Tuesday, November 15, 2011
ജയരാജന് ജാമ്യം; ഹൈക്കോടതിക്ക് രൂക്ഷവിമര്‍ശനം
കോടതിയലക്ഷ്യക്കേസില്‍ 6 മാസത്തെ തടവിന് ശിക്ഷിച്ച സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം എം വി ജയരാജനെ എത്രയും വേഗം ജയില്‍മോചിതനാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ആര്‍ എം ലോധ, എച്ച് എല്‍ ഗോഖലെ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. 10,000 രൂപയുടെ സ്വന്തം ബോണ്ടിലാണ് ജയരാജന് ജാമ്യം ലഭിച്ചത്. ഹൈക്കോടതി വിധിച്ച 2000 രൂപ കെട്ടിവെക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. ജയരാജന്റെ അപ്പീലിന്‍മേലുള്ള വിശദമായ വാദം കേള്‍ക്കള്‍ 2012 ജൂലൈയില്‍ നടക്കും. മുതിര്‍ന്ന അഭിഭാഷകന്‍ അനില്‍ ദിവാനാണ് ജയരാജനുവേണ്ടി ഹാജരായത്.
ജയരാജന്‍ കസ്റ്റഡിയിലാണെന്ന് അഭിഭാഷകന്‍ അറിയിച്ചപ്പോള്‍ സുപ്രീംകോടതി നടുക്കം രേഖപ്പെടുത്തി. ഹൈക്കോടതി വിധിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. അപ്പീലിന് പോകാനുള്ള നിയമപരമായ അധികാരം നിഷേധിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും ഹൈക്കോടതി പ്രതികാര ബുദ്ധിയോടെയാണ് കാര്യങ്ങള്‍ കാണുന്നതെന്നും സുപ്രീംകോടതി വിലയിരുത്തി. വിധി പ്രസ്താവിക്കുമ്പോഴുള്ള ജഡ്ജിമാരുടെ ഭാഷ മയമുള്ളതാവണമെന്നും സുപ്രീംകോടതി പറഞ്ഞു. കോടതിക്കെതിരെ സിപിഐ എം സമരം നടത്തിയെന്ന് ഹൈക്കോടതിക്ക് വേണ്ടി ഹാജരായ വി ഗിരി സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
deshabhimani news
Subscribe to:
Post Comments (Atom)

ReplyDelete