ഏറെ കൊട്ടിഘോഷിച്ച് ധനമന്ത്രി മാണി അവതരിപ്പിച്ച ബജറ്റില്‍ സാക്ഷരതാപ്രേരക്മാര്‍ക്ക് ഗുണകരമാകുന്ന ഒന്നും ഇല്ലാത്തതിനാല്‍ ഇവരുടെ ജീവിതം ദുരിതക്കയത്തില്‍. എല്ലാ മേഖലയിലുമുള്ളവര്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ ഈ ബജറ്റ് ഉറപ്പാക്കുന്നുവെന്ന് മന്ത്രി അവകാശപ്പെടുമ്പോള്‍ സാക്ഷരതാപ്രേരക്മാരുടെ ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് ഫണ്ട് വകയിരുത്തിയിട്ടില്ല. ഇതുമൂലം സംസ്ഥാനത്തെ 4000ലധികം വരുന്ന സാക്ഷരതാപ്രേരക്മാരാണ് ദുരിതത്തിലായിരിക്കുന്നത്. ഇപ്പോഴും ഇവര്‍ക്ക് ലഭിക്കുന്നത് മാസം 1400 രൂപ ഓണറേറിയം മാത്രമാണ്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഭരണകാലത്ത് ഓണറേറിയം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ബജറ്റില്‍ തുക വകകൊള്ളിച്ചിരുന്നു. ഇതിന്റെ ഭാഗമായി 8 കോടി രൂപ ബജറ്റില്‍ വകയിരുത്തി സാക്ഷരതാ മിഷന് നല്‍കി. ഈ തുകയും സാക്ഷരതാ മിഷന്റെ സ്വയാര്‍ജിത ഫണ്ടും ഉപയോഗിച്ചാണ് ഇതുവരെ പ്രവര്‍ത്തനം നടന്നു വന്നിരുന്നത്. സാക്ഷരതാ മിഷന്റെ ഭാഗമായ മുഴുവന്‍ പ്രേരക്മാരെയും സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിച്ച് ജീവനക്കാര്‍ക്ക് തുല്യമായ സേവനവേതന വ്യവസ്ഥകള്‍ നടപ്പാക്കാന്‍ കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പേരില്‍ ഇത് മുടങ്ങുകയായിരുന്നു.
പുതുതായി അധികാരത്തിലേറിയ യു ഡി എഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി കൈക്കൊള്ളുകയോ ബജറ്റില്‍ തുക വകകൊള്ളിയ്ക്കുകയോ ചെയ്തിട്ടില്ല. സാംസ്‌കാരികമായി നിരവധി സംഭാവനകള്‍ സമൂഹത്തിന് നല്‍കിയിട്ടും കുറഞ്ഞവേതനത്തിലാണ് പ്രേരക്മാര്‍ പ്രവര്‍ത്തിക്കുന്നത്. മിഷന്‍ നടപ്പാക്കിയ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി 12 ലക്ഷം പേരെയാണ് സാക്ഷരരാക്കാന്‍ കഴിഞ്ഞത്. അധികാരത്തിലെത്തിയ സമയങ്ങളിലൊക്കെ യു ഡി എഫ് സര്‍ക്കാര്‍ കാര്യമായ പരിഗണന കൊടുക്കാതിരുന്നതിനാല്‍ സാക്ഷരതാ പ്രസ്ഥാനം വന്‍പ്രതിസന്ധികളെ നേരിട്ടു. ഈ സമയത്തെല്ലാം ഇതൊക്കെ മറന്ന് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചത് പ്രേരക്മാരാണ്. 1996ല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് വയോജനവിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ട് സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പരിപാടി ഏറ്റെടുത്ത് നടത്തുന്നതിന് കേരളസാക്ഷരതാ മിഷന്‍ അതോറിറ്റിക്ക് രൂപം നല്‍കിയത്. ഇതിലൂടെ കോട്ടയം ഉള്‍പ്പെടെ ജില്ലകളില്‍ മികച്ച സാക്ഷരതനേടാനും കഴിഞ്ഞു. ഇതിനൊപ്പം 4ാം തരം , 7ാം തരം 10ാം തരം തുല്യതാ കോഴ്‌സുകള്‍ ആരംഭിക്കുകയും ചെയ്തു. ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സാക്ഷര്‍ ഭാരത് പദ്ധതിയില്‍ കേരളത്തിന് ആനുകൂല്യങ്ങള്‍ ലഭിക്കാതിരുന്നതും പ്രേരക്മാരെ ഗുരുതരമായി ബാധിച്ചു. കേന്ദ്രം ഇത്തരത്തില്‍ സഹായം ചെയ്യാതിരുന്ന സമയത്തും പ്രോരക്മാര്‍ മികച്ച സേവനം കാഴ്ചവെച്ചു. 1400 രൂപയെന്ന ഓണറേറിയത്തില്‍ നിന്ന് വര്‍ധനവുണ്ടായില്ലെങ്കില്‍ ദുരിതത്തില്‍ നിന്നും വീണ്ടും ദുരന്തത്തിലേക്ക് പോകുമെന്നാണ് പ്രേരക്മാര്‍ പറയുന്നത്. ഇത് ചൂണ്ടിക്കാട്ടി അധികൃതരെ കാണാനുള്ള തയാറെടുപ്പിലാണിവര്‍.
രാജേഷ് കാവുംപാടം janayugom 131111
ഏറെ കൊട്ടിഘോഷിച്ച് ധനമന്ത്രി മാണി അവതരിപ്പിച്ച ബജറ്റില്‍ സാക്ഷരതാപ്രേരക്മാര്‍ക്ക് ഗുണകരമാകുന്ന ഒന്നും ഇല്ലാത്തതിനാല്‍ ഇവരുടെ ജീവിതം ദുരിതക്കയത്തില്‍. എല്ലാ മേഖലയിലുമുള്ളവര്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ ഈ ബജറ്റ് ഉറപ്പാക്കുന്നുവെന്ന് മന്ത്രി അവകാശപ്പെടുമ്പോള്‍ സാക്ഷരതാപ്രേരക്മാരുടെ ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് ഫണ്ട് വകയിരുത്തിയിട്ടില്ല. ഇതുമൂലം സംസ്ഥാനത്തെ 4000ലധികം വരുന്ന സാക്ഷരതാപ്രേരക്മാരാണ് ദുരിതത്തിലായിരിക്കുന്നത്.
ReplyDelete