കേരളത്തിന്റെ ഇക്കൊല്ലത്തെ വാര്ഷിക പദ്ധതി 14,010 കോടി രൂപയുടേതായി നിശ്ചയിച്ചു. കഴിഞ്ഞവര്ഷം 12,010 കോടിയുടെ പദ്ധതിയായിരുന്നു. 16.6 ശതമാനം വര്ധന. എന്നാല്, 600 കോടി രൂപയുടെ അധിക കേന്ദ്രസഹായമെന്ന കേരളത്തിന്റെ ആവശ്യം ആസൂത്രണ കമീഷന് ഭാഗികമായേ പരിഗണിച്ചുള്ളൂ. ഈയിനത്തില് 326 കോടി രൂപയേ ലഭിക്കൂ എന്ന് ധനമന്ത്രി കെ എം മാണി അറിയിച്ചു.
സംസ്ഥാനത്തിന്റെ പ്രത്യേക പദ്ധതികളായ കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര് വിമാനത്താവളം, ഉള്നാടന് ജലഗതാഗതം തുടങ്ങിയവയ്ക്ക് സാമ്പത്തിക സഹായം അനുവദിച്ചില്ല. മുല്ലപ്പെരിയാറില് പുതിയ അണക്കെട്ട് നിര്മിക്കാനുള്ള പദ്ധതിയും കമീഷന് പരിഗണിച്ചില്ല. അതിവേഗ റെയില് ഇടനാഴി, കണ്ണൂര് വിമാനത്താവളം, കോഴിക്കോട് മോണോ റെയില് തുടങ്ങിയ പദ്ധതികള്ക്കും ധനസഹായം നല്കിയില്ല. നടപടിക്രമങ്ങള് ഏറെക്കുറെ പൂര്ത്തിയായെന്ന് സംസ്ഥാന സര്ക്കാര് അവകാശപ്പെട്ട കൊച്ചി മെട്രോക്ക് ധനസഹായം നല്കാത്തതിനെക്കുറിച്ച് പ്രതികരിക്കാന് മന്ത്രിമാര് തയ്യാറായില്ല.
പൊതുവിതരണത്തിനുള്ള വകയിരുത്തലില് 92.80 ശതമാനത്തിന്റെ കുറവുവരുത്തി. കഴിഞ്ഞ സാമ്പത്തികവര്ഷം 85.24 കോടി രൂപ വകയിരുത്തിയ സ്ഥാനത്ത് ഇക്കുറി 6.14 കോടി രൂപ മാത്രം. ഇതേക്കുറിച്ച് ആരാഞ്ഞപ്പോള് നാണയപ്പെരുപ്പം കുറഞ്ഞെന്നും രണ്ടുരൂപയ്ക്ക് അരി കൊടുക്കുന്നുണ്ടെന്നുമായിരുന്നു ആസൂത്രണ ബോര്ഡ് അംഗം സി പി ജോണിന്റെ പ്രതികരണം. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ധനവിനിയോഗത്തിനുള്ള മാനദണ്ഡങ്ങളില് മാറ്റം വരുത്തുന്നതു സംബന്ധിച്ച് വി കെ ചതുര്വേദി കമ്മിറ്റി സമര്പ്പിച്ച റിപ്പോര്ട്ട് നടപ്പാക്കണമെന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിച്ചില്ല.
മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയും മന്ത്രി കെ എം മാണിയും സംസ്ഥാന ആസൂത്രണ ബോര്ഡ് ഉപാധ്യക്ഷന് കെ എം ചന്ദ്രശേഖറുമാണ് ആസൂത്രണ കമീഷന് ഉപാധ്യക്ഷന് മൊണ്ടേക്സിങ് അലുവാലിയയുമായി ചര്ച്ച നടത്തിയത്. മുഖ്യമന്ത്രിയുമായി നടത്തിയ ആദ്യവട്ടചര്ച്ചയ്ക്കുശേഷം മാണിയും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘവുമായി ആസൂത്രണ കമീഷന് വിശദ ചര്ച്ച നടത്തി. ചര്ച്ചയില് പൊതുവില് തൃപ്തിയുണ്ടെന്ന് മാണി പറഞ്ഞു. ഏതെങ്കിലും കാര്യത്തില് അതൃപ്തിയുണ്ടോ എന്ന ചോദ്യത്തിന്, കേരളത്തിന്റെ വമ്പിച്ച പലിശബാധ്യത എഴുതിത്തള്ളണമെന്ന ആവശ്യം അംഗീകരിക്കാത്തതില് നിരാശയുണ്ടെന്നായിരുന്നു പ്രതികരണം. വൈദ്യുതിനിരക്ക് പരിഷ്കരിക്കണമെന്ന് ആസൂത്രണ കമീഷന് നിര്ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില് എന്താണ് സംസ്ഥാന സര്ക്കാരിന്റെ നിലപാടെന്ന് ചോദിച്ചപ്പോള്, അതൊക്കെ റഗുലേറ്ററി അതോറിറ്റി തീരുമാനിക്കുമെന്നായിരുന്നു മറുപടി.
പൊതു- സ്വകാര്യ പങ്കാളിത്ത പദ്ധതികളുടെ കാര്യത്തില് കേരളത്തിന് വേണ്ടത്ര പുരോഗതിയില്ലെന്നും ആസൂത്രണ കമീഷന് കുറ്റപ്പെടുത്തി. ഇക്കാര്യത്തില് ആന്ധ്രപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ മാതൃക സ്വീകരിക്കാനും നിര്ദേശിച്ചു. 2012-13ലെ പദ്ധതിയില് സംയോജിത ഭക്ഷ്യോല്പ്പാദന പദ്ധതി, ഹൈടെക് കൃഷി, പച്ചക്കറി ഉല്പ്പാദനം വര്ധിപ്പിക്കല്, മണ്ണുസംരക്ഷണ പദ്ധതികള്, ഉല്പ്പാദനക്ഷമത വര്ധിപ്പിക്കല്, അഗ്രോ സര്വീസ് കേന്ദ്രങ്ങള്, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, നഗരവികസനം എന്നിവയ്ക്ക് പ്രത്യേക ഊന്നല് നല്കും. റോഡ്-പാലങ്ങള്, പരിസ്ഥിതി സംരക്ഷണം, ശുദ്ധജലവിതരണം-ശുചീകരണം, വെള്ളപ്പൊക്ക നിയന്ത്രണം-തീരസംരക്ഷണം, ഗ്രാമവികസനം, പ്രത്യേക മേഖലാ വികസനം, പാരമ്പര്യേതര ഊര്ജം എന്നീ വിഭാഗങ്ങളില് വകയിരുത്തലും ഗണ്യമായി കുറച്ചു.
(വി ജയിന്)
deshabhimani 210412
കേരളത്തിന്റെ ഇക്കൊല്ലത്തെ വാര്ഷിക പദ്ധതി 14,010 കോടി രൂപയുടേതായി നിശ്ചയിച്ചു. കഴിഞ്ഞവര്ഷം 12,010 കോടിയുടെ പദ്ധതിയായിരുന്നു. 16.6 ശതമാനം വര്ധന. എന്നാല്, 600 കോടി രൂപയുടെ അധിക കേന്ദ്രസഹായമെന്ന കേരളത്തിന്റെ ആവശ്യം ആസൂത്രണ കമീഷന് ഭാഗികമായേ പരിഗണിച്ചുള്ളൂ. ഈയിനത്തില് 326 കോടി രൂപയേ ലഭിക്കൂ എന്ന് ധനമന്ത്രി കെ എം മാണി അറിയിച്ചു.
ReplyDelete