Tuesday, November 15, 2011

തപാല്‍ പാര്‍ട്ട്ടൈം, കാഷ്വല്‍ ജീവനക്കാര്‍ക്ക് അഖിലേന്ത്യാ സംഘടന

തപാല്‍ മേഖലയിലെ കാഷ്വല്‍ , പാര്‍ട്ട്ടൈം, കണ്ടിന്‍ജന്റ്, കരാര്‍ ജീവനക്കാര്‍ക്ക് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ സംഘടന രൂപീകരിച്ചു. ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ ചേര്‍ന്ന രൂപീകരണ കണ്‍വന്‍ഷന്‍ സി ചന്ദ്രന്‍പിള്ളയെ (കേരളം) പ്രസിഡന്റായും കെ മോഹനനെ (ആന്ധ്രാപ്രദേശ്) ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 19 അംഗ ഭഭരണസമിതിയില്‍ കേരളത്തില്‍നിന്ന് ജയന്തിലാല്‍ (വൈസ് പ്രസിഡന്റ്), അംബികാദേവി (ഓര്‍ഗനൈസിങ് സെക്രട്ടറി) എന്‍ ശ്രീകണ്ഠന്‍ (അസി. ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ആറാം ശമ്പളകമീഷന്‍ ശുപാര്‍ശ ചെയ്ത ശമ്പള പരിഷ്കരണം കാഷ്വല്‍ , പാര്‍ട്ട്ടൈം, കണ്ടിന്‍ജന്റ്, കരാര്‍ ജീവനക്കാര്‍ക്ക് ഉടനടി നടപ്പാക്കുക, തൊഴിലും സാമൂഹ്യസുരക്ഷയും ഉറപ്പുവരുത്തുക, പെന്‍ഷനും മിനിമം വേതനവും പ്രഖ്യാപിക്കുക, റഗുലര്‍ ജീവനക്കാര്‍ക്കൊപ്പം ആനുപാതിക വേതനവര്‍ധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമരത്തിന് കണ്‍വന്‍ഷന്‍ തീരുമാനിച്ചു. 13നും 14നും ചേര്‍ന്ന സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി നാഗേശ്വരറാവു ഉദ്ഘാടനംചെയ്തു. മുന്‍മന്ത്രി രാമചന്ദ്രറെഡ്ഡി അധ്യക്ഷനായി.

deshabhimani 151111

1 comment:

  1. തപാല്‍ മേഖലയിലെ കാഷ്വല്‍ , പാര്‍ട്ട്ടൈം, കണ്ടിന്‍ജന്റ്, കരാര്‍ ജീവനക്കാര്‍ക്ക് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ സംഘടന രൂപീകരിച്ചു. ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ ചേര്‍ന്ന രൂപീകരണ കണ്‍വന്‍ഷന്‍ സി ചന്ദ്രന്‍പിള്ളയെ (കേരളം) പ്രസിഡന്റായും കെ മോഹനനെ (ആന്ധ്രാപ്രദേശ്) ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 19 അംഗ ഭഭരണസമിതിയില്‍ കേരളത്തില്‍നിന്ന് ജയന്തിലാല്‍ (വൈസ് പ്രസിഡന്റ്), അംബികാദേവി (ഓര്‍ഗനൈസിങ് സെക്രട്ടറി) എന്‍ ശ്രീകണ്ഠന്‍ (അസി. ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

    ReplyDelete