പാതയോരത്തെ യോഗം അനുവദിക്കുന്ന നിയമം സ്റ്റേചെയ്ത ഹൈക്കോടതി ഉത്തരവ് നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പാതയോരത്തെ പൊതുയോഗം ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഭാഗമാണ്. ഇത് തടഞ്ഞ കോടതി വിധിക്കെതിരെ അന്നത്തെ പ്രതിപക്ഷമായിരുന്ന യുഡിഎഫിന്റെ കൂടി പിന്തുണയോട് കൂടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. ആ നിയമമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പാതയോരത്ത് യോഗംചേരുന്നതിനുള്ള അവകാശം സംരക്ഷിക്കുന്നതിനു കൂടി വേണ്ടിയാണ് ഹൈക്കോടതിക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. അതിന്റെ പേരില്‍ സിപിഎമ്മിനെ വിമര്‍ശിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാട് ശരിയല്ല. പാതയോരത്തെ യോഗം നിരോധിച്ചതിനെതിരെ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. കൊയിലാണ്ടി ചെത്ത് തൊഴിലാളി യൂണിയന്‍(സിഐടിയു) താലൂക്ക് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി. ചീഫ്വിപ്പ് പി സി ജോര്‍ജിനെതിരായ ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയില്‍ കഴമ്പില്ലെന്ന് പിണറായി ചൊവ്വാഴ്ച രാവിലെ പ്രതികരിച്ചിരുന്നു. ജോര്‍ജും ഉമ്മന്‍ചാണ്ടിയും ഒത്തുകളിക്കുകയാണ്. എഴുത്തച്ഛന്‍ പുരസ്കാരം നേടിയ എം ടി വാസുദേവന്‍ നായര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കാന്‍ എം ടി യുടെ വീട്ടിലെത്തിയപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
deshabhimani news
പാതയോരത്തെ യോഗം അനുവദിക്കുന്ന നിയമം സ്റ്റേചെയ്ത ഹൈക്കോടതി ഉത്തരവ് നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പാതയോരത്തെ പൊതുയോഗം ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഭാഗമാണ്. ഇത് തടഞ്ഞ കോടതി വിധിക്കെതിരെ അന്നത്തെ പ്രതിപക്ഷമായിരുന്ന യുഡിഎഫിന്റെ കൂടി പിന്തുണയോട് കൂടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്.
ReplyDelete