സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് നടപ്പാക്കിയ കുടുംബശ്രീ പദ്ധതി കേരളത്തിലെ സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിന് പ്രധാന പങ്കുവഹിച്ചതായി പഠന റിപ്പോര്‍ട്ട്. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് ആണ് പഠനം നടത്തിയത്. സ്ത്രീ ശാക്തീകരണത്തിനൊപ്പം ദാരിദ്ര്യ നിര്‍മാര്‍ജന പ്രക്രിയയ്ക്കും കുടുംബശ്രീ വഹിച്ച പങ്ക് പഠനത്തില്‍ എടുത്തുകാട്ടുന്നു.
ഇന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ മൈക്രോ-ക്രെഡിറ്റ് ശൃംഖലയായി കുടംബശ്രീ മാറി. 37.8 ലക്ഷം കുടുംബങ്ങളെ കുടുംബശ്രീ പ്രതിനിധീകരിക്കുന്നു. 1,611.98 കോടി രൂപയാണ് കുടുംബശ്രീ വഴി വിനിമയം ചെയ്തത്. കുടുംബശ്രീ വഴി 1,611 കോടി രൂപ വിനിയോഗിച്ചിട്ടുണ്ട്. മൈക്രോ വായ്പകള്‍ക്കായി ബാങ്കുകളില്‍ നിന്ന് 4,468.80 കോടി രൂപ കുടുംബശ്രീക്ക് ലഭിച്ചു. വരുമാനം ലഭ്യമാക്കുന്ന പദ്ധതികളിലൂടെ സ്ത്രീകളുടെ ജീവിത നിലവാരം ഉയര്‍ത്താനും കുടുംബശ്രീക്ക് കഴിഞ്ഞു. സമ്പത്തിന്റെ വിതരണത്തിലൂടെ മാത്രമുള്ള ദാരിദ്ര്യ നിര്‍മാര്‍ജനമല്ല കുടുംബശ്രീ ലക്ഷ്യമിടുന്നത്. അതിനാല്‍ ഈ പദ്ധതി മറ്റു പല സ്ത്രീശാക്തീകരണ പദ്ധകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതായും പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
''ഞങ്ങളുടെ ജീവിതമാകെ പരിവര്‍ത്തനത്തിന് വിധേയമായി. ഈ മാറ്റം ഞങ്ങളുടെ മരണങ്ങളില്‍ പോലും പ്രതിഫലിക്കും. കുടുംബശ്രീ അംഗമാകുന്നതിന് മുമ്പില്ലാത്ത സാമൂഹികാംഗീകാരം ഇപ്പോള്‍ ലഭിക്കുന്നു'' - ഒരു അയല്‍ക്കൂട്ടത്തിലെ അംഗത്തിന്റെ വാക്കുകളാണിവ.
സംസ്ഥാനത്തെ മൂന്ന് പഞ്ചായത്തുകളില്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചാണ് മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ ഡോ. മഞ്ജുള ഭാരതി പഠനം നടത്തിയത്. 'ജനാധിപത്യ ശാക്തീകരണത്തിന്റെ അധികാര ശ്രേണിയില്‍ ലിംഗനീതി: കേരളത്തിലെ മൂന്ന് പഞ്ചായത്തുകളിലെ കുടുംബശ്രീ പ്രവര്‍ത്തനം' എന്നതായിരുന്നു വിഷയം. തൃശൂരിലെ നടത്തറ, മലപ്പുറത്തെ നെടിയിരിപ്പ്, വയനാട്ടിലെ പനമരം എന്നീ പഞ്ചായത്തുകളിലെ കുടംബശ്രീ പ്രവര്‍ത്തകരെയും അയല്‍ക്കൂട്ടങ്ങളെയും ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റികളെയും കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികളെയുമാണ്് പ്രധാനമായും പഠന വിധേയമാക്കിയത്. മറ്റു ജില്ലകളിലെ കുടുംബശ്രീ പ്രവര്‍ത്തനവും സര്‍വേയുടെ അടിസ്ഥാനത്തില്‍ പഠന വിധേയമാക്കി.
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളില്‍ 62 ശതമാനവും കുടംബശ്രീ പ്രവര്‍ത്തകരാണെന്ന് പഠനത്തില്‍ കണ്ടെത്തി. കുടുംബശ്രീയിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധികാര ശ്രേണിയില്‍ ഇടംകണ്ടെത്തിയ വനിതകള്‍ അവരുടെ കുടുംബം, സമൂഹം, പ്രാദേശിക രാഷ്ട്രീയം, കാര്‍ഷികവൃത്തി എന്നീ മേഖലകളില്‍ സാന്നിധ്യം എങ്ങിനെ അറിയിക്കുന്നുവെന്നതിന്റെ ഒരന്വേഷണം കൂടിയാണ് പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമുള്ള കുടുംബശ്രീ പ്രവര്‍ത്തകരായ വനിതകള്‍ ഇത്തരത്തില്‍ തദ്ദേശസ്ഥാപനങ്ങളിലെ അധികാര സ്ഥാനങ്ങളില്‍ എത്തിപ്പെട്ടതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കുടുംബശ്രീയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ എല്‍ ഡി എഫിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന 50 ശതമാനത്തോളം വനിതകളും യു ഡി എഫിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന 45 ശതമാനം വനിതകളുമാണ് തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തനത്തിന് തങ്ങള്‍ക്ക് കുടുംബത്തിന്റെ പിന്തുണ ലഭിക്കുന്നതായി സര്‍വേയില്‍ പങ്കെടുത്തവരില്‍ 66 ശതമാനം വനിതകളും പറഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തനത്തിലൂടെ സ്വന്തം വീട്ടില്‍ ഒരിടം നേടാന്‍ കഴിഞ്ഞതായാണ് പലരും പ്രതികരിച്ചത്.
മലപ്പുറം ജില്ലയില്‍ കാണുന്ന ബാലവിവാഹംപോലുള്ള വിഷയങ്ങളില്‍ കുടുംബശ്രീ കൂടുതലായി ഇടപെടേണ്ടതുണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞു. മാധ്യമങ്ങളുമായുള്ള ബന്ധത്തിലും കുടംബശ്രീയുടെ ഘടനയെ സ്ഥാപനവല്‍കരിക്കുന്നതിലും മറ്റും ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
janayugom 131111
സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് നടപ്പാക്കിയ കുടുംബശ്രീ പദ്ധതി കേരളത്തിലെ സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിന് പ്രധാന പങ്കുവഹിച്ചതായി പഠന റിപ്പോര്‍ട്ട്. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് ആണ് പഠനം നടത്തിയത്. സ്ത്രീ ശാക്തീകരണത്തിനൊപ്പം ദാരിദ്ര്യ നിര്‍മാര്‍ജന പ്രക്രിയയ്ക്കും കുടുംബശ്രീ വഹിച്ച പങ്ക് പഠനത്തില്‍ എടുത്തുകാട്ടുന്നു.
ReplyDelete