എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കാനുള്ള സര്‍ക്കാര്‍പദ്ധതി തടഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന്റെ നടപടി സംശയകരമെന്ന് ഹൈക്കോടതി. ഇത്തരം ഉത്തരവ് പുറപ്പെടുവിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന് അധികാരമുണ്ടെന്നു കരുതുന്നില്ലെന്ന് ചീഫ് ജസ്റിസ് ജെ ചെലമേശ്വര്‍, ജസ്റിസ് ആന്റണി ഡൊമിനിക് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പു കമീഷന്‍ വെള്ളിയാഴ്ച വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പു കമീഷന്റെ നടപടിക്കെതിരെ ഒല്ലൂര്‍ എംഎല്‍എ രാജാജി മാത്യു തോമസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സര്‍ക്കാര്‍നടപടി തെരഞ്ഞെടുപ്പിന്റെ പവിത്രതയെ ബാധിക്കില്ലെന്നും ജനങ്ങള്‍ക്കു കിട്ടേണ്ട ആനുകൂല്യം എന്തിനു തടയുന്നെന്നും കോടതി ചോദിച്ചു. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുമുമ്പല്ലേ സര്‍ക്കാര്‍തീരുമാനമെന്നും കോടതി ആരാഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പ് സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിച്ച പദ്ധതി പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ തടഞ്ഞത് നിയമപരമല്ലെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഡ്വ. പി ദീപക് വാദിച്ചു. പൊതുവിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയില്‍ തെരഞ്ഞെടുപ്പു കമീഷന്‍ ഇടപെടുന്നത് തടയണമെന്നും പദ്ധതി തടയാന്‍ തെരഞ്ഞെടുപ്പു കമീഷന് അധികാരമില്ലെന്നു പ്രഖ്യാപിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. പദ്ധതിനടത്തിപ്പ് തടയരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും തെരഞ്ഞെടുപ്പു കമീഷന് കത്തു നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ കാര്‍ഡുടമകള്‍ക്കും കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ അരി നല്‍കാന്‍ ഫെബ്രുവരി 23ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. ഏഴു ദിവസത്തിനുശേഷമാണ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. അരിവിതരണത്തിനുള്ള നടപടിക്രമം അതിനുമുമ്പേ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അരി വിതരണം തെരഞ്ഞെടുപ്പു കമീഷന്‍ തടയുകയായിരുന്നു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ പരസ്യമായി ന്യായീകരിക്കുകയും ചെയ്തു.
രാഷ്ട്രീയ ലക്ഷ്യംവച്ച് പദ്ധതി തടസ്സപ്പെടുത്തിയ യുഡിഎഫ് നടപടിക്കെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം കലക്ടറാണ് അരി വിതരണത്തിനുള്ള അപേക്ഷ വിതരണം ആദ്യം തടഞ്ഞത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പു കമീഷന് പരാതി നല്‍കി. കമീഷന്‍ ഇത് ഫയലില്‍ സ്വീകരിച്ചു. എന്നാല്‍, സര്‍ക്കാരിന് മറുപടിപോലും നല്‍കാതെയാണ് അരി വിതരണം സംസ്ഥാനവ്യാപകമായി തടഞ്ഞ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോ മാര്‍ച്ച് ഏഴിന് രാത്രി പത്രക്കുറിപ്പ് ഇറക്കിയത്. പദ്ധതിയനുസരിച്ച് പ്രതിമാസം 10 കിലോ അരിയും രണ്ടു കിലോ ഗോതമ്പുമാണ് കാര്‍ഡുടമകള്‍ക്ക് രണ്ടു രൂപ നിരക്കില്‍ വിതരണംചെയ്യുന്നത്. ആദ്യം മുഴുവന്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം. പിന്നീട്, സാമൂഹ്യമായ പിന്നോക്കാവസ്ഥ അനുവദിക്കുന്ന വിവിധ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി 40 ലക്ഷം കുടുംബത്തിലേക്ക് പദ്ധതി വ്യാപിപ്പിച്ചു. കേരളത്തില്‍ പട്ടിണികിടക്കുന്ന ഒരു കുടുംബവുമില്ലെന്ന് ഉറപ്പാക്കുന്നതിന് റേഷന്‍കാര്‍ഡുള്ള 70 ലക്ഷം കുടുംബത്തിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ ഒടുവില്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതാണ് തെരഞ്ഞെടുപ്പു കമീഷന്‍ തടഞ്ഞത്.
ദേശാഭിമാനി 170311
എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കാനുള്ള സര്‍ക്കാര്‍പദ്ധതി തടഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന്റെ നടപടി സംശയകരമെന്ന് ഹൈക്കോടതി. ഇത്തരം ഉത്തരവ് പുറപ്പെടുവിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന് അധികാരമുണ്ടെന്നു കരുതുന്നില്ലെന്ന് ചീഫ് ജസ്റിസ് ജെ ചെലമേശ്വര്‍, ജസ്റിസ് ആന്റണി ഡൊമിനിക് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പു കമീഷന്‍ വെള്ളിയാഴ്ച വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ReplyDeleteഎല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ രണ്ട് രൂപ അരിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയവര്‍ പാര്‍ടി യോഗങ്ങളില്‍ ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ തുടങ്ങി. മുസ്ളിംലീഗാണ് തെരഞ്ഞെടുപ്പിനായി വിളിച്ചു ചേര്‍ത്ത യോഗങ്ങളില്‍ രണ്ടു രൂപ അരിക്കുള്ള ഫോറം വിതരണം തുടങ്ങിയത്. ജില്ലയില്‍ വിവിധ ഭാഗങ്ങളിലും ഇത്തരത്തില്‍ ഫോറം വിതരണം തുടങ്ങി. ഫോറം പൂരിപ്പിച്ചുനല്‍കുന്ന തിരക്കിലാണ് മുസ്ളിം ലീഗ് പ്രവര്‍ത്തകര്‍. തിങ്കളാഴ്ച വേങ്ങരയില്‍ നടന്ന മുസ്ളിംലീഗ് കുടുംബയോഗത്തിലും ഇത്തരത്തില്‍ രണ്ടു രൂപ അരിക്കുള്ള ഫോറം വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് നേതാവിന്റെ സാന്നിധ്യത്തിലാണ് യോഗം നടന്നത്. ചെമ്മങ്കടവില്‍ മുസ്ളിംലീഗ് മുനിസിപ്പല്‍ കൌണ്‍ണ്‍സിലറുടെ നേതൃത്വത്തിലാണ് രണ്ടു രൂപ അരി ഫോറം വിതരണം നടത്തിയത്.
ReplyDeleteരണ്ടുരൂപക്ക് അരി തടഞ്ഞ സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പുനപരിശോധിക്കുമെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്വൈ ഖുറേഷി എല്‍ഡിഎഫ് പ്രതിനിധികളെ അറിയിച്ചു.സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ആനത്തലവട്ടം ആനന്ദനും സിപിഐ പ്രതിനിധി സിഎന്‍ ചന്ദ്രനും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുമായി ചര്‍ച്ച നടത്തി. വെള്ളിയാഴ്ച ഇക്കാര്യത്തില്‍ കമ്മീഷന്റെ അഭിപ്രായം കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ReplyDelete