Tuesday, November 15, 2011
സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തുക: പിണറായി
പാലക്കാട്: യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. എല്‍ഡിഎഫ് കൊണ്ടുവന്ന അയ്യായിരം കോടി രൂപയുടെ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ വെട്ടിക്കുറച്ചു. സിപിഐ എം ഒലവക്കോട് ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായുളള പൊതുസമ്മേളനവും മാട്ടുമന്തയില്‍ നിര്‍മിച്ച ഇ എം എസ് പഠനകേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
ഒരു രൂപക്ക് അരി നല്‍കുമെന്ന് പറഞ്ഞ് രണ്ടുരൂപക്ക് അരി നല്കുന്ന പദ്ധതി അട്ടിമറിച്ചു. ജനിച്ച ഓരോ കുഞ്ഞിന്റേയും പേരില്‍ 10,000 രൂപ നിക്ഷേപിക്കുന്ന പദ്ധതിയും നടപ്പാക്കിയില്ല. മുഖ്യമന്ത്രി തന്നെ നിയമവാഴ്ച തകര്‍ക്കുന്നു. പാമോയില്‍ കേസില്‍ സംഭവിച്ചത് അതാണ്. പി സി ജോര്‍ജിനെ ഇറക്കിവിട്ട് ജഡ്ജിയെ ആക്ഷേപിച്ച് കേസില്‍നിന്ന് പിന്മാറ്റി. പ്രതിപക്ഷനേതാവ് വിഎസിനെ തെറിവിളിച്ചു. ആക്ഷേപം ഇപ്പോഴും തുടരുകയാണ്. എം വി ജയരാജനെ ശിക്ഷിച്ച കേസില്‍ കോടതി അതിരുവിട്ട് പ്രവര്‍ത്തിച്ചു. അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനായ ജയരാജനെ പുഴുവെന്ന് വിളിച്ചു. ആദ്യം കഠിനതടവാണെന്ന് വിധിച്ചു. വ്യവസ്ഥയില്ലാത്ത വിധി എങ്ങനെയാണ് വന്നത്. സിപിഐ എം സമരം കോടതിയെ ശക്തിപ്പെടുത്താനാണ്. ജനങ്ങളാണ് ഏറ്റവും വലിയ കോടതിയെന്ന് ഓര്‍ക്കണം.
പാതയോരത്ത് പൊതുയോഗങ്ങള്‍ നിരോധിച്ചതിനെതിരെ എല്‍ഡിഎഫും യുഡിഎഫും യോജിച്ചാണ് നിയമം പാസ്സാക്കിയത്. അതും സ്റ്റേ ചെയ്തു. എല്ഡിഎഫിനോടൊപ്പംനിന്ന് നിയമപരമായ മാര്‍ഗം സ്വീകരിക്കുകയാണ് യുഡിഎഫ് വേണ്ടത്. എന്നാല്‍ സിപിഐ എമ്മിനെ കുറ്റംപറഞ്ഞ് നടക്കുകയാണ്. രാജ്യത്ത് എക്സിക്യൂട്ടീവ് അതിക്രമം കാണിച്ചാല്‍ ജനങ്ങള്‍ കോടതിയെയാണ് സമീപിക്കുക. ഭരണഘടനയാണ് ജനങ്ങള്‍ക്ക് സംഘടിക്കാനും യോഗം ചേരാനും അഭിപ്രായം പറയാനുമുള്ള അധികാരം നല്‍കിയത്. ആ മൗലികസ്വാതന്ത്ര്യം ഹനിക്കാന്‍ പാടില്ല. അമേരിക്കയില്‍ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം നടക്കുന്നത് പാതയോരത്താണ്. ഈ അവകാശം കോടതി തടഞ്ഞാല്‍ യോഗം ചേരാനുള്ള അവകാശം ഉണ്ടാക്കുകയാണ് എക്സിക്യൂട്ടീവ് ചെയ്യേണ്ടത്. കോടതിയുടെ നിലവിലെ ഉത്തരവ് പ്രകാരം മതഘോഷയാത്രകളോ ആറ്റുകാല്‍ പൊങ്കാല പോലുള്ള ആഘോഷങ്ങളോ നടത്താന്‍ പറ്റില്ലെന്നും പിണറായി പറഞ്ഞു.
ക്രമസമാധാനം പാടേ തകര്‍ത്തു: വി എസ്
യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസ്നയം സംസ്ഥാനത്ത് ക്രമസമാധാനം പാടേ തകര്‍ത്തിരിക്കയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് പ്രസ്താവനയില്‍ പറഞ്ഞു. ഗുണ്ടകളെയും കൊള്ളക്കാരെയും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. വിവിധ പ്രശ്നങ്ങളുന്നയിച്ച് ബഹുജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭങ്ങളെ പൈശാചികമായി തല്ലിച്ചതയ്ക്കുന്ന പൊലീസ്, സാമൂഹ്യവിരുദ്ധര്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെ നിസ്സംഗതപാലിക്കുകയാണ്. കൊലയും കൊള്ളയും നിരന്തരം ആവര്‍ത്തിക്കപ്പെടുന്നു. ക്രമസമാധാനത്തകര്‍ച്ചയുടെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് കോഴിക്കോട്ട് മുക്കത്ത് ഒരു യുവാവിന്റെമേല്‍ കുറ്റാരോപണം നടത്തി താലിബാന് മോഡലില്‍ തല്ലിക്കൊന്ന് ശിക്ഷ നടപ്പാക്കിയ സംഭവം. തലസ്ഥാന നഗരത്തില്‍ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ ഗുണ്ടാസംഘങ്ങളുടെ പരസ്പരാക്രമണത്തില്‍ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂരില്‍ കെ സുധാകരന് എംപിയുടെ ഗണ്‍മാനും സംഘവും ചേര്‍ന്ന് ബസ് യാത്രക്കാരനെ പോക്കറ്റടിക്കാരനായി മുദ്രകുത്തി തല്ലിക്കൊന്നു. വാളകത്ത് അധ്യാപകനെ പൈശാചികമായി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ശരിയായ അന്വേഷണം നടത്താതെ കുറ്റവാളികളെയും ഗൂഢാലോചനക്കാരെയും രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പട്ടാപ്പകല്‍പോലും ഭവനഭേദനവും പിടിച്ചുപറിയും നടക്കുന്നു. സാമൂഹ്യവിരുദ്ധശക്തികളെ അമര്‍ച്ചചെയ്യുന്നതില്‍ ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടു. അക്രമസംഭവങ്ങളില്‍ നടപടിയെടുക്കുന്നതില്‍ പൊലീസ് കാണിക്കുന്ന നിസ്സംഗത സാമൂഹ്യവിരുദ്ധര്‍ക്ക് പ്രോത്സാഹനമാണ്. കാസര്‍കോട് ജില്ലയിലെ പല മേഖലയിലും കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി- നാദാപുരം മേഖലയിലും മുസ്ലിംലീഗും എന്‍ഡിഎഫും നിരന്തര ആക്രമണമാണ് അഴിച്ചുവിടുന്നത്. നാട്ടില്‍ അസ്വാസ്ഥ്യം സൃഷ്ടിക്കാനാണ് തീവ്രവാദശക്തികള്‍ ശ്രമിക്കുന്നതെന്ന് വ്യക്തമായിട്ടും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഈ മേഖലകളിലെ സ്ഫോടനാത്മക സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടും നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പ് തയ്യാറായിട്ടില്ല. ഭരണം നിലനിര്‍ത്തുന്നതിന് നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്ക് വഴങ്ങി പൊലീസില്‍ ന്യായരഹിതമായ സ്ഥലംമാറ്റങ്ങള്‍ നടത്തുകയും പൊലീസിനെ ദുരുപയോഗിക്കുകയും ചെയ്യുന്നതിന്റെ ഫലമാണ് ക്രമസമാധാനത്തകര്‍ച്ച. ഗുണ്ടാസംഘങ്ങളെയും വര്‍ഗീയശക്തികളെയും നിലയ്ക്കുനിര്‍ത്താന്‍ പൊലീസ് സംവിധാനം ശക്തിപ്പെടുത്തുകയും നിഷ്പക്ഷമാക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ ഗുരുതരമായിരിക്കുമെന്ന് വി എസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
deshabhimani 151111
Labels:
രാഷ്ട്രീയം,
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)
യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. എല്‍ഡിഎഫ് കൊണ്ടുവന്ന അയ്യായിരം കോടി രൂപയുടെ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ വെട്ടിക്കുറച്ചു. സിപിഐ എം ഒലവക്കോട് ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായുളള പൊതുസമ്മേളനവും മാട്ടുമന്തയില്‍ നിര്‍മിച്ച ഇ എം എസ് പഠനകേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
ReplyDelete