ഗാസ/ജറുസലേം: ഗാസയിലെ പലസ്തീന്‍മണ്ണില്‍ ചോരപ്പുഴയൊഴുക്കാന്‍ ഇസ്രയേല്‍
വീണ്ടും കച്ചമുറുക്കി. നാലുദിവസമായി തുടരുന്ന വ്യോമാക്രമണം ശക്തമാക്കിയ
സയണിസ്റ്റ് സൈന്യം ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ ആസ്ഥാനവും പ്രധാനമന്ത്രി
ഇസ്മായില്‍ ഹനിയയുടെ വസതിയും ആക്രമിച്ചു. ശനിയാഴ്ച പുലരുംവരെ തുടര്‍ന്ന
ആക്രമണത്തില്‍ എട്ടു പലസ്തീന്‍കാര്‍കൂടി കൊല്ലപ്പെട്ടു. സ്ത്രീകളും
കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏതുനിമിഷവും ഗാസയില്‍
കടന്നുകയറാന്‍ തയ്യാറെടുത്ത് ഇസ്രയേലിന്റെ വന്‍ സൈനികസന്നാഹം
അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കയാണ്. കരുതല്‍ശേഖരത്തിലുള്ള 75,000
സൈനികരെക്കൂടി രംഗത്തിറക്കാന്‍ ഇസ്രയേലി മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ
കരയാക്രമണം ആസന്നമായി.
ആക്രമണം തുടരുന്നതിനിടയിലും അറബ്ലോകത്തിന്റെ ഐക്യദാര്‍ഢ്യവുമായി ടുണീഷ്യ
വിദേശമന്ത്രി റഫീഖ് അബ്ദുസലാം ഗാസയിലെത്തി. പരിക്കേറ്റ് ആശുപത്രിയില്‍
കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിച്ചു. ഗാസയിലെത്തിയ ഈജിപ്ത് പ്രധാനമന്ത്രി
ഹിഷാം ഖാന്ദില്‍ ഇസ്രയേലി ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
സമധാനചര്‍ച്ചയ്ക്ക് മാധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്നും ഈജിപ്ത്
വ്യക്തമാക്കിയിട്ടുണ്ട്. ഗാസയിലെ സ്ഥിതി ആശങ്കാജനകമാണെന്നും ഇസ്രയേല്‍
സംയമനം പാലിക്കണമെന്നും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍
പറഞ്ഞു. മൂണ്‍ ഉടന്‍ ഗാസ സന്ദര്‍ശിക്കുമെന്നും അദ്ദേഹത്തിന്റെ വക്താവ്
അറിയിച്ചു. അതേസമയം, അമേരിക്ക ഇസ്രയേലിന് സമ്പൂര്‍ണ പിന്തുണ ആവര്‍ത്തിച്ചു.
ബറാക് ഒബാമ നെതന്യാഹുമായി ഫോണില്‍ ബന്ധപ്പെട്ടാണ് പിന്തുണ അറിയിച്ചത്.
No comments:
Post a Comment