Tuesday, November 15, 2011

ആക്രമണത്തിനു പിന്നില്‍ പിള്ള: കൃഷ്ണകുമാര്‍

തനിക്കെതിരായ ആക്രമണത്തിന് പിന്നില്‍ ബാലകൃഷ്ണ പിള്ളയാണെന്ന് വാളകത്ത് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അധ്യാപകന്‍ കൃഷ്ണകുമാര്‍ . 50 ദിവസത്തെ ചികിത്സക്ക് ശേഷം മെഡിക്കല്‍ കോളേജില്‍നിന്ന് ഡിസ്ചാര്‍ജ്ജ് ആവുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിള്ളയും കൂട്ടരും അതിശക്തരായതിനാല്‍ ഇനിയും അക്രമ ഭീഷണിയുണ്ട്. താന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെടും. 2008 മുതല്‍ തനിക്കും ഭാര്യക്കും എതിരെ നിരന്തരം പീഡനങ്ങള്‍ നടക്കുകയാണ്. തന്നെ ഏത് വിധേനയും നശിപ്പിക്കുമെന്ന് പിള്ള തന്നോട് പറഞ്ഞിരുന്നു. തനിക്കെതിരെ കേസൊന്നും കൊടുത്തിട്ടില്ലെന്ന് പിള്ള പറയുന്നത് ശുദ്ധ കളവാണെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് കൃഷ്ണകുമാര്‍ മെഡിക്കല്‍ കോളേജില്‍നിന്ന് ഡിസ്ചാര്‍ജ്ജായി. രണ്ട് മാസത്തിന് ശേഷം വീണ്ടും ചെക്കപ്പ് ചെയ്യാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇടുപ്പെല്ല് തകര്‍ന്നതിനാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് പരസഹായമില്ലാതെ ഇരിക്കാനോ എഴുന്നേല്‍ക്കാനോ കഴിയില്ല. രണ്ട് മാസത്തിന് ശേഷം വാക്കറിന്റെ സഹായത്തില്‍ നടക്കാന്‍ ശ്രമിക്കാനാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.

deshabhimani news

1 comment:

  1. തനിക്കെതിരായ ആക്രമണത്തിന് പിന്നില്‍ ബാലകൃഷ്ണ പിള്ളയാണെന്ന് വാളകത്ത് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അധ്യാപകന്‍ കൃഷ്ണകുമാര്‍ . 50 ദിവസത്തെ ചികിത്സക്ക് ശേഷം മെഡിക്കല്‍ കോളേജില്‍നിന്ന് ഡിസ്ചാര്‍ജ്ജ് ആവുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete