പ്രശസ്ത സംഗീതജ്ഞനും സംവിധായകനുമായ ഭൂപന്‍ ഹസാരിക അന്തരിച്ചു. 85 വയസായിരുന്നു. മുംബൈയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്ത്യന്‍ സിനിമക്കും സംഗീതത്തിനും വിലമതിക്കാനാവാത്ത സംഭാവനകളാണ് അദ്ദേഹം നല്‍കിയത്. രചന, സംവിധാനം,സംഗീതം, അഭിനയം തുടങ്ങിയ എല്ലാ രംഗങ്ങളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മൂന്നു പ്രാവശ്യം മികച്ച സിനിമാനിര്‍മ്മാതാവിനുള്ള പുരസ്കാരം കിട്ടി. സംഗീതത്തില്‍ ആസാം നാടോടിപാരമ്പര്യം സംഗീതവല്‍ക്കരിച്ചാണ് അദ്ദേഹം വ്യത്യസ്തനായത്. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് വളരെക്കാലമായി ചികില്‍സയിലായിരുന്നു. സംഗീതജ്ഞനും സംഗീതസംവിധായകനും എഴുത്തുകാരനുമായിരുന്നു.
1926 സെപ്റ്റംബര്‍ എട്ടിന് ആസാമിലെ ഗുവാഹട്ടിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കൊളംബിയ സര്‍വ്വകലാശാലയില്‍ നിന്നും 1952ല്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്. ആസം സാഹിത്യസഭയുടെ പ്രസിഡന്റായിരുന്നു. 1975 ല്‍ പ്രാദേശികസിനിമക്കുള്ള ദേശീയ അവാര്‍ഡും 1992 ല്‍ ഫാല്‍ക്കേയും ലഭിച്ചു. 2001ല്‍ രാഷ്ട്രം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2009 ല്‍ ആസാം രത്നയും സംഗീതനാടക അക്കാദമി അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. എംഎഫ് ഹുസൈന്‍ സംവിധാനം ചെയ്ത ഗജഗാമിനി എന്ന സിനിമയുടെ സംഗീതസംവിധാനവും അദ്ദേഹമായിരുന്നു.
deshabhimani news

ReplyDelete