Saturday, July 14, 2012

വാളകം കേസ്: സിബിഐ അപേക്ഷ നല്‍കി


കൊട്ടാരക്കര വാളകത്ത് അധ്യാപകനെ ആക്രമിച്ച കേസില്‍ തൊണ്ടിമുതലുകള്‍ വിട്ടുകിട്ടാന്‍ സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. അന്വേഷണം ഏറ്റെടുത്ത സാഹചര്യത്തിലാണ് തൊണ്ടിമുതലുകള്‍ വിട്ടുനല്‍കാന്‍ സിബിഐ അപേക്ഷ സമര്‍പ്പിച്ചത്.

ഫസല്‍വധം: അന്വേഷണം പൂര്‍ത്തിയായെന്ന് സിബിഐ

കൊച്ചി: ഫസല്‍ വധക്കേസില്‍ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരുള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെയുള്ള അന്വേഷണം പൂര്‍ത്തിയായതായി സിബിഐ എറണാകുളം സിജെഎം കോടതിയെ അറിയിച്ചു. കേസിലുള്‍പ്പെട്ട രണ്ടുപേരെക്കൂടി കണ്ടെത്താനുണ്ടെന്നും ഗൂഢാലോചനയെക്കുറിച്ച് വിശദാംശങ്ങള്‍ ലഭിക്കാനുണ്ടെന്നും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. റിമാന്‍ഡില്‍ കഴിയുന്ന കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരുടെ ജാമ്യാപേക്ഷ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി തള്ളി. കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇരുവരുടെയും റിമാന്‍ഡ് കാലാവധി നീട്ടി.

പി മോഹനടക്കമുള്ളവരുടെ റിമാന്റ് കാലാവധി കൂട്ടി

വടകര: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനന്‍ അടക്കം 14 പേരെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ഷിനോജിനെ അടുത്ത വ്യാഴാഴ്ച വരെ പൊലീസ് കസ്റ്റഡിയിലും വിട്ടു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിറക്കിയത്.

കാരായി രാജന്‍ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയില്‍

വടകര: ചന്ദ്രശേഖരന്‍ വധത്തിന്റെ കള്ളക്കേസില്‍ കുടുക്കി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജനെ വടകര ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അഭിഭാഷക സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്ന രാജന്റെ ഹര്‍ജി പരിഗണിച്ച് ദിവസത്തിലൊരിക്കല്‍ അഭിഭാഷകനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കി. രാജനെ ദിവസവും വൈദ്യപരിശോധനക്ക് വിധേയനാക്കണമെന്നും കോടതി നിര്‍ദേശിച്ചു. അഭിഭാഷകരുടെ സമരം കാരണം കസ്റ്റഡി അപേക്ഷ പരിഗണിക്കരുതെന്ന രാജന്റെ വാദം കോടതി തള്ളി. ചന്ദ്രശേഖരന്‍ വധത്തില്‍ അറസ്റ്റിലായ സിജിത്തിന് ചികിത്സ നല്‍കാനും ഒളിവില്‍ കഴിയാനും സഹായം നല്‍കിയെന്നും കുറ്റകൃത്യം നേരത്തെ അറിഞ്ഞിട്ടും തടഞ്ഞില്ലെന്നുമാണ് രാജനെതിരെ ചുമത്തിയ കുറ്റം. തലശേരിയിലെ ഫസല്‍ വധക്കേസില്‍ കള്ളക്കേസില്‍ കുടുക്കി ഏറണാകുളം കാക്കനാട് ജയിലിലടച്ച രാജനെ കഴിഞ്ഞ ദിവസം ഡിവൈഎസ്പി ജോസി ചെറിയാന്‍ അറസ്റ്റ് ചെയ്തിരുന്നു. പകല്‍ പന്ത്രണ്ടരയോടെ കോടതിയിലെത്തിച്ച രാജനെ സിപിഐ എം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ അഭിവാദ്യം ചെയ്തു.

deshabhimani 130712

No comments:

Post a Comment