വയനാട് ജില്ലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടപ്പിലാക്കിയ മത്സ്യകേരളം പദ്ധതിയെ കര്‍ഷകര്‍ നെഞ്ചേറ്റി. മത്സ്യകേരളം പദ്ധതിയില്‍ 3429154 രൂപ് ഫിഷറീസ് വകുപ്പ് ജില്ലയില്‍ ചെലവാക്കി. പദ്ധതിയില്‍ കര്‍ഷക ഉദ്യോഗസ്ഥ കൂട്ടായ്മയില്‍ വന്‍ വിജയമാണ് ജില്ല നേടിയത്. ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യകൃഷി നടത്തുന്ന കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന ഗവണ്‍മെന്റ് ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് മത്സ്യകേരളം. ഗുണഭോക്താക്കള്‍ക്ക് മത്സ്യവിത്ത്, ശാസ്ത്രീയ മത്സ്യകൃഷിയില്‍ പരിശീലനം എന്നിവ സൌജന്യമായി നല്‍കി. പ്രവര്‍ത്തന മേല്‍നോട്ടത്തിനായി അക്വാകള്‍ച്ചര്‍ കോ-ഓഡിനേറ്റര്‍മാരെ നിയമിച്ചു. കൂടാതെ രണ്ട് ഫിഷറീസ് എക്സറ്റന്‍ഷന്‍ ഓഫീസര്‍മാരെയും നിയമിച്ചു. ഇതിന്റെയൊക്കെ ഫലമായി ജില്ലയിലെ കൃഷിയിടങ്ങളില്‍ നിന്ന് ആയിരകണക്കിന് ടണ്‍ മത്സ്യങ്ങളാണ് ലഭിച്ചത്. ഇപ്പോള്‍ മത്സ്യകൃഷി പ്രധാന വരുമാന മര്‍ഗമാക്കുന്ന നിരവധി കുടുംബങ്ങള്‍ ജില്ലയിലുണ്ട്. ആയിരകണക്കിന് കുടുംബങ്ങള്‍ മത്സ്യകൃഷി പ്രധാന വരുമാന മാര്‍ഗമാക്കുന്നു.
10 ലക്ഷം മത്സ്യവിത്താണ് ജില്ലയിലെ കര്‍ഷകര്‍ക്ക് സൌജന്യമായി നല്‍കിയത്. ഇവര്‍ക്ക് സൌജന്യമായി ശാസ്ത്രീയ പരിശീലനം നല്‍കി. മത്സ്യങ്ങളുടെ സംരക്ഷണത്തിനായി എല്ലാ പഞ്ചായത്തിലും മൊബൈല്‍ അക്വാറ്റിക്ക് ക്ളിനിക്ക് ആരംഭിച്ചു. കര്‍ഷകര്‍ക്ക് ഊര്‍ജം പകരാനായി ഫാര്‍മേഴ്സ് മീറ്റ് സംഘടിപ്പിച്ചു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളും മത്സ്യകര്‍ഷക ക്ളബ്ബ് ആരംഭിച്ചിട്ടുണ്ട്. മത്സ്യകേരളം പദ്ധതിയനുസരിച്ച് 1851 കര്‍ഷകര്‍ പ്രവര്‍ത്തിക്കുന്നു. നെന്മേനി 68, നൂല്‍പ്പുഴ 48, ബത്തേരി 79, മുള്ളന്‍കൊല്ലി 161, പുല്‍പ്പള്ളി 93, അമ്പലവയല്‍ 38, പൂതാടി 94, മീനങ്ങാടി 38, മാനന്തവാടി 80, എടവക 135, തവിഞ്ഞാല്‍ 150, തിരുനെല്ലി 100, പനമരം 93, തൊണ്ടര്‍നാട് 72, വെള്ളമുണ്ട 74, വൈത്തിരി 25, പൊഴുതന 57, മൂപൈനാട് 26, മേപ്പാടി 54, മുട്ടില്‍ 45, കണിയാമ്പറ്റ 108, കോട്ടത്തറ 24, പടിഞ്ഞാറത്തറ 73, തരിയോട് 72, വെങ്ങപ്പള്ളി 28, കല്‍പ്പറ്റ മുന്‍സിപാലിറ്റി 6 എന്നിങ്ങനെയാണ് രജിസ്ട്രര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന മത്സ്യകൃഷിക്കാരുടെ എണ്ണം
വയനാട്ടില്‍ മത്സ്യ കൃഷിയുടെ ചാകര
കല്‍പ്പറ്റ: വയനാട്ടില്‍ മത്സ്യകൃഷിയോ? അതും ഈ മലമുകളില്‍. അതങ്ങ് കടലും കായലും ഉള്ള സ്ഥലത്തെ കാര്യമല്ലെ. അഞ്ച് വര്‍ഷം മുമ്പ് ജില്ലയിലെ ചിലരെങ്കിലും ഇങ്ങനെ പറഞ്ഞിട്ടുണ്ട്. എന്നാലിന്ന് ഇത് പഴങ്കഥയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉള്‍നാടന്‍ മത്സ്യകൃഷി മേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങളുടെ ഫലമായാണ് ഭൂമിശാസ്ത്രപരമായി ഒട്ടെറെ വെല്ലുവിളികള്‍ നേരിടുന്ന ജില്ല മത്സ്യകൃഷിയില്‍ വന്‍ പുരോഗതി കൈവരിച്ചത്. ഉള്‍നാടന്‍ മത്സ്യകൃഷിയില്‍ വര്‍ഷം 165ടണ്‍ മത്സ്യമാണ് ഇപ്പോള്‍ വിളവെടുക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് ആരും തിരിഞ്ഞ് നോക്കാതെ പൂക്കോട് തടാകത്തിനടുത്ത് പ്രവര്‍ത്തിച്ചിരുന്ന കൃഷി ഓഫീസിലിപ്പോള്‍ മത്സ്യകൃഷി നടത്തുന്നവരുടെയും പുതുതായി കൃഷി ആരംഭിക്കുന്നവരുടെയും തിരക്കാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഫിഷറീസ് മേഖലയില്‍ പുത്തന്‍ നയങ്ങള്‍ നടപ്പാക്കിയപ്പോള്‍ ഉദ്യോഗസ്ഥര്‍ ആത്മാര്‍ഥതയോടെ നടപ്പാക്കി. ഇതിന്റെയൊക്കെ ഫലമായി സമൃദ്ധിയുടെ ചാകരയാണ് ഈ രംഗത്ത് നിറയുന്നത്. 100ഹെക്ടറിലാണ് ഈ വര്‍ഷം ജില്ലയില്‍ മത്സ്യകൃഷി നടത്തുന്നത്.
ജില്ലയുടെ പ്രത്യേകതകള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളാണ് മത്സ്യകൃഷി വ്യാപനത്തിന് വഴിയൊരുക്കിയത്. ഇതിനനുസരിച്ച് ജില്ലയിലെ ഫിഷറീസ് ഓഫീസും ഉദ്യോഗസ്ഥരും പ്രവര്‍ത്തിച്ചു. വിദര്‍ഭ പാക്കേജനസരിച്ച് കര്‍ഷക ആത്മഹത്യ നിലനില്‍ക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ വയനാട്ടില്‍ മത്സ്യകൃഷി നടത്താന്‍ അനുമതി കിട്ടി. പദ്ധതിയനുസരിച്ച് ഒരു ഹെക്ടര്‍ സ്ഥലത്ത് കുളം കുഴിക്കാന്‍ രണ്ട് ലക്ഷം രൂപ ചെലവ് വരും. ഇതില്‍ 40ശതമാനം സബ്സിഡി നല്‍കും. എന്നാല്‍ കര്‍ഷകര്‍ ഈ പദ്ധതിയോട് പുറം തിരിഞ്ഞ് നിന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഭൂമിശാസ്ത്ര പ്രത്യേകതകള്‍ കണക്കിലെടുത്ത് എങ്ങനെ ഈ പദ്ധതി നടപ്പാക്കാം എന്നത് സംബന്ധിച്ച് സംസ്ഥാന ഫിഷറീസ് വകുപ്പിന് കത്തെഴുതി. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിന് പച്ചക്കൊടി കാട്ടിയതോടെ ഫിഷറീസ് ഉദ്യോഗസ്ഥരുടെയും കര്‍ഷകരുടെയും കൂട്ടായ്മയില്‍ പദ്ധതി വിജയമായി. ഇപ്പോള്‍ ജില്ലയിലെ 24 പഞ്ചായത്തിലും കല്‍പ്പറ്റ മുന്‍സിപാലിറ്റിയിലും വിജയകരമായി മത്സ്യകൃഷി നടത്തുന്നു. അലങ്കാര മത്സ്യവളര്‍ത്തലും മത്സ്യകൃഷിയും തുടങ്ങിയതോടെ ജില്ലയില്‍ ഫിഷറീസ് ഫാമേഴ്സ് ക്ളബ്ബ് തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി ജില്ലയുടെ ഈ മേഖല സജീവമാണ്. ഫാര്‍മേഴ്സ് ക്ളബ്ബുകള്‍ക്ക് 3000രൂപ ഗ്രാന്‍ഡ് നല്‍കി. ജില്ലയില്‍ ശീതീകരണ സൌകര്യത്തോടെ ഒരു സപ്ളൈ ആന്റ് സര്‍വീസസ് സെന്റര്‍ മുട്ടില്‍ പഞ്ചായത്തിലും മത്സ്യകൃഷി പഠനത്തിനായി മോഡല്‍ ഡമോസ്ട്രേഷന്‍ ഫാം നെന്മേനി പഞ്ചായത്തിലും ആരംഭിച്ചിട്ടുണ്ട്.
(കെ സി രമേശന്‍)
കാരാപ്പുഴയിലും ബാണാസുര സാഗറിലും മത്സ്യകൃഷി
ഉള്‍നാടന്‍ മത്സ്യകൃഷിക്ക് പുത്തന്‍ ഉണര്‍വേകാന്‍ റിസര്‍വോയറുകളില്‍ മത്സ്യകൃഷി . ബാണാസുര സാഗറിലും കാരാപ്പുഴ റിസര്‍വോയറിലുമാണ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ഹൈദരബാദിലെ ദേശീയ മത്സ്യവികസനബോര്‍ഡിന്റെ ധനസഹായത്തോടെ തിരുവനന്തപുരം ജലകൃഷി വികസന ഏജന്‍സിയാണ് പദ്ധതി സംഘടിപ്പിച്ചത്. സംസ്ഥാനത്തെ 16 റിസര്‍വോയറുകളില്‍ ഇത്തരത്തിലുള്ള പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇതില്‍ പെട്ടതാണ് ജില്ലയിലെ കാരാപ്പുഴ റിസര്‍വോയറും, ബണാസുരസാഗറും. ബാണാസുര സാഗറില്‍ 9.5ലക്ഷവും കാരാപ്പുഴയില്‍ 6.35 ലക്ഷവും മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മലമ്പുഴയിലെ ദേശീയ മത്സ്യ വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ നിന്നാണ് മത്സ്യ കുഞ്ഞുങ്ങളെ(ഫിംഗര്‍ ലിങ്ക്സുകള്‍) എത്തിച്ചത്. കട്ല, രോഹു, മൃഗാന്‍ എന്നീ ഇനങ്ങളില്‍ പെട്ട മത്സ്യങ്ങളെയാണ് കാരാപ്പുഴ റിസര്‍വോയറില്‍ നിക്ഷേപിച്ചത്. കാരാപ്പുഴ റിസര്‍വോയറിന്റെ പരിധിയില്‍പെട്ട തവിഞ്ഞാല്‍, വൈത്തിരി, മേപ്പാടി, മുട്ടില്‍, അമ്പലവയല്‍ എന്നീ പഞ്ചായത്തുകളിലെ അഞ്ച് എസ്ടി സഹകരണ സംഘങ്ങള്‍ക്കാണ് മത്സ്യകൃഷിയുടെ വിളവെടുപ്പ് അവകാശം. എന്നാല്‍ ഇവിടെ മത്സ്യകുഞ്ഞുങ്ങള്‍ക്ക് തീറ്റയും മറ്റും കൊടുക്കാതെ പ്രകൃതി ദത്തമായ ഭക്ഷണം കഴിച്ച് വളരുന്നതിനാല്‍ ഒരു ഹെക്ടറില്‍ ഒരു ടണ്ണാണ് വിളവെടുപ്പ് പ്രതീക്ഷിക്കുന്നത്. ജില്ലയില്‍ ഉള്‍നാടന്‍ മത്സ്യകൃഷി രംഗത്ത് മികച്ച നേട്ടമാണ് ഉണ്ടായത്. 2006ല്‍ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ കഴിഞ്ഞ തവണ നടപ്പാക്കിയ മത്സ്യകൃഷിയില്‍ വന്‍ നേട്ടമാണ് ഉണ്ടായത്. ഈ കൃഷിയില്‍ ഉള്‍പ്പെട്ട മത്സ്യങ്ങളെ ഇപ്പോഴും നാട്ടുകാര്‍ വിളവെടുക്കുന്നുണ്ട്. എന്നാല്‍ പുതിയ മത്സ്യകുഞ്ഞുങ്ങളെ പിടിക്കാനുള്ള അവകാശം പ്രത്യേക ഗ്രൂപ്പുകള്‍ക്കായി നിജപ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര നിലവാരമുള്ള അക്വേറിയം
കാരാപ്പുഴയില്‍ ഓര്‍ണ്ണമെന്റല്‍ ഫിഷറീസ് കോംപ്ളക്സ് എന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്വേറിയം നിര്‍മിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. 79ലക്ഷത്തിന്റെ പദ്ധതിയാണിത്. രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ രൂപകല്‍പ്പന തയ്യാറാക്കാന്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിനോട് ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ജില്ലയിലെ അലങ്കാര മത്സ്യ കൃഷി രംഗത്തും വിനോദസഞ്ചാര മേഖലയിലും വന്‍ കുതിച്ച് ചാട്ടം ഉണ്ടാവും. ആര്‍കെവിവൈ പദ്ധതിയനുസരിച്ച് ജില്ലയില്‍ 278 കര്‍ഷകര്‍ക്കായി 12,50000രൂപ സബ്സിഡിയായി നല്‍കിയിട്ടുണ്ട്. അലങ്കാര മത്സ്യകൃഷി, കാര്‍പ്പ് റെയ്റിങ് സെന്റര്‍, ഗ്രൂപ്പ് ഫാമിങ്, ആറ്റ് കൊഞ്ച് കൃഷി എന്നീ പദ്ധതികള്‍ക്ക് 278 കര്‍ഷകര്‍ക്കാണ് സബ്സിഡി നല്‍കിയത്. ഫിഷറീസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പൂക്കോട് തടാകത്തില്‍ ഒരു മോഡല്‍ കേജ് കള്‍ച്ചര്‍ യൂണിറ്റ് ആരംഭിക്കാനും ഈ വര്‍ഷം പദ്ധതിയുണ്ട്. ഇവിടെ തടാകക്കരയില്‍ ഫിഷറീസ് വകുപ്പിന്റെ അക്വേറിയവും വിശ്രമകേന്ദ്രം നവീകരിക്കാനും പദ്ധതികള്‍ നടന്നുവരുന്നു.
ദേശാഭിമാനി 170311
വയനാട് ജില്ലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടപ്പിലാക്കിയ മത്സ്യകേരളം പദ്ധതിയെ കര്‍ഷകര്‍ നെഞ്ചേറ്റി. മത്സ്യകേരളം പദ്ധതിയില്‍ 3429154 രൂപ് ഫിഷറീസ് വകുപ്പ് ജില്ലയില്‍ ചെലവാക്കി. പദ്ധതിയില്‍ കര്‍ഷക ഉദ്യോഗസ്ഥ കൂട്ടായ്മയില്‍ വന്‍ വിജയമാണ് ജില്ല നേടിയത്. ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യകൃഷി നടത്തുന്ന കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന ഗവമെന്റ് ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് മത്സ്യകേരളം. ഗുണഭോക്താക്കള്‍ക്ക് മത്സ്യവിത്ത്, ശാസ്ത്രീയ മത്സ്യകൃഷിയില്‍ പരിശീലനം എന്നിവ സൌജന്യമായി നല്‍കി. പ്രവര്‍ത്തന മേല്‍നോട്ടത്തിനായി അക്വാകള്‍ച്ചര്‍ കോ-ഓഡിനേറ്റര്‍മാരെ നിയമിച്ചു. കൂടാതെ രണ്ട് ഫിഷറീസ് എക്സറ്റന്‍ഷന്‍ ഓഫീസര്‍മാരെയും നിയമിച്ചു. ഇതിന്റെയൊക്കെ ഫലമായി ജില്ലയിലെ കൃഷിയിടങ്ങളില്‍ നിന്ന് ആയിരകണക്കിന് ട മത്സ്യങ്ങളാണ് ലഭിച്ചത്. ഇപ്പോള്‍ മത്സ്യകൃഷി പ്രധാന വരുമാന മര്‍ഗമാക്കുന്ന നിരവധി കുടുംബങ്ങള്‍ ജില്ലയിലുണ്ട്. ആയിരകണക്കിന് കുടുംബങ്ങള്‍ മത്സ്യകൃഷി പ്രധാന വരുമാന മാര്‍ഗമാക്കുന്നു.
ReplyDelete