വീരേന്ദ്രകുമാറിലാണ് രോഗം ആദ്യം കാണുന്നത്. മാക്കൊണ്ടോയിലും തുടക്കം ഇങ്ങനെയൊക്കെയായിരുന്നു. ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിന്റെ 'എകാന്തതയുടെ നൂറുവര്‍ഷങ്ങളിലെ മാക്കൊണ്ടോ പട്ടണംതന്നെ. പട്ടണവാസികളെ പെട്ടെന്ന് പിടികൂടുകയായിരുന്നു മറവിരോഗം. ഉറക്കംകൂടി നഷ്ടമാക്കുന്ന രോഗത്തിന് നോവലിസ്റ് പേരിട്ടു-ഇന്‍സോമ്നിയ പ്ളേഗ്. മാക്കൊണ്ടോയില്‍ പക്ഷേ തെരഞ്ഞെടുപ്പ് കാലമായിരുന്നില്ല. യുഡിഎഫില്‍ പ്ളേഗിന്റെ തുടക്കം വീരേന്ദ്രകുമാറിലാണ്. ഓര്‍മയില്ല ഒന്നും. പി കെ കുഞ്ഞാലിക്കുട്ടിയെപ്പറ്റി മുമ്പ് താനെന്തെങ്കിലും പറഞ്ഞിരുന്നോ?... ഹേയ്...ഓര്‍മ അശേഷമില്ല. 2004 ഒക്ടോബറില്‍ ഐസ്ക്രീം കേസ് പുനര്‍ജനിപ്പിച്ച റജീനയുടെ ചാനല്‍ വെളിപ്പെടുത്തല്‍ ഓര്‍മ കാണുമോ. അന്ന് വീരേന്ദ്രകുമാര്‍ ജീവിച്ചിരിപ്പുണ്ട്. ഓര്‍മ ഇത്ര മങ്ങിയിട്ടില്ല. മാതൃഭൂമി പത്രമുണ്ട്. ഇത്രയും വഷളായിട്ടുമില്ല.
2004 നവംബര്‍ ഒന്നിന്റെ മാതൃഭൂമിയില്‍ വന്ന പ്രസ്താവന ഇങ്ങനെ:
പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സത്യം മുഴുവന്‍ പുറത്തുകൊണ്ടുവരാന്‍ മന്ത്രി കുഞ്ഞാലിക്കുട്ടി രാജിവയ്ക്കുകയും ജുഡീഷ്യല്‍ അന്വേഷണം നടത്തുകയും വേണം. പെണ്‍കുട്ടിയെ ഭ്രാന്തിയാക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരൊയ മുന്നറിയിപ്പും വായിക്കാം. പ്രസ്താവനക്കാരന്റെ പേരുമുണ്ട്- എം പി വീരേന്ദ്രകുമാര്‍.
മൂന്നുദിവസം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഒഴിയണമെന്ന് ആവശ്യപ്പെടാന്‍ സമയമായി എന്ന പ്രസ്താവനയുമായി വീരന്‍ മാതൃഭൂമിയില്‍ വീണ്ടും തലക്കെട്ടായി. കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധിച്ചതിന് മര്‍ദനമേല്‍ക്കേണ്ടി വന്ന മാധ്യമപ്രവര്‍ത്തകരെ കൊച്ചിയില്‍ സന്ദര്‍ശിച്ച ശേഷമുള്ള പ്രസ്താവന 2004 നവംബര്‍ മൂന്നിന്റെ മാതൃഭൂമിയില്‍ വായിക്കാം. കേസില്‍ നീതിന്യായ നടപടികളെ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന ഗൌരവമുള്ള ആരോപണവുമായി വീണ്ടും വീരനെ കാണാം- നവംബര്‍ 19ന്റെ മാതൃഭൂമിയില്‍.
ഇന്ന് ഐസ്ക്രീം കേസ് പുതിയ തെളിവുകളുമായി പുനര്‍ജനിക്കുമ്പോള്‍ അന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞതില്‍ കൂടുതലൊന്നും എല്‍ഡിഎഫ് നേതാക്കള്‍ ഇന്ന് പറയുന്നില്ല. മാക്കൊണ്ടോയില്‍ മറവി എല്ലാവരെയും ബാധിക്കുന്നുണ്ട്. യുഡിഎഫിലും ഇതു പ്രതീക്ഷിക്കാം.
ടി യു കുരുവിള എന്ന മന്ത്രിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണം ചെന്നിത്തല മറന്നിരിക്കാം. പി ജെ ജോസഫ് വിമാനത്തില്‍ കയറിയിട്ടുണ്ടെന്നുപോലും ഉമ്മന്‍ചാണ്ടി ഓര്‍ക്കുന്നുണ്ടാകില്ല. യഥാര്‍ഥ അഴിമതിക്കാരന്‍ ഉമ്മന്‍ചാണ്ടിയെന്ന് ചാനല്‍ മൈക്കുകള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയതായി ടി എം ജേക്കബ് ഓര്‍ക്കാനേ സാധ്യതയില്ല. കെ എം മാണിയെ പുലഭ്യം പറയാനായി മാത്രം കണ്ടുപിടിച്ച മംഗളവചസ്സൊക്കെ പി സി ജോര്‍ജിന്റെ തൊണ്ടയില്‍ കുരുങ്ങിക്കാണും.
മാര്‍ക്കേസിന്റെ മാക്കൊണ്ടോക്കാര്‍ മറവിക്കെതിരെ പൊരുതുന്നുണ്ട്. പശുവിന്റെ പുറത്തവര്‍ വലിയ അക്ഷരത്തില്‍ പശു എന്നെഴുതി. എഴുതിയതെന്തിനെന്ന് മറക്കുമെന്നായപ്പോള്‍ 'പശുവിനെ കറന്നാല്‍ പാല്‍ കിട്ടും' എന്നെഴുതി. അക്ഷരങ്ങള്‍ മറക്കുംവരെ അവര്‍ പിടിച്ചുനിന്നു. ചിലരൊക്കെ അച്ഛനെ കറുത്ത നിഴലായും അമ്മയെ ഇടതുകൈയ്യില്‍ വളയിട്ട കൈയ്യായും ഓര്‍മിക്കാന്‍ ശ്രമിക്കുന്നു. ഇവിടെയും ഒരു കരുതല്‍ നല്ലതാണ്; വീരേന്ദ്രകുമാറിന്റെ കാര്യത്തിലെങ്കിലും. ശ്രേയാംസ് കുമാര്‍ പേരെഴുതിയ ഒരു ബോര്‍ഡ് കഴുത്തില്‍ തൂക്കുക. അച്ഛനാണെന്നു പറഞ്ഞിട്ടു കാര്യമില്ല. കുമാര്‍ എന്നുവരെയൊക്കെയെ ഓര്‍മ കാണൂ. ക്രിമിനല്‍ നന്ദകുമാറെന്നോ മറ്റോ ആണ് മങ്ങുന്ന ഓര്‍മ പൂരിപ്പിക്കുന്നതെങ്കില്‍ പറയുന്ന വിഷയങ്ങളും ആവശ്യപ്പെടുന്ന കാര്യങ്ങളും ഒക്കെതന്നെ മാറിപ്പോകാം... അച്ഛനാ.. മോനാ എന്നൊക്കെ പറഞ്ഞിട്ട് പിന്നെ കാര്യമുണ്ടാകില്ല.
ദേശാഭിമാനി 170311
വീരേന്ദ്രകുമാറിലാണ് രോഗം ആദ്യം കാണുന്നത്. മാക്കൊണ്ടോയിലും തുടക്കം ഇങ്ങനെയൊക്കെയായിരുന്നു. ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിന്റെ 'എകാന്തതയുടെ നൂറുവര്‍ഷങ്ങളിലെ മാക്കൊണ്ടോ പട്ടണംതന്നെ. പട്ടണവാസികളെ പെട്ടെന്ന് പിടികൂടുകയായിരുന്നു മറവിരോഗം. ഉറക്കംകൂടി നഷ്ടമാക്കുന്ന രോഗത്തിന് നോവലിസ്റ് പേരിട്ടു-ഇന്‍സോമ്നിയ പ്ളേഗ്. മാക്കൊണ്ടോയില്‍ പക്ഷേ തെരഞ്ഞെടുപ്പ് കാലമായിരുന്നില്ല. യുഡിഎഫില്‍ പ്ളേഗിന്റെ തുടക്കം വീരേന്ദ്രകുമാറിലാണ്. ഓര്‍മയില്ല ഒന്നും. പി കെ കുഞ്ഞാലിക്കുട്ടിയെപ്പറ്റി മുമ്പ് താനെന്തെങ്കിലും പറഞ്ഞിരുന്നോ?... ഹേയ്...ഓര്‍മ അശേഷമില്ല. 2004 ഒക്ടോബറില്‍ ഐസ്ക്രീം കേസ് പുനര്‍ജനിപ്പിച്ച റജീനയുടെ ചാനല്‍ വെളിപ്പെടുത്തല്‍ ഓര്‍മ കാണുമോ. അന്ന് വീരേന്ദ്രകുമാര്‍ ജീവിച്ചിരിപ്പുണ്ട്. ഓര്‍മ ഇത്ര മങ്ങിയിട്ടില്ല. മാതൃഭൂമി പത്രമുണ്ട്. ഇത്രയും വഷളായിട്ടുമില്ല.
ReplyDelete2004 നവംബര്‍ ഒന്നിന്റെ മാതൃഭൂമിയില്‍ വന്ന പ്രസ്താവന ഇങ്ങനെ: