Tuesday, November 15, 2011

നയം തിരുത്തിയില്ലെങ്കില്‍ ഇന്ത്യയും മാന്ദ്യത്തിലാകും : പ്രഭാത് പട്നായിക്


തൃശൂര്‍ : ബാങ്കിങ് മേഖലയില്‍ ഒഴിവുള്ള തസ്തികകളില്‍ മുഴുവന്‍ നിയമനം നടത്തണമെന്ന് കാത്തലിക് സിറിയന്‍ ബാങ്ക് സ്റ്റാഫ് ഫെഡറേഷന്‍ 13-ാം ദേശീയസമ്മേളനം ആവശ്യപ്പെട്ടു. സ്വകാര്യബാങ്കുകള്‍ ലയിപ്പിക്കുമ്പോള്‍ ദേശസാല്‍കൃത ബാങ്കുകളില്‍ ലയിപ്പിക്കണമെന്നും ബാങ്കുകളിലെ ജോലികള്‍ പുറംകരാര്‍ നല്‍കുന്നത് നിര്‍ത്തലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കാല്‍ഡിയന്‍ സിറിയന്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ആസൂത്രണ ബോര്‍ഡ് മുന്‍ ഉപാധ്യക്ഷന്‍ ഡോ. പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എ പി സണ്ണി അധ്യക്ഷനായി. പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കാത്തലിക് സിറിയന്‍ ബാങ്ക് എംഡി വി പി ഈശ്വര്‍ദാസ് മുഖ്യാതിഥിയായി. ബാങ്ക് എേപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി ജോര്‍ജ് സംസാരിച്ചു. ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എ എ ജോണ്‍സണ്‍ സ്വാഗതവും സി പി ഡേവിസ് നന്ദിയും പറഞ്ഞു.

കാത്തലിക് സിറിയന്‍ബാങ്ക് ജീവനക്കാരുടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള പുരസ്കാരം സി രവീന്ദ്രനാഥ് എംഎല്‍എ വിതരണം ചെയ്തു. ബാങ്കില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഫെഡറേഷന്‍ അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. എ എ ജോണ്‍സണ്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും കെ എ ഷാജി കണക്കും അവതരിപ്പിച്ചു. ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ സുരേഷ്, ജോയിന്റ് സെക്രട്ടറി പി യു കുഞ്ഞമ്പുനായര്‍ , ജില്ലാ സെക്രട്ടറി ടി നരേന്ദ്രന്‍ , പി സദാശിവന്‍പിള്ള എന്നിവര്‍ സംസാരിച്ചു.

deshabhimani

1 comment:

  1. നയം തിരുത്തിയില്ലെങ്കില്‍ ഇന്ത്യയും മാന്ദ്യത്തിലാകും : പ്രഭാത് പട്നായിക്

    ReplyDelete