Monday, November 14, 2011

എസ്ഐയെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആക്രമിച്ചു

ആറ്റിങ്ങല്‍ : അപകടസ്ഥലത്ത് എത്തിയ എസ്ഐയെ കോണ്‍ഗ്രസ് ഗുണ്ട കൈയേറ്റംചെയ്തു. അറസ്റ്റ്ചെയ്ത ഇയാളെ ഇറക്കിക്കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് ശ്രമം. അഞ്ചുതെങ്ങ് എസ്ഐ സുജിത്തിനെയാണ് പൊതുജനമധ്യത്തില്‍വച്ച് കോണ്‍ഗ്രസ് ഗുണ്ടയായ ലിനോ റോബര്‍ട്ട് ഷര്‍ട്ടിന് പിടിക്കുകയും അടിക്കുകയും ചെയ്തത്. ലിനോ ഓടിച്ചിരുന്ന ബൈക്കും ഓട്ടോറിക്ഷയും അഞ്ചുതെങ്ങ് ജങ്ഷനുസമീപംവച്ച് കൂട്ടിയിടിക്കുകയുണ്ടായി. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ എസ്ഐയും മദ്യലഹരിയിലായിരുന്ന ലിനോയും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും എസ്ഐക്കുനേരെ കൈയേറ്റം നടത്തുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് ലിനോയെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ കോണ്‍ഗ്രസുകാര്‍ സ്റ്റേഷനുമുന്നില്‍ തടിച്ചുകൂടി പ്രതിയെ ഇറക്കിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

കരാറുകാരനെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മര്‍ദിച്ചു

കൈക്കൂലി നല്‍കാത്ത കരാറുകാരനെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചു. സംഭവത്തെത്തുടര്‍ന്ന് തൊഴിലാളികള്‍ റോഡ് ടാറിങ് നിര്‍ത്തിവച്ചു. വെങ്ങാനൂര്‍ പഞ്ചായത്തിലെ ചാവടിനട-സിസിലിപുരം-ഉച്ചക്കട റോഡിലെ ടാറിങ്ങാണ് നിര്‍ത്തിവച്ചത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന എം വിജയകുമാര്‍ പ്രത്യേക താല്‍പ്പര്യമെടുത്താണ് വളരെക്കാലമായി പൊട്ടിപ്പൊളിഞ്ഞ് കിടന്ന ഈ റോഡ് നവീകരിക്കാന്‍ 25 ലക്ഷം രൂപ അനുവദിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ടാറിങ് നടത്താനായില്ല. ഇപ്പോള്‍ ടാറിങ് ആരംഭിച്ചപ്പോള്‍ കരാറുകാരനോട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിസലിപുരം ജയകുമാര്‍ 50,000 രൂപ ആവശ്യപ്പെട്ടു. കരാറുകാരന്‍ പണം നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ടാറിങ് പണി സ്തംഭിപ്പിക്കാന്‍ മണ്ഡലം പ്രസിഡന്റ് നീക്കം തുടങ്ങി. ചില സ്വകാര്യവ്യക്തികളുടെ വീട്ടിലേക്ക് പോകുന്ന വഴികൂടി ടാര്‍ ചെയ്തുകൊടുക്കാനായിരുന്നു നിര്‍ദേശം. ഇതും നിഷേധിച്ചതോടെ കരാറുകാരനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തെത്തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മണ്ഡലം പ്രസിഡന്റും സംഘവും പിന്നാലെയെത്തി ആക്രമിച്ചു. സംഭവമറിഞ്ഞ് ബാലരാമപുരം പൊലീസ് എത്തിയെങ്കിലും നടപടിയെടുത്തില്ല.

കരാറുകാരന് മര്‍ദനമേറ്റതിനെ തുടര്‍ന്ന് ടാറിങ്പണി നിര്‍ത്തി തൊഴിലാളികള്‍ പ്രതിഷേധിച്ചു. വാര്‍ഡംഗം അനില്‍കുമാര്‍ ടാറിങ് പുനരാരംഭിക്കുന്നതിന് അഭ്യര്‍ഥിച്ചെങ്കിലും തൊഴിലാളികള്‍ തയ്യാറായില്ല. റോഡ് ടാറിങ് പകുതി ദൂരം എത്തിനില്‍ക്കുകയാണ്. ടാറിങ് ജോലിക്കുള്ള യന്ത്രസാമഗ്രികള്‍ ഏറെയും ശനിയാഴ്ചതന്നെ പണിസ്ഥലത്തുനിന്ന് മാറ്റി. തൊഴിലാളികള്‍ക്ക് മതിയായ സംരക്ഷണം ഏര്‍പ്പെടുത്തി ടാറിങ് ജോലികള്‍ ഉടനടി പുനരാരംഭിക്കണമെന്ന് സിപിഐ എം വെങ്ങാനൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി ചന്ദ്രകുമാര്‍ ആവശ്യപ്പെട്ടു.

സിനിമ പ്രതിസന്ധി: യൂത്ത് കോണ്‍ഗ്രസുകാര്‍ ന്യൂ തിയറ്റിന് നാശം വരുത്തി

തൊടുപുഴ: സിനിമാ റിലീസിങ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൊടുപുഴ ന്യൂ തിയറ്റിന് നാശനഷ്ടം വരുത്തി. ഉച്ചയോടെ പ്രകടനമായി എത്തിയ അക്രമികള്‍ ഫ്ക്സ് ബോര്‍ഡുകള്‍ നശിപ്പിക്കുയും തിയറ്ററിന്റെ് ചില്ല് എറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. പൊലീസെത്തയതോടെയാണ് യുത്ത് കോണ്‍ഗ്രസുകാര്‍ പിരിഞ്ഞത്. തൊടുപുഴ ന്യൂ തിയറ്ററില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച തൊടുപുഴയിലെ മുഴുവന്‍ തയറ്ററുകളും അടച്ചിടും.

deshabhimani 141111

2 comments:

  1. അപകടസ്ഥലത്ത് എത്തിയ എസ്ഐയെ കോണ്‍ഗ്രസ് ഗുണ്ട കൈയേറ്റംചെയ്തു. അറസ്റ്റ്ചെയ്ത ഇയാളെ ഇറക്കിക്കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് ശ്രമം. അഞ്ചുതെങ്ങ് എസ്ഐ സുജിത്തിനെയാണ് പൊതുജനമധ്യത്തില്‍വച്ച് കോണ്‍ഗ്രസ് ഗുണ്ടയായ ലിനോ റോബര്‍ട്ട് ഷര്‍ട്ടിന് പിടിക്കുകയും അടിക്കുകയും ചെയ്തത്.

    ReplyDelete
  2. നേതാക്കള്‍ ഓഫീസ് ഉദ്ഘാടനത്തിന് എത്താത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗിലെ രണ്ടു വിഭാഗം തമ്മിലടിച്ച് ഒരാള്‍ക്ക് പരിക്ക്. പരിക്കേറ്റ കാപ്പാട് മുളവുങ്ങരക്കണ്ടി അബ്ദുറഹീമിനെ കാപ്പാട് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കാപ്പാടിനടുത്ത് കണ്ണന്‍കടവിലാണ് സംഭവം. കണ്ണന്‍കടവില്‍ ലീഗിനുവേണ്ടി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പൊതുയോഗത്തില്‍ മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, ഇബ്രാഹിംകുഞ്ഞ്, അബ്ദുറബ്ബ് എന്നിവരും മഞ്ഞളാംകുഴി അലിയും എത്തുമെന്ന് ദിവസങ്ങളായി അനൗണ്‍സ്മെന്റ് നടത്തിയിരുന്നു. എന്നാല്‍ ഞായറാഴ്ച പൊതുയോഗം ആരംഭിക്കേണ്ട സമയം കഴിഞ്ഞിട്ടും നേതാക്കളാരും എത്തിയില്ല. സമയം വൈകിയപ്പോള്‍ സ്റ്റേജിലുണ്ടായിരുന്ന ലീഗ് നേതാവും പ്രദേശത്തുകാരനുമായ പി കെ കെ ബാവ ഉദ്ഘാടനം ചെയ്യാനായി മൈക്കിനടുത്തേക്ക് ചെന്നു. എന്നാല്‍ അതു കണ്ട് താഴെ നിന്ന ലീഗിലെ ഒരു വിഭാഗം സ്റ്റേജിലേക്കോടിക്കയറി ബാവയില്‍നിന്ന് മൈക്ക് പിടിച്ചുവാങ്ങി സ്റ്റാന്റോടെ നിലത്തേക്കെറിഞ്ഞു. ഇതു ശരീരത്തില്‍കൊണ്ടാണ് ലീഗനുഭാവിയായ അബ്ദുള്‍ റഹീമിന് പരിക്കേറ്റത്. തുടര്‍ന്ന് രണ്ടുവിഭാഗമായി പൊതിരെ തല്ല് നടത്തി. നേതാക്കള്‍ക്ക് അടികിട്ടുമെന്നായപ്പോള്‍ പൊതുസമ്മേളനം നിര്‍ത്തിവെച്ചു. പി കെ കെ ബാവയ്ക്ക് ഉദ്ഘാടനം ചെയ്യാന്‍വേണ്ടി മറ്റു നേതാക്കള്‍ വരുന്നതിനെ ഒഴിവാക്കിയതാണെന്നാണ് ബാവയുടെ വിരുദ്ധവിഭാഗം പറയുന്നത്. പ്രദേശത്ത് വെങ്ങളം റഷീദിന്റെയും ടി ടി ഇസ്മായിലിന്റെയും നേതൃത്വത്തില്‍ രണ്ടുവിഭാഗം ലീഗുകാര്‍ നിലവിലുണ്ട്. ഇവരില്‍ ഒരുവിഭാഗത്തിന്റെ കൂടെയാണ് പി കെ കെ ബാവ എന്ന് ലീഗണികള്‍ക്ക്തന്നെ അഭിപ്രായമുണ്ട്. ജില്ലാ ഭാരവാഹികൂടിയായ ടി ടി ഇസ്മായില്‍ ഇടപെട്ടാണ് മന്ത്രിമാരെ ക്ഷണിച്ചതെന്നും മന്ത്രിമാര്‍ എത്താത്തതില്‍ വിറളിപൂണ്ട ഇസ്മായില്‍ അനുയായികളാണ് ബാവയെ കയ്യേറ്റംചെയ്യാന്‍ മുതിര്‍ന്നതെന്നുമാണ് പറയപ്പെടുന്നത്. ഒരു ദിവസംമുമ്പ് ടി ടി ഇസ്മായിലും വെങ്ങളം റഷീദും തമ്മില്‍ കൊയിലാണ്ടി ലീഗ് ഓഫീസില്‍ കൈയേറ്റത്തില്‍വരെ എത്തിയ വഴക്ക് ഉണ്ടായിരുന്നു. ശിഹാബ് തങ്ങളുടെ പേരിലുള്ള നഗറിലാണ് ലീഗുകാര്‍ തമ്മിലേറ്റുമുട്ടിയത്.

    ReplyDelete