Wednesday, November 16, 2011

നവമാധ്യമങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: തോമസ് ഐസക്

അമേരിക്കയിലെ വാള്‍സ്ട്രീറ്റ് സംഭവത്തിന് ഊര്‍ജം പകര്‍ന്ന നവമാധ്യമങ്ങളുടെ ബദല്‍ മാധ്യമരീതി നമുക്കും പിന്തുടരാന്‍ കഴിയുമെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. സിപിഐ എം കിളിമാനൂര്‍ ഏരിയ സമ്മേളനത്തോടനുബന്ധിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു ഐസക്.

ലോകത്ത് 1930നുശേഷം ഇതുപോലൊരു സാമ്പത്തികപ്രതിസന്ധി ഉണ്ടായിട്ടില്ല. ലക്കും ലഗാനുമില്ലാതെ വായ്പ നല്‍കിയ ബാങ്കുകളാണ് ഇതിനുത്തരവാദി. പാവപ്പെട്ടവരെ സഹായിക്കുന്നതിനുപകരം അവരുടെ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കി ബാങ്കുകളെ സഹായിക്കാനാണ് അമേരിക്കയടക്കം മുതലാളിത്തശക്തികള്‍ ശ്രമിച്ചത്. ഇത് പുറത്തുകൊണ്ടുവരാന്‍ കേരളത്തിലേതുപോലെതന്നെ ഭൂരിപക്ഷം മാധ്യമങ്ങളും ശ്രമിച്ചില്ല. എന്നാല്‍ , ഇതിനെ പ്രതിരോധിക്കാന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളെയാണ് പ്രക്ഷോഭകര്‍ ഫലപ്രദമായി ഉപയോഗിച്ചത്. നവമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കാന്‍ ഇടതുപക്ഷവും ശ്രമിക്കണം. കോടതിവിധിക്കെതിരായല്ല നമ്മള്‍ കഴിഞ്ഞദിവസം സമരം നടത്തിയത്. എന്നിട്ടും ഇത് നീതിന്യായവ്യവസ്ഥിതിക്ക് എതിരായ സമരമാണെന്ന് ഒരുപരിധിവരെ തെറ്റിദ്ധരിപ്പിക്കാന്‍ കേരളത്തിലെ ചില മാധ്യമങ്ങള്‍ക്കായി. ഇത് പത്രമുതലാളിയുടെ രാഷ്ട്രീയമാണെന്ന് നാം തിരിച്ചറിയണമെന്നും ഐസക് പറഞ്ഞു.

deshabhimani 161111

1 comment:

  1. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് സംഭവത്തിന് ഊര്‍ജം പകര്‍ന്ന നവമാധ്യമങ്ങളുടെ ബദല്‍ മാധ്യമരീതി നമുക്കും പിന്തുടരാന്‍ കഴിയുമെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. സിപിഐ എം കിളിമാനൂര്‍ ഏരിയ സമ്മേളനത്തോടനുബന്ധിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു ഐസക്.

    ReplyDelete