Sunday, August 2, 2020

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ്: മനോരമയുടെ ഒന്നാം പേജ് വാര്‍ത്ത വ്യാജം; തിരുത്തണമെന്ന് എന്‍ജിഒ യൂണിയന്‍

പൊതു സമൂഹത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ എന്‍ജിഒ യൂണിയനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ കൊടുത്ത വാര്‍ത്ത മനോരമ തിരുത്തണമെന്ന് എന്‍ജിഒ യൂണിയന്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

എന്‍ജിഒ യൂണിയന്റെ പ്രാഥമിക അംഗത്വം പോലുമില്ലാത്ത വ്യക്തിയെയാണ് എന്‍ജിഒ യൂണിയന്‍ നേതാവായി മലയാള മനോരമ ചിത്രീകരിച്ചിരിക്കുന്നത് ഈ വാര്‍ത്ത തിരുത്തി ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്നും എന്‍ജിഒ യൂണിയന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

No comments:

Post a Comment