Wednesday, November 16, 2011

ആളെക്കൂട്ടാന്‍ ഇല്ലാത്ത പദ്ധതികളുടെ പേരില്‍ തട്ടിപ്പ്

മങ്കൊമ്പ്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ ആളെ കൂട്ടുന്നതിനായി ഇല്ലാത്ത പദ്ധതിയുടെ പേരില്‍ അപേക്ഷ സ്വീകരിക്കുന്നതായി പരാതി. ജില്ലയില്‍ നടക്കുന്ന ജനസമ്പര്‍ക്കപരിപാടിയുടെ പേരിലാണ് 10 സെന്റുവരെ ഭൂമിയുള്ള താഴ്ന്ന പുരയിടങ്ങള്‍ ഉയര്‍ത്തുന്നതിനായി സെന്റിനു 1000 രൂപാപ്രകാരം നല്‍കുമെന്ന് പറഞ്ഞ് അപേക്ഷ സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ട് ഇടപെട്ടാണ് തട്ടിപ്പ്. വില്ലേജില്‍നിന്നുള്ള കൈവശസര്‍ട്ടിഫക്കറ്റ് വാങ്ങാനുള്ള ഓട്ടത്തിലാണ് നാട്ടുകാര്‍ .

എന്നാല്‍ ഇങ്ങനെ ഒരുപദ്ധതിയെക്കുറിച്ച് റവന്യു അധികാരികള്‍ക്കോ ഇതുമായി ബന്ധപ്പെട്ട മറ്റ് വകുപ്പുകള്‍ക്കോ അറിയില്ല. പതിനായിരം പേര്‍ക്ക് ആനുകൂല്യം നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിക്കുന്നത്. ഇല്ലാത്ത പദ്ധതിയുടെ പേരുപറഞ്ഞ് ജനങ്ങളെ കബളിപ്പിച്ച് മുഖ്യമന്ത്രിയുടെ പരിപാടിക്ക് ആളെക്കൂട്ടാന്‍ നടക്കുന്ന ശ്രമം വിലകുറഞ്ഞ നടപടിയാണെന്നും ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് തിരുവിതാംകൂര്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് എന്‍ പി വിന്‍സന്റ്, പ്രസിഡന്റ് എ ഡി കുഞ്ഞച്ചന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

deshabhimani 161111

1 comment:

  1. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ ആളെ കൂട്ടുന്നതിനായി ഇല്ലാത്ത പദ്ധതിയുടെ പേരില്‍ അപേക്ഷ സ്വീകരിക്കുന്നതായി പരാതി. ജില്ലയില്‍ നടക്കുന്ന ജനസമ്പര്‍ക്കപരിപാടിയുടെ പേരിലാണ് 10 സെന്റുവരെ ഭൂമിയുള്ള താഴ്ന്ന പുരയിടങ്ങള്‍ ഉയര്‍ത്തുന്നതിനായി സെന്റിനു 1000 രൂപാപ്രകാരം നല്‍കുമെന്ന് പറഞ്ഞ് അപേക്ഷ സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ട് ഇടപെട്ടാണ് തട്ടിപ്പ്. വില്ലേജില്‍നിന്നുള്ള കൈവശസര്‍ട്ടിഫക്കറ്റ് വാങ്ങാനുള്ള ഓട്ടത്തിലാണ് നാട്ടുകാര്‍ .

    ReplyDelete