Thursday, March 17, 2011

ഏറ്റുപറഞ്ഞ് ഉമ്മന്‍ചാണ്ടി ഒളിച്ചോടി മനോരമ

ഇത് വെളിപ്പെടുത്തലുകളുടെ കാലം. ഓരോ ദിവസവും മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങളെ ശരിക്കും ഞെട്ടിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ ഉമ്മന്‍ചാണ്ടിയും നടത്തി ഒരു കിടിലന്‍ വെളിപ്പെടുത്തല്‍. കുറെ വര്‍ഷമായി കേരളത്തിലെ മാത്രമല്ല, ദേശീയ മാധ്യമങ്ങളും ചില തല്‍പ്പരകക്ഷികളുമെല്ലാം തരാതരം എടുത്തുപയോഗിച്ചിരുന്ന ലാവ്ലിന്‍ കേസ് സംബന്ധിച്ചായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഏറ്റുപറച്ചില്‍.

'ലാവ്ലിന്‍ കേസ് അന്വേഷിച്ച വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായിരുന്നില്ല. ഈ റിപ്പോര്‍ട്ട് സ്വീകരിച്ച് കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ മാധ്യമങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു. മാധ്യമ സമ്മര്‍ദംമൂലമായിരുന്നു കേസ് സിബിഐക്ക് വിട്ടത്.' പാമൊലിന്‍ കേസ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടതിനെക്കുറിച്ച് പ്രതികരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ വെളിപ്പെടുത്തല്‍.

എന്നാല്‍, കേരളത്തിലെ മിക്ക മാധ്യമങ്ങളും ഇക്കാര്യം തമസ്കരിക്കുകയോ തികച്ചും അപ്രധാനമായി ഏതാനും വരികളിലൊതുക്കുകയോ ചെയ്തു. ഒരു ചാനലിനും ഇത് ബ്രേക്കിങ് ന്യൂസായി തോന്നിയതുമില്ല. മലയാള മനോരമ പത്രമാകട്ടെ പ്രതിപക്ഷനേതാവിന്റെ ഈ പരാമര്‍ശം കണ്ടതേയില്ല. ഉമ്മന്‍ചാണ്ടിയുടെ വാര്‍ത്താസമ്മേളനം ഒന്നാംപേജില്‍ നാലു കോളം തലക്കെട്ടില്‍ 60 സെന്റീമീറ്ററും ഒമ്പതാം പേജില്‍ രണ്ടു കോളത്തില്‍ 20 സെന്റീമീറ്ററുമായി സുദീര്‍ഘമായിത്തന്നെ നല്‍കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി പറഞ്ഞ മറ്റു കാര്യങ്ങളെല്ലാം ഒരക്ഷരം വിടാതെ അച്ചടിച്ചുവന്നു. എന്നാല്‍,ഇതില്‍ മുങ്ങിത്തപ്പിയിട്ടും ലാവ്ലിന്‍ കേസിനെക്കുറിച്ച് പറഞ്ഞതു മാത്രം ഒരു വരിപോലും കണ്ടില്ല. വല്ലാത്തൊരു മാധ്യമധര്‍മം. കോണ്‍ഗ്രസിന്റെ ഔദ്യോഗിക മുഖപത്രം വീക്ഷണംപോലും ഉമ്മന്‍ചാണ്ടിയുടെ പത്രസമ്മേളനവാര്‍ത്ത അവസാനപേജിലേക്ക് മാറ്റി. ബാലജനസഖ്യകാലംതൊട്ട് ഉമ്മന്‍ചാണ്ടിയുടെ ഇമേജ് സംരക്ഷിക്കാന്‍ വെപ്രാളപ്പെടുന്ന മലയാള മനോരമ ആ വാര്‍ത്ത പല പേജുകളില്‍വിന്യസിച്ചു. ലാവ്ലിന്‍ വിഷയം തമസ്കരിച്ചുവെന്നുമാത്രം. ലാവ്ലിന്‍ സംബന്ധിച്ച് എന്തും ലീഡും സൂപ്പര്‍ ലീഡുമായി ആഘോഷമാക്കി മാറ്റിയിരുന്ന പത്രങ്ങളാണ് ഇങ്ങനെയൊരു കാര്യം കേട്ടിട്ടേയില്ലെന്ന മട്ടില്‍ ഒട്ടകപ്പക്ഷികളെപ്പോലെ തലയും പൂഴ്ത്തി നിന്നുകളഞ്ഞത്.

നീര റാഡിയമാരും ബര്‍ഖ ദത്തുമാരും ചിലരെ മന്ത്രിപദത്തിലെത്തിക്കാന്‍ പണംപറ്റി രാഷ്ട്രീയ ഇടനാഴികളില്‍ ദല്ലാള്‍പ്പണി നടത്തിയതിന്റെ നാണംകെട്ടകഥകള്‍ നാം അറിഞ്ഞതാണ്. എന്നാല്‍, ഇവിടെ പിണറായി വിജയനെന്ന കമ്യൂണിസ്റ് നേതാവിനെ നിലംപരിശാക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ ക്വട്ടേഷനെടുത്തിട്ടുണ്ടെന്നുവേണം കരുതാന്‍. ഉമ്മന്‍ചാണ്ടിയുടെ വാക്കുകളും അതിനോടുള്ള മാധ്യമങ്ങളുടെ സമീപനവും ഇക്കാര്യം അടിവരയിടുന്നു.

പാമൊലിന്‍ കേസിലെ തുടരന്വേഷണം ഉമ്മന്‍ചാണ്ടിയെക്കൂടി പ്രതിപ്പട്ടികയിലേക്ക് എത്തിക്കുമെന്നു കണ്ട് അതിനെതിരെ ഉറഞ്ഞുതുള്ളുന്നവരാണ് മനോരമയടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങള്‍. ഇത് രാഷ്ട്രീയ ധാര്‍മികതയല്ലെന്നും വിലപിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ പിആര്‍ഒമാരെപ്പോലെയാണ് പാമൊലിന്‍കേസിലെ കോടതിവിധി പല മാധ്യമപ്രവര്‍ത്തകരും റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, കേസില്‍ തുടരന്വേഷണ സാധ്യത തുറന്നത് ടി എച്ച് മുസ്തഫയെന്ന കോണ്‍ഗ്രസ് നേതാവ് നല്‍കിയ വിടുതല്‍ ഹര്‍ജിയിലെ ചില പുതിയ വസ്തുതകളാണെന്ന് ഇവര്‍ മറച്ചുവയ്ക്കുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടുമുമ്പ് വിജിലന്‍സ് പൂര്‍ണമായും കുറ്റവിമുക്തനാക്കിയ ഒരു നേതാവിനെ കരിതേക്കാന്‍ മാധ്യമങ്ങളിലെ ചില 'തലക്കെട്ടുകള്‍' കണ്ട് വേവലാതിപ്പെട്ട് സിബിഐ അന്വേഷണത്തിന് വിട്ടത് ധാര്‍മികതയാണോ എന്ന് വ്യക്തമാക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ബാധ്യതയില്ലേ. അന്നുതൊട്ട് ഇന്നുവരെ പിണറായിയെ 'പ്രതി'യാക്കി മാധ്യമങ്ങളുടെ സഹായത്തോടെ യുഡിഎഫും തല്‍പ്പരകക്ഷികളും നടത്തുന്ന ഒളിയുദ്ധത്തിന്റെ പാപഭാരം ആര് ഏറ്റെടുക്കും. അന്വേഷണ ഏജന്‍സി കുറ്റവിമുക്തനാക്കിയ ഒരാളെ പ്രതിയാക്കാനായി 'മാധ്യമസമ്മര്‍ദം' കാരണം സിബിഐ അന്വേഷണത്തിന് ശുപാര്‍ശചെയ്യുന്നത് നീതിന്യായ സംവിധാനങ്ങളെ മാധ്യമങ്ങള്‍ ഹൈജാക്ക് ചെയ്യലല്ലാതെ മറ്റെന്താണ്. ഇക്കാര്യം ഏറ്റുപറഞ്ഞതുകൊണ്ടുമാത്രം ഉമ്മന്‍ചാണ്ടിക്കും യുഡിഎഫിനും കൈകഴുകാനാകുമോ. ധാര്‍മികത തെല്ലെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ജനങ്ങളോട് പരസ്യമായി മാപ്പുപറയാന്‍ ഉമ്മന്‍ചാണ്ടിയും കേരളത്തിലെ മാധ്യമങ്ങളും തയ്യാറാകാണ്ടേതല്ലേ.

ദേശാഭിമാനി 170311

1 comment:

  1. ഇത് വെളിപ്പെടുത്തലുകളുടെ കാലം. ഓരോ ദിവസവും മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങളെ ശരിക്കും ഞെട്ടിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ ഉമ്മന്‍ചാണ്ടിയും നടത്തി ഒരു കിടിലന്‍ വെളിപ്പെടുത്തല്‍. കുറെ വര്‍ഷമായി കേരളത്തിലെ മാത്രമല്ല, ദേശീയ മാധ്യമങ്ങളും ചില തല്‍പ്പരകക്ഷികളുമെല്ലാം തരാതരം എടുത്തുപയോഗിച്ചിരുന്ന ലാവ്ലിന്‍ കേസ് സംബന്ധിച്ചായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഏറ്റുപറച്ചില്‍.

    'ലാവ്ലിന്‍ കേസ് അന്വേഷിച്ച വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായിരുന്നില്ല. ഈ റിപ്പോര്‍ട്ട് സ്വീകരിച്ച് കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ മാധ്യമങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു. മാധ്യമ സമ്മര്‍ദംമൂലമായിരുന്നു കേസ് സിബിഐക്ക് വിട്ടത്.' പാമൊലിന്‍ കേസ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടതിനെക്കുറിച്ച് പ്രതികരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ വെളിപ്പെടുത്തല്‍.

    എന്നാല്‍, കേരളത്തിലെ മിക്ക മാധ്യമങ്ങളും ഇക്കാര്യം തമസ്കരിക്കുകയോ തികച്ചും അപ്രധാനമായി ഏതാനും വരികളിലൊതുക്കുകയോ ചെയ്തു. ഒരു ചാനലിനും ഇത് ബ്രേക്കിങ് ന്യൂസായി തോന്നിയതുമില്ല. മലയാള മനോരമ പത്രമാകട്ടെ പ്രതിപക്ഷനേതാവിന്റെ ഈ പരാമര്‍ശം കണ്ടതേയില്ല. ഉമ്മന്‍ചാണ്ടിയുടെ വാര്‍ത്താസമ്മേളനം ഒന്നാംപേജില്‍ നാലു കോളം തലക്കെട്ടില്‍ 60 സെന്റീമീറ്ററും ഒമ്പതാം പേജില്‍ രണ്ടു കോളത്തില്‍ 20 സെന്റീമീറ്ററുമായി സുദീര്‍ഘമായിത്തന്നെ നല്‍കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി പറഞ്ഞ മറ്റു കാര്യങ്ങളെല്ലാം ഒരക്ഷരം വിടാതെ അച്ചടിച്ചുവന്നു. എന്നാല്‍,ഇതില്‍ മുങ്ങിത്തപ്പിയിട്ടും ലാവ്ലിന്‍ കേസിനെക്കുറിച്ച് പറഞ്ഞതു മാത്രം ഒരു വരിപോലും കണ്ടില്ല. വല്ലാത്തൊരു മാധ്യമധര്‍മം.

    ReplyDelete