Sunday, April 8, 2012
തന്നെ ഉപദ്രവിക്കുന്നവരെ സംരക്ഷിക്കുന്നത് ഹൈബി ഈഡനെന്ന് അജ്മല്‍
തന്നെ ഉപദ്രവിക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് ഹൈബി ഈഡന് എംഎല്‍എ സ്വീകരിക്കുന്നതെന്ന് എന്എസ്യു ജനറല്‍ സെക്രട്ടറി തരുണ്‍ ഗൊഗോയ്ക്കു മുമ്പാകെ മഹാരാജാസ് കോളേജ് മുന്‍ ചെയര്മാന് എ എ അജ്മലിന്റെ പരാതി. ഗ്രൂപ്പിന്റെ പേരിലാണ് അദ്ദേഹം തന്നെ ഉപദ്രവിച്ചവരെ സംരക്ഷിക്കുന്നത്. ഇതിനെതിരെ കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയി അടക്കമുള്ള നേതാക്കളുടെ പിന്തുണ ഗ്രൂപ്പ് അതീതമായി തനിക്കു ലഭിച്ചിട്ടുണ്ടെന്നും അജ്മല്‍ പറഞ്ഞു. മഹാരാജാസ് കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സബീര്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും അജ്മല്‍ പരാതിപ്പെട്ടു.
കെഎസ്യുവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് തരുണ്‍ ഗൊഗോയ് കേരളത്തിലെത്തിയത്. എറണാകുളം ഗസ്റ്റ്ഹൗസിലായിരുന്നു അജ്മലിന്റെയും തരുണ്‍ ഗൊഗോയ്യുടെയും കൂടിക്കാഴ്ച. കെഎസ്യു ജില്ലാ നേതാക്കള്‍ മര്‍ദിച്ചതിനെത്തുടര്‍ന്ന് മാര്‍ച്ച് 30നാണ് എ എ അജ്മല്‍ കോളേജ് യൂണിയന് ചെയര്‍മാന്‍സ്ഥാനം രാജിവച്ചത്. കെഎസ്യുവിലെ വി ഡി സതീശന് വിഭാഗം നേതാവായ അജ്മലിനെ 29ന് വൈകിട്ടാണ് ഹൈബി ഈഡന് അനുകൂലികളായ വിശാല ഐ വിഭാഗം മര്‍ദിച്ചത്. എംജി യൂണിവേഴ്സിറ്റി കലോത്സവത്തില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ ഹൈബി ഈഡന് എംഎല്‍എ 50,000 രൂപ നല്‍കിയിരുന്നെന്നും ഇതില്‍ 10,000 രൂപ മാത്രമാണ് അജ്മല്‍ കോളേജില്‍ ഏല്‍പ്പിച്ചതെന്നും ആരോപിച്ചായിരുന്നു മര്‍ദനം. ആരോപണം കളവാണെന്നും ജില്ലാനേതൃത്വം തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നെന്നും അജ്മല്‍ പറയുന്നു.
deshabhimani 080412
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)

ReplyDelete