കൂടംകുളത്തെ ആണവനിലയ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ മുതല്‍ അതിനെതിരേ ജനങ്ങള്‍ തുടങ്ങിയ സമരം പൊളിക്കാന്‍ അന്വേഷണ പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. സമരക്കാര്‍ക്ക് ലഭിക്കുന്ന ഫണ്ടുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നാണ് പ്രഖ്യാപനം. സമരത്തിന് ലഭിക്കുന്ന ധനസഹായങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടത്രേ. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി നാരായണ സ്വാമിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ തിരുനല്‍വേലിയില്‍ പറഞ്ഞത്.
13,000 കോടിയുടെ ആണവോര്‍ജ്ജ പ്ലാന്റിനെതിരേ കള്ളപ്രചരണമാണ് നടത്തുന്നതെന്ന് ആരോപിച്ച മന്ത്രി അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുകയും നടപടിയെടുക്കുകയും ചെയ്യുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്. ഏറ്റവും സുരക്ഷിതമായ സ്ഥലത്താണ് കൂടംകുളം പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നതെന്നും മന്ത്രി അവകാശപ്പെട്ടു.
ഡിസംബറില്‍ ആദ്യ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങാനിരിക്കെ ഇപ്പോള്‍ നടക്കുന്ന സമരം ആദ്യ പ്ലാന്റിന്റെ കമ്മീഷനിംഗ് വൈകിപ്പിക്കുമെന്നാണ് നാരായണസ്വാമിയുടെ ആശങ്ക.
സമരക്കാര്‍ ഉന്നയിച്ചിരിക്കുന്ന ആറ് പ്രധാന ചോദ്യങ്ങള്‍ക്ക് 15 അംഗ വിദഗ്ധ സമിതിയില്‍ നിന്ന് ലഭിച്ച മറുപടി ഈ ആഴ്ച തന്നെ കൈമാറും. അതോടെ സമരക്കാരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.
നിലവില്‍ രാജ്യത്ത് 2.5 ലക്ഷം മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായിരിക്കുന്നത്. എന്നാല്‍ 1.5 മെഗാവാട്ട് മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 2020 ആകുമ്പോഴേയ്ക്കും രാജ്യത്ത് 4.5 ലക്ഷം മെഗാവാട്ട് വൈദ്യുതി ആവശ്യമായി വരുമെന്നും നാരായണ സ്വാമി അവകാശപ്പെട്ടു. വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ മലിനീകരണ രഹിതമായ ആണവോര്‍ജ്ജം മാത്രമാണ് ഏക മാര്‍ഗ്ഗമെന്നും നാരായണ സ്വാമി പറയുന്നു.
janayugom 131111
കൂടംകുളത്തെ ആണവനിലയ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ മുതല്‍ അതിനെതിരേ ജനങ്ങള്‍ തുടങ്ങിയ സമരം പൊളിക്കാന്‍ അന്വേഷണ പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. സമരക്കാര്‍ക്ക് ലഭിക്കുന്ന ഫണ്ടുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നാണ് പ്രഖ്യാപനം. സമരത്തിന് ലഭിക്കുന്ന ധനസഹായങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടത്രേ.
ReplyDelete