Wednesday, November 16, 2011

ഒരു ബിജെപി എംഎല്‍എകൂടി പ്രതിപ്പട്ടികയില്‍

കര്‍ണാടകത്തില്‍ ഒരു ബിജെപി എംഎല്‍എക്കെതിരെകൂടി ഭൂമി കുംഭകോണക്കേസ്. ഹാവേരി എംഎല്‍എയും ബിജെപി നേതാവുമായ നെഹ്റു ഒലേക്കറിനെതിരെയാണ് കേസ്. ഒലേക്കര്‍ ചട്ടം ലംഘിച്ച് ഭൂമി സ്വന്തമാക്കിയതിനെപ്പറ്റി അന്വേഷിച്ച് ഡിസംബര്‍ 20നകം റിപ്പോര്‍ട്ട് നല്‍കാന്‍ ഹാവേരി ജില്ലാ ലോകായുക്ത കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.

ഒലേക്കറിന്റെ മക്കള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ഭൂമി ചട്ടം ലംഘിച്ച് സ്വന്തമാക്കിയെന്ന് ചൂണ്ടിക്കാട്ടി ഈരപ്പ ലമാനിയെന്ന വ്യക്തിയാണ് ലോകായുക്ത കോടതിയെ സമീപിച്ചത്. ഒലേക്കറിന്റെ മകന്‍ മഞ്ജുനാഥ് സെക്രട്ടറിയായ ഡോ. ഭീംറാവു അംബേദ്കര്‍ എജ്യൂക്കേഷണല്‍ സൊസൈറ്റിക്ക് 1089 ചതുരശ്രയടി സ്ഥലവും മകള്‍ ലക്ഷ്മി നടത്തുന്ന രാംഭായി അംബേദ്കര്‍ എജ്യൂക്കേഷണല്‍ സൊസൈറ്റിക്ക് 912 ചതുരശ്രയടി സ്ഥലവും അനധികൃതമായി പതിച്ചുകിട്ടാന്‍ ഭരണകക്ഷി എംഎല്‍എ എന്ന നിലയില്‍ ഇടപെട്ടുവെന്നാണ് പരാതി.

deshabhimani 161111

1 comment:

  1. കര്‍ണാടകത്തില്‍ ഒരു ബിജെപി എംഎല്‍എക്കെതിരെകൂടി ഭൂമി കുംഭകോണക്കേസ്. ഹാവേരി എംഎല്‍എയും ബിജെപി നേതാവുമായ നെഹ്റു ഒലേക്കറിനെതിരെയാണ് കേസ്. ഒലേക്കര്‍ ചട്ടം ലംഘിച്ച് ഭൂമി സ്വന്തമാക്കിയതിനെപ്പറ്റി അന്വേഷിച്ച് ഡിസംബര്‍ 20നകം റിപ്പോര്‍ട്ട് നല്‍കാന്‍ ഹാവേരി ജില്ലാ ലോകായുക്ത കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.

    ReplyDelete