കേരളത്തിലെ നാല് ജില്ലാ വികസന ഓഫീസടക്കം പതിനഞ്ചോളം ജില്ലാ വികസന ഓഫീസുകള് നബാര്ഡ് അടച്ചുപൂട്ടുന്നു. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലെ ഓഫീസുകളാണ് കേരളത്തില് പൂട്ടുന്നത്. കാര്ഷികമേഖലയുമായി ബന്ധപ്പെട്ട് ഈ ജില്ലകളില് പ്രവര്ത്തിക്കുന്ന സ്വയംസഹായസംഘങ്ങള്ക്കും ഫാര്മേഴ്സ് ക്ലബ്ബുകള്ക്കും വ്യക്തികള്ക്കും ഇനിമുതല് തിരുവനന്തപുരം റീജണല് ഓഫീസുമായി ബന്ധപ്പെട്ട് മാത്രമേ കാര്യങ്ങള് നടത്താനാകൂ. തമിഴ്നാട്, ഉത്തര്പ്രദേശ് എന്നിവിടങ്ങളില് രണ്ട്, കര്ണാടക, ഗുജറാത്ത്, ഹരിയാന, ഒറീസ, ബിഹാര്, മഹാരാഷ്ട്ര, പശ്ചിമബംഗാള് എന്നീ സംസ്ഥാനങ്ങളില് ഒരോ ഓഫീസുകളും പൂട്ടും.
പിന്നോക്ക ജില്ലകളില് പുതിയ ഓഫീസുകള് തുറക്കാനാണ് ഈ ഓഫീസുകള് നിര്ത്തലാക്കുന്നതെന്നാണ് നബാര്ഡിന്റെ വാദം. ജില്ലകളിലെ ഗ്രാമീണ, കാര്ഷികമേഖലകളുടെ വികസനം ഏകോപിപ്പിക്കാനും ത്വരിതപ്പെടുത്താനും വേണ്ടി 1990ലാണ് ജില്ലാ വികസന ഓഫീസുകള് ആരംഭിച്ചത്. ഓഫീസുകള് നിര്ത്തലാക്കുന്നത് അതത് ജില്ലയുടെ കാര്ഷികമേഖലയുടെ വളര്ച്ചയെ ദോഷമായി ബാധിക്കും.
നബാര്ഡിന്റെ തീരുമാനത്തിനെതിരെ ഓള് ഇന്ത്യ നബാര്ഡ് എംപ്ലോയീസ് അസോസിയേഷന് (എഐഎന്ബിഇഎ) പ്രതിഷേധിച്ചു.
deshabhimani 210412
കേരളത്തിലെ നാല് ജില്ലാ വികസന ഓഫീസടക്കം പതിനഞ്ചോളം ജില്ലാ വികസന ഓഫീസുകള് നബാര്ഡ് അടച്ചുപൂട്ടുന്നു. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലെ ഓഫീസുകളാണ് കേരളത്തില് പൂട്ടുന്നത്. കാര്ഷികമേഖലയുമായി ബന്ധപ്പെട്ട് ഈ ജില്ലകളില് പ്രവര്ത്തിക്കുന്ന സ്വയംസഹായസംഘങ്ങള്ക്കും ഫാര്മേഴ്സ് ക്ലബ്ബുകള്ക്കും വ്യക്തികള്ക്കും ഇനിമുതല് തിരുവനന്തപുരം റീജണല് ഓഫീസുമായി ബന്ധപ്പെട്ട് മാത്രമേ കാര്യങ്ങള് നടത്താനാകൂ. തമിഴ്നാട്, ഉത്തര്പ്രദേശ് എന്നിവിടങ്ങളില് രണ്ട്, കര്ണാടക, ഗുജറാത്ത്, ഹരിയാന, ഒറീസ, ബിഹാര്, മഹാരാഷ്ട്ര, പശ്ചിമബംഗാള് എന്നീ സംസ്ഥാനങ്ങളില് ഒരോ ഓഫീസുകളും പൂട്ടും.
ReplyDeleteനബാര്ഡിന്റെ നാലു ജില്ലാ ഓഫീസ് നിര്ത്തലാക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു. വികസനത്തില് മുന്നിലാണെന്നു പറഞ്ഞ് കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ നബാര്ഡ് ഓഫീസുകളാണ് അടച്ചുപൂട്ടുന്നത്. രാജ്യത്താകെ 15 ജില്ലാ വികസന ഓഫീസാണ് പൂട്ടുന്നത്. അതില് നാലും കേരളത്തിലാണ്. അതത് ജില്ലയിലെ ഗ്രാമീണ- കാര്ഷിക മേഖലകളുടെ വികസനപ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതിനാണ് നബാര്ഡ് ജില്ലാതല ഓഫീസ് തുടങ്ങിയത്. ഓഫീസ് പൂട്ടുന്നത് കര്ഷകരെ ദോഷമായി ബാധിക്കുമെന്നും വി എസ് പ്രസ്താവനയില് പറഞ്ഞു.
ReplyDelete