നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ 35 ലക്ഷം രൂപവീതം വിലവരുന്ന 45 ആംബുലന്‍സുകള്‍ കേരള സര്‍ക്കാരിന് നല്‍കിയതാണ്. അന്നത്തെ അവസ്ഥയില്‍ ഇത്തരമൊരു സര്‍വ്വീസ് നടത്താനുള്ള സംവിധാനം കേരള സര്‍ക്കാരിനില്ലാത്തതു കാരണം സികിത്സ ഹെല്‍ത് കെയര്‍ ലിമിറ്റഡ് എന്ന ബോംബെ കമ്പനിക്ക് ആംബുലന്‍സുകളുടെ നടത്തിപ്പവകാശം നല്‍കുകയുണ്ടായി. കമ്പനിയുമായുണ്ടാക്കിയ കരാറനുസരിച്ച് ഓരോ ആംബുലന്‍സും പ്രതിമാസം 2000 കിലോമീറ്ററാണ് ഓടേണ്ടത്. ഇതിന് സര്‍ക്കാര്‍ കമ്പനിക്ക് 1,06,000 രൂപ നല്‍കും. അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും 53 രൂപവീതം അധികം നല്‍കും. ഈ വ്യവസ്ഥ മുതലെടുത്ത് കമ്പനി വന്‍ തട്ടിപ്പ് നടത്തുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. 2000 കിലോമീറ്ററിന് പുറമെ ആറായിരം കിലോമീറ്റര്‍ വരെ അധികം ഓടിക്കുന്നതായി കള്ളക്കണക്കുണ്ടാക്കി കോടിക്കണക്കിന് രൂപ എഴുതിവാങ്ങുകയാണ് ചെയ്യുന്നത്. ഈ വിവരം പുറത്തുവന്ന ഉടനെ കമ്പനി അധികൃതര്‍ ആംബുലന്‍സുകളില്‍ സൂക്ഷിക്കുന്ന ലോഗ് ബുക്കുകള്‍ നീക്കം ചെയ്തു. വാര്‍ത്ത പുറത്തുവന്നതിന്റെ പേരില്‍ ആംബുലന്‍സ് ജീവക്കാര്‍ക്കെതിരെ നിയമനടപടികളാരംഭിച്ചതായും വാര്‍ത്ത വന്നിരിക്കുന്നു.
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍, കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണ, കേന്ദ്ര ധനമന്ത്രി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന കമ്പനിയായതിനാല്‍ ഇവര്‍ക്ക് വഴിവിട്ട് സഹായം നല്‍കുകയാണ് സര്‍ക്കാര്‍. ഇന്ത്യയില്‍ 11 സംസ്ഥാനങ്ങളില്‍ ആംബുലന്‍സ് സര്‍വ്വീസ് നടത്താന്‍ ചുമതലപ്പെടുത്തിയത് ഈ കമ്പനിയെയായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നാല് സംസ്ഥാനങ്ങളില്‍ ഒഴികെ മറ്റ് സംസ്ഥാനങ്ങള്‍ ഈ കമ്പനിയെ ഒഴിവാക്കിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.
സംഭവം വിവാദമായപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത് ഷാഫി മേത്തര്‍ ഈ കമ്പനിയുടെ ഡയറക്റ്ററല്ല എന്നാണ്. ഈ വാദം കളവാണെന്നുള്ള തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തട്ടിപ്പു സംഘങ്ങളെ സംബന്ധിച്ച് ദിനംപ്രതി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കും എന്ന് ആവര്‍ത്തിച്ചുകൊണ്ട് കേരള ജനതയെ മണ്ടന്‍മാരാക്കുകയാണ് മുഖ്യമന്ത്രിയും കൂട്ടരും. ആംബുലന്‍സ് സര്‍വ്വീസിന്റെ മറപറ്റി സംസ്ഥാനത്തിന്റെ കോടിക്കണക്കിന് രൂപ തട്ടിയെടുക്കുന്ന ഈ കമ്പനിയെക്കുറിച്ച് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തണം. ആംബുലന്‍സിലെ ജീവക്കാരുടെ പരാതികള്‍ പരിഹരിക്കണമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
an old news on the issue
"കെംപ്" ആംബുലന്‍സുകള്‍ പിന്‍വലിക്കുന്നത് കേന്ദ്രമന്ത്രിയുടെ മകന്റെ കമ്പനിക്ക് വേണ്ടി
തെളിവുകള്‍ നശിപ്പിച്ചത് തിരുവഞ്ചൂര്‍ തന്നെ: വി എസ്
തിരു: സോളാര്‍ തട്ടിപ്പില്‍ ശാലുമേനോനെതിരായ തെളിവുകള്‍ നശിപ്പിച്ചത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ശാലുമേനോന്റെ വീട്ടിന്റെ പാലുക്കാച്ചലിന്റെ ഫോട്ടോസടക്കം നശിപ്പിച്ചു. സോളാര്‍ തട്ടിപ്പ്പ്രതി സരിത തിരുവഞ്ചൂരിനെ വിളിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണം.
തട്ടിപ്പിന് കൂട്ടുനിന്ന മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവെച്ച് ജനവിധിതേടണമെന്നും വി എസ് ആവശ്യപ്പെട്ടു. വൈദ്യുതി ക്ഷാമത്തിന്റെ പേരില്‍ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ കള്ള കമ്പനികളെ വളര്‍ത്തിയെന്നും വി എസ് പറഞ്ഞു.
deshabhimani
No comments:
Post a Comment