ചമച്ചതാണ്. പുനലൂര് ഏരിയസെക്രട്ടറി ജോര്ജ് മാത്യു ജില്ലാ സെക്രട്ടറിയറ്റ് അംഗമായതിനെത്തുടര്ന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. തുടര്ന്ന് കഴിഞ്ഞ ദിവസം ചേര്ന്ന ഏരിയകമ്മിറ്റി ഐകകണ്ഠ്യേന സെക്രട്ടറിയെ തെരഞ്ഞെടുത്തു.
എന്നാല്, അരിശം തീരാത്ത മനോരമ രണ്ട് സെക്രട്ടറിയറ്റ് അംഗങ്ങള്ക്ക് ഇഷ്ടമില്ലാത്ത ആളെയാണ് സെക്രട്ടറിയാക്കിയതെന്നും നാല് കൗണ്സിലര്മാര് രാജി ഭീഷണി ഉയര്ത്തിയാണ് തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നും വാര്ത്ത നല്കി. മുനിസിപ്പല് കൗണ്സിലര്മാരെ സംബന്ധിച്ച് ജനങ്ങളിലും പാര്ടിയിലും അവിശ്വാസം ജനിപ്പിക്കുകയെന്ന ലക്ഷ്യകൂടി വാര്ത്തയ്ക്ക് പിന്നിലുണ്ട്. സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത് പാര്ടി ഏരിയകമ്മിറ്റി അംഗങ്ങളാണ്. ഇതിന് വിരുദ്ധമായി വാര്ത്തകള് ചമച്ചത് പത്രത്തിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പ്രസ്താവനയില് പറഞ്ഞു.
എന് രാമകൃഷ്ണപിള്ള സിപിഐ എം കരുനാഗപ്പള്ളി ഏരിയസെക്രട്ടറി
കരുനാഗപ്പള്ളി: സിപിഐ എം കരുനാഗപ്പള്ളി ഏരിയസെക്രട്ടറിയായി എന് രാമകൃഷ്ണപിള്ളയെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച രാവിലെ കരുനാഗപ്പള്ളി എന് എസ് മന്ദിരത്തില് ചേര്ന്ന ഏരിയകമ്മിറ്റിയാണ് എന് രാമകൃഷ്ണപിള്ളയെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്. ജില്ലാസെക്രട്ടറി കെ രാജഗോപാല്, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം കെ ഭാസ്കരന്, കെ വരദരാജന്, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ ഇ കാസിം, എസ് സുദേവന്, പി ആര് വസന്തന്, ജില്ലാകമ്മിറ്റി അംഗം അഡ്വ. വി വി ശശീന്ദ്രന് എന്നിവര് യോഗത്തില് പങ്കെടുത്തു. തൊടിയൂര് പഞ്ചായത്ത് മുന് പ്രസിഡന്റായ രാമകൃഷ്ണപിള്ള കര്ഷകസംഘം കരുനാഗപ്പള്ളി ഏരിയപ്രസിഡന്റും ജില്ലാകമ്മിറ്റി അംഗവുമാണ്.
ഏരിയസെക്രട്ടറി പി ആര് വസന്തന് ജില്ലാസെക്രട്ടറിയറ്റ് അംഗമായതിനെത്തുടര്ന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. എ കെ രാധാകൃഷ്ണപിള്ള അധ്യക്ഷനായി.
deshabhimani 210412
Labels:
നുണപ്രചരണം,
വാര്ത്ത
Subscribe to:
Post Comments (Atom)

ReplyDelete