Saturday, July 14, 2012

മുല്ലപ്പെരിയാര്‍: കേരള സര്‍ക്കാര്‍ ഉത്തരവാദിത്തം തിരിച്ചറിയണമെന്ന് ജസ്റ്റിസ് എ ആര്‍ എ ആര്‍ ലക്ഷ്മണന്‍


മുല്ലപ്പെരിയാര്‍ സംബന്ധിച്ച സുപ്രിം കോടതിയുടെ നിര്‍ദേശങ്ങള്‍ കേരള സര്‍ക്കാര്‍ അംഗീകരിക്കണമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്വം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണമെന്നും ഉന്നതാധികാര സമിതിയിലെ തമിഴ്‌നാടിന്റെ പ്രതിനിധി ജസ്റ്റിസ് എ ആര്‍ ലക്ഷ്മണന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയം സംബന്ധിച്ച് പത്രലേഖകരോട് സംസാരിക്കവെ വ്യക്തികള്‍ കോടതി ഉത്തരവുകള്‍ പാലിക്കാതിരുന്നാല്‍ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കാമെന്നുപറഞ്ഞ എ ആര്‍ ലക്ഷ്മണന്‍ സര്‍ക്കാരുകള്‍ ആവട്ടെ അവരുടെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു.

മുല്ലപ്പെരിയാര്‍ സംബന്ധിച്ച സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായും തമിഴ്‌നാടിന് അനുകൂലമാണെന്നു പറഞ്ഞ ജസ്റ്റിസ് എ ആര്‍ ലക്ഷ്മണന്‍, ഘടനാപരമായും സാങ്കേതികപരമായും അണക്കെട്ട് സുരക്ഷിതമാണെന്നും അഭിപ്രായപ്പെട്ടു. അറ്റകുറ്റപ്പണികള്‍ക്കുശേഷം ഡാമിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താമെന്ന് സമിതി നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തരമായി ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ നിര്‍ദേശിക്കുന്നതിനൊപ്പം പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ അണക്കെട്ടിനായി കേരളവും-തമിഴ്‌നാടും തമ്മില്‍ കരാര്‍വെക്കുന്നതും കേരളം മുഴുവന്‍ ചെലവും വഹിച്ച് അണക്കെട്ട് നിര്‍മിക്കുന്നതും അതിനായി സമിതിയെ നിയോഗിക്കുന്നതുമടങ്ങുന്ന ബദല്‍ നിര്‍ദേശത്തിനാണ് താന്‍ ബദല്‍ കുറിപ്പെഴുതിയതെന്ന് ജസ്റ്റിസ് എ ആര്‍ ലക്ഷ്മണന്‍ പറഞ്ഞു.

janayugom 130712

No comments:

Post a Comment