Saturday, November 5, 2011
ചേരക്കൊക്കുകളുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാംസ്ഥാനം ഉത്തരകേരളത്തിന്
മിന്നിത്തിളങ്ങുന്ന വെള്ളത്തൂവലുകള്‍ നിറയുന്ന നീണ്ട ചിറകുകള്‍ ...നീണ്ട ജലാശയങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന മീനിനെ കൊത്തിയെടുക്കാന്‍ നീളുന്ന നീണ്ട കൊക്കുകള്‍ ...ഒറ്റ നോട്ടത്തില്‍ പാമ്പിനോടുള്ള രൂപ സാദൃശ്യവും. അന്‍ഹിംഗാ മെലനോഗാസ്റ്റര്‍ എന്ന് ശാസ്ത്രീയനാമം. ചേരക്കൊക്കുകള്‍ എന്നും കാഴ്ചക്കാരന്റെ കണ്ണിന് നല്‍കുന്നത് കൗതുകം. പാമ്പിനോട് രൂപസാദൃശ്യമുള്ള ഈ നീര്‍പ്പക്ഷിക്ക് ഇനി മറ്റൊരു പ്രത്യേകത കൂടി. ലോകത്തുള്ള ചേരക്കൊക്കുകളില്‍ 12.75 ശതമാനവും ഉത്തരകേരളത്തിലാണ്. സംസ്ഥാന വനം-വന്യജീവി വകുപ്പ് മലബാറിലെ പക്ഷികളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍കോട്, പാലക്കാട് ജില്ലകളിലെ കൊറ്റില്ലങ്ങളില്‍ നടത്തിയ സര്‍വെയിലാണ് ഇത് കണ്ടെത്തിയത്. മലബാറില്‍ എട്ട് പ്രജനനകേന്ദ്രങ്ങളിലായി ചേരക്കൊക്കിന്റെ 255 കൂടുകളാണ് സര്‍വേ ടീം കണ്ടെത്തിയത്. മലബാറിലെ കൊറ്റില്ലങ്ങളില്‍ വലിപ്പത്തില്‍ മൂന്നാം സ്ഥാനം വയനാട്ടിലെ പനമരത്തിനാണെന്നും സര്‍വേയില്‍ തെളിഞ്ഞു.
മത്സ്യം ധാരാളമുള്ള പ്രദേശങ്ങളിലാണ് ചേരക്കൊക്കുകള്‍ കൂടുകൂട്ടാനിഷ്ടപ്പെടുന്നത്. മീന്‍പിടുത്തത്തില്‍ ചേരക്കോഴിക്ക് പ്രത്യേക വിരുതുമുണ്ട്. സി ശശികുമാര്‍ , സി കെ വിഷ്ണുദാസ്, എസ് രാജു, പിഎ വിനയന്‍ , വിഎ ഷെബിന്‍ എന്നിവരടങ്ങുന്ന സംഘത്തെയാണ് വനം-വന്യജീവി വകുപ്പ് മലബാറിലെ പക്ഷികളെക്കുറിച്ചുള്ള സര്‍വേയ്ക്ക് നിയോഗിച്ചത്. ഈയിടെയാണ് സര്‍വേ ടീം വനം-വന്യജീവി വകുപ്പിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വംശനാശം നേരിടുന്ന പക്ഷികളുടെ ഗണത്തിലാണ് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) ചേരക്കൊക്കിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1987ലെ ജലപ്പക്ഷി കണക്കെടുപ്പിലാണ് ചേരക്കോഴി എന്നും അറിയപ്പെടുന്ന ചേരക്കൊക്കുകള്‍ വംശനാശത്തിന്റെ പാതയിലാണെന്ന് വ്യക്തമായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രായപൂര്‍ത്തിയെത്തിയ 4000 ഓളം ചേരക്കൊക്ക് ഉണ്ടെന്നാണ് കണക്ക്. ഇതിന്റെ 12.75 ശതമാനമാണ് മലബാറില്‍ . പനമരം, കോട്ടത്തറ, വള്ളിയൂര്‍കാവ് എന്നിവിടങ്ങിലാണ് വയനാട്ടിലെ ശ്രദ്ധേയമായ കൊറ്റില്ലങ്ങള്‍ . ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പനമരം പുഴയോടുചേര്‍ന്നുള്ള കൊറ്റില്ലം. മലബാറിലെ കൊറ്റില്ലങ്ങളില്‍ വലിപ്പത്തില്‍ ഇതിനു മൂന്നാം സ്ഥാനം ഉണ്ടെന്ന് സര്‍വേ ടീം അംഗമായ സികെ വിഷ്ണുദാസ് പറഞ്ഞു.
മലബാറിലാകെ 12 ജാതി നീര്‍പ്പക്ഷികളെയാണ് സര്‍വേയില്‍ കണ്ടത്. ഇതില്‍ ഒന്‍പത് ജാതിയെയും പനമരം കൊറ്റില്ലത്തില്‍ കണാനായി. മലബാറിലെ മറ്റൊരു കൊറ്റില്ലത്തിലും ഇതുപോലെ ഒരേസമയം സര്‍വേ ടീമിനു കാണാന്‍ കഴിഞ്ഞില്ല. കേരളത്തില്‍ കാലിക്കൊക്കിന്റെ ഏക പ്രജനന കേന്ദ്രമാണ് പനമരം കൊറ്റില്ലം. ചായമുണ്ടി, പെരുമുണ്ടി, അരിവാള്‍ക്കൊക്ക് എന്നീയിനങ്ങളുടെ മലബാറിലെ ഏക പ്രജനനകേന്ദ്രവുമാണ് ഇവിടം. വയനാട്ടില്‍ ഒന്‍പത് ജാതികളിലായി 766 പക്ഷികളാണ് സര്‍വേ ടീമിന്റെ ശ്രദ്ധയില്‍പ്പെട്ടത്. മലബാറില്‍ ഏറ്റവും കൂടുതല്‍ കൊറ്റില്ലങ്ങള്‍ ഉള്ളത് കണ്ണൂരിലാണ്-38. കണ്ണൂര്‍ ജില്ലയിലാകെ നീര്‍പക്ഷികളുടെ 3917 കൂടുകളില്‍ സര്‍വേ ടീമിന്റെ നോട്ടമെത്തി. മലബാറില്‍ 102 കൊറ്റില്ലങ്ങളിലായി 8677 നീര്‍പ്പക്ഷിക്കൂടുകളാണ് സര്‍വേ ടീം കണ്ടത്. നീര്‍ക്കാക്ക-2955, ഇന്ത്യന്‍ഷാഗ്-191, കുളക്കൊക്ക്-3185, രാക്കൊക്ക്-827, കാലിക്കൊക്ക്-614, ചിന്നക്കൊക്ക്-170, ഇടക്കൊക്ക്-486, പെരുമുണ്ടി-25, അരിവാള്‍ക്കൊക്ക്-123 എന്നിങ്ങനെയാണ് സര്‍വേയില്‍ കണ്ട മറ്റു നീര്‍പ്പക്ഷിക്കൂടുകളുടെ എണ്ണം. കണ്ണൂര്‍ , കാസര്‍കോട്, പാലക്കാട് ജില്ലകളിലായാണ് ഇന്ത്യന്‍ ഷാഗിന്റെ 191 കൂടുകള്‍ .
deshabhimani 051111
Subscribe to:
Post Comments (Atom)
മിന്നിത്തിളങ്ങുന്ന വെള്ളത്തൂവലുകള്‍ നിറയുന്ന നീണ്ട ചിറകുകള്‍ ...നീണ്ട ജലാശയങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന മീനിനെ കൊത്തിയെടുക്കാന്‍ നീളുന്ന നീണ്ട കൊക്കുകള്‍ ...ഒറ്റ നോട്ടത്തില്‍ പാമ്പിനോടുള്ള രൂപ സാദൃശ്യവും. അന്‍ഹിംഗാ മെലനോഗാസ്റ്റര്‍ എന്ന് ശാസ്ത്രീയനാമം. ചേരക്കൊക്കുകള്‍ എന്നും കാഴ്ചക്കാരന്റെ കണ്ണിന് നല്‍കുന്നത് കൗതുകം. പാമ്പിനോട് രൂപസാദൃശ്യമുള്ള ഈ നീര്‍പ്പക്ഷിക്ക് ഇനി മറ്റൊരു പ്രത്യേകത കൂടി. ലോകത്തുള്ള ചേരക്കൊക്കുകളില്‍ 12.75 ശതമാനവും ഉത്തരകേരളത്തിലാണ്. സംസ്ഥാന വനം-വന്യജീവി വകുപ്പ് മലബാറിലെ പക്ഷികളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍കോട്, പാലക്കാട് ജില്ലകളിലെ കൊറ്റില്ലങ്ങളില്‍ നടത്തിയ സര്‍വെയിലാണ് ഇത് കണ്ടെത്തിയത്.
ReplyDelete