Saturday, July 14, 2012

ഗുവാഹത്തിയില്‍ സദാചാരപൊലീസ് പെണ്‍കുട്ടിയുടെ വസ്ത്രമുരിഞ്ഞു


ഗുവാഹത്തിയില്‍ പെണ്‍കുട്ടിയെ നടുറോഡില്‍വച്ച് അമ്പതോളം പേരടങ്ങുന്ന സംഘം അര മണിക്കൂറോളം അപമാനിച്ചു. ഒരു ആണ്‍കുട്ടിയുമൊത്ത് ഹോട്ടലില്‍നിന്ന് ഇറങ്ങിവന്നുവെന്നതാണ് പെണ്‍കുട്ടി ചെയ്ത കുറ്റമായി ആള്‍ക്കൂട്ടം കണ്ടത്. പെണ്‍കുട്ടിയെ വസ്ത്രാക്ഷേപം നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തശേഷം മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചു. നഗരമധ്യത്തില്‍ നടന്ന സംഭവത്തില്‍ പൊലീസ് യഥാസമയം ഇടപെട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ അയക്കുമെന്ന് ദേശീയ വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ മമത ശര്‍മ പറഞ്ഞു.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായി വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഗുവാഹത്തിയില്‍ ഒരു പെണ്‍കുട്ടിക്കെതിരെ ഒരു സംഘമാളുകള്‍ നഗരമധ്യത്തില്‍ നടത്തിയ ആക്രമണം പൊലീസിന് തടയാനായില്ലെന്നത്പ്രതിഷേധാര്‍ഹമാണ്. അസം സര്‍ക്കാര്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും പൊതുസ്ഥലങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുകയും വേണം. പീഡനത്തിനിരയായ പെണ്‍കുട്ടിയെ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധ സുന്ദരരാമന്‍ ശനിയാഴ്ച സന്ദര്‍ശിക്കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു. യുപിയിലെ ബാഗ്പത്തില്‍ സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും വൈകിട്ട് പുറത്ത് സഞ്ചരിക്കരുതെന്നും പ്രണയവിവാഹം പാടില്ലെന്നും പഞ്ചായത്ത് വിലക്ക് പുറപ്പെടുവിച്ചത് സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ഹനിക്കുന്ന നടപടിയാണ്. അതേസമയം, സംഭവം അന്വേഷിക്കാനും ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്യാനും ലോക്കല്‍ പൊലീസ് യഥാസമയം രംഗത്തിറങ്ങിയത് പ്രശംസാര്‍ഹമാണ്.

deshabhimani 140712

1 comment:

  1. ഗുവാഹത്തിയില്‍ പെണ്‍കുട്ടിയെ നടുറോഡില്‍വച്ച് അമ്പതോളം പേരടങ്ങുന്ന സംഘം അര മണിക്കൂറോളം അപമാനിച്ചു. ഒരു ആണ്‍കുട്ടിയുമൊത്ത് ഹോട്ടലില്‍നിന്ന് ഇറങ്ങിവന്നുവെന്നതാണ് പെണ്‍കുട്ടി ചെയ്ത കുറ്റമായി ആള്‍ക്കൂട്ടം കണ്ടത്. പെണ്‍കുട്ടിയെ വസ്ത്രാക്ഷേപം നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തശേഷം മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചു. നഗരമധ്യത്തില്‍ നടന്ന സംഭവത്തില്‍ പൊലീസ് യഥാസമയം ഇടപെട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ അയക്കുമെന്ന് ദേശീയ വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ മമത ശര്‍മ പറഞ്ഞു.

    ReplyDelete