Tuesday, April 17, 2012
യു ഡി എഫ് ഭരണത്തില്‍ മാഫിയകളുടെ തേര്‍വഴ്ച
പീരുമേട്: യു ഡി എഫ് ഭരണത്തിലേറിയതോടുകൂടി മാഫിയപ്രവര്ത്തനങ്ങള് രൂക്ഷമാകുവാന്‍ തുടങ്ങി.
മണല്‍, തടി, ചന്ദനം, മണ്ണ്, പാറമട മാഫിയകളുടെ പ്രവര്ത്ത നമാണ് ഒരുപറ്റം യു ഡി എഫ് നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും അറിവോടുകൂടി ശക്തമായിരിക്കുന്നത്. ഇത്തരം ഉദ്യോഗസ്ഥ ലോബിക്ക് ഇതുമൂലം ലക്ഷങ്ങളുടെ വരുമാനമാണ് ലഭിക്കുന്നത്. അയ്യപ്പന്‍കോവില്‍, ഉപ്പുതറ, കാഞ്ചിയാര്‍, കരുണാപുരം, വണ്ടിപ്പെരിയാര്‍, കുമളി, ചക്കുപള്ളം തുടങ്ങി പഞ്ചായത്തുകളിലാണ് മണല്‍ മാഫിയ ശക്തമായിരിക്കുന്നത്. പെരിയാര്‍ നദികളില്‍ നിന്നും യഥേഷ്ടം മണല്‍ വാരി കടത്തുന്നതുകൂടാതെ സംരക്ഷിത വനമേഖലപ്രദേശത്തുനിന്നും ഇടുക്കി പദ്ധതി പ്രദേശത്തുനിന്നുപോലും ഇവര്‍ മണല്‍ ഖനനം നടത്തുന്നു. ഇടുക്കി പദ്ധതി പ്രദേശത്തുനിന്നും ഒരു കാരണവശാലും മണല്‍ വാരാന്‍ പാടില്ലെന്നും ഇങ്ങനെ മണല്‍ വാരിയാല്‍ അത് ഇടുക്കി ഡാമിനുതന്നെ ഭീക്ഷണി ആകുമെന്നുമുള്ള വിദഗ്ധ അഭിപ്രായം കാറ്റില്‍ പറത്തിക്കൊണ്ടാണ് മണല്‍ ഖനനം.
ഇടക്കാലത്ത് സി എച്ച് ആര് മേഖലയിലെ തടിവെട്ടി കടത്തില്‍ നിന്നും ഉള്വലിഞ്ഞുനിന്നിരുന്ന തടിമാഫിയകള് വീണ്ടും സജീവമായിത്തുടങ്ങി. സി എച്ച് ആര് മേഖല ഉള്‍പ്പെടുന്ന സ്ഥലത്തുനിന്നും തടിവെട്ടിക്കടത്തുവ്യാപകമായതിനുപുറമെ ഇടുക്കി വൈല്‍ഡ് ലൈഫിന്റെ ഭാഗമായ കിഴികാനം ഫോറസ്റ് സ്റേഷന് പരിധിയിലെയും അയ്യപ്പന്‍കോവില്‍ റേയ്ഞ്ചിന് കീഴിലെ കാക്കത്തോട് ഫോറസ്റ് സ്റേഷനുപരിധിയില് നിന്നും വന്‍ തോതിലാണ് തേക്കുതടികള്‍ കടത്തുന്നത്. വനത്തിനുള്ളില്‍ നിന്നും വെട്ടി വീട്ടില്‍ സൂക്ഷിച്ചിരുന്ന രണ്ട് തേക്കുതടികളുമായി അടുത്ത ദിവസം മുത്തംപടി മേഖലയില്‍ നിന്നും രണ്ടുപേരെ കാക്കത്തോട് ഫോറസ്റ് അധികൃതര്‍ അറസ്റ് ചെയ്യുകയുണ്ടായി. പ്രതികള്‍ പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലാണ്.
കണ്ണംപടി വനമേഖലയില്‍ നിന്നടക്കം വ്യാപകമായി തേക്ക് അടക്കമുള്ള വന്‍ മരങ്ങള്‍ വെട്ടിക്കടത്തുന്നതായും മൃഗവേട്ട നടത്തുന്നതായും നേരത്തെ ജനയുഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. എല്‍ ഡി എഫ് സര്‍ക്കാര്‍ കാലത്ത് വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വത്തിന്റെ കര്‍ശന ഇടപെടലിനെ തുടര്‍ന്ന് നിശേഷം അവസാനിപ്പിച്ച മറയൂറിലെ അടക്കം ചന്ദനക്കൊള്ള വീണ്ടും തലപൊക്കിയിരിക്കുകയാണ്. മറയൂര്‍ ഫോറസ്റ് ഫ്ളെയിംഗ് സ്ക്വാഡ് ആഫീസ് പരിസരത്തുനിന്ന് മൂന്നോളം ചന്ദനമരങ്ങളാണ് കഴിഞ്ഞ ദിവസം മാഫിയ മുറിച്ചുകടത്തിയത്.
കുമളി അട്ടപ്പള്ളം ഭാഗത്ത് അടക്കം നെല്‍വയലുകള്‍ ടണ്‍കണക്കിന് മണ്ണുകൊണ്ടുതള്ളിയാണ് മണ്ണ് മാഫിയ ഭൂമി നികത്തിക്കൊണ്ടിരിക്കുന്നത്. കുമളി വില്ലേജിലേതടക്കമുള്ള താലൂക്കിലെ റവന്യു-പൊലീസ് അധികാരികള്‍ ലക്ഷങ്ങള്‍ കോഴവാങ്ങിയാണ് ഈ മാഫിയകള്‍ക്ക് കുടപിടിക്കുന്നത്.
കുമളി പ്രദേശങ്ങളില്‍ മാത്രം രാപകലില്ലാതെ നൂറുകണക്കിന് ടിപ്പറുകളാണ് മണ്ണുമായി തലങ്ങും വിലങ്ങും പായുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടുന്നതരത്തിലും വനസംരക്ഷണ നിയമങ്ങളെ കാറ്റില്‍പറത്തിയുമാണ് ഉപ്പുതറ, പുല്ലുമേട്, കുമളി, മുരിക്കടി, പാമ്പനാര്‍ തുടങ്ങി ഇടങ്ങളില്‍ വന്‍തോതില്‍ വലിയ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പാറപൊട്ടീരും ക്രഷര്‍ യൂണിറ്റുകളും പ്രവര്‍ത്തിച്ചുവരുന്നത്.
ക്രഷറുകളില്‍ നിന്നും പാറമടകളില്‍ നിന്നും ലോഡുമായി പോകുന്ന വലിയതും ചെറുതുമായ വാഹനങ്ങളുടെ നിരന്തര ഓട്ടത്തെ തുടര്‍ന്ന് ഈ പ്രദേശത്തെ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നുകഴിഞ്ഞു.
പെരിയാര്തീരമിടിച്ച് മണല്‍ വാരിയുംതീരം കൈയ്യേറിനിര്മാണപ്രവര്ത്തനങ്ങള് നടത്തിയും തേയില തോട്ടങ്ങള്‍ മുറിച്ചുവിറ്റും, മൊട്ടക്കുന്നുകളും വന്‍ മലനിരകളും ഇടിച്ചുനിരത്തിയും യു ഡി എഫ് ഭരണത്തണലില്‍ മാഫിയസംഘം അരങ്ങുതകര്‍ക്കുമ്പോള്‍ ഇവര്‍ക്ക് മുന്പില് ഓച്ചാനിച്ചും നില്‍ക്കുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍.
(പി ജെ ജിജിമോന്)
janayugom 170412
Labels:
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
യു ഡി എഫ് ഭരണത്തിലേറിയതോടുകൂടി മാഫിയപ്രവര്ത്തനങ്ങള് രൂക്ഷമാകുവാന്‍ തുടങ്ങി.
ReplyDeleteമണല്‍, തടി, ചന്ദനം, മണ്ണ്, പാറമട മാഫിയകളുടെ പ്രവര്ത്ത നമാണ് ഒരുപറ്റം യു ഡി എഫ് നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും അറിവോടുകൂടി ശക്തമായിരിക്കുന്നത്. ഇത്തരം ഉദ്യോഗസ്ഥ ലോബിക്ക് ഇതുമൂലം ലക്ഷങ്ങളുടെ വരുമാനമാണ് ലഭിക്കുന്നത്. അയ്യപ്പന്‍കോവില്‍, ഉപ്പുതറ, കാഞ്ചിയാര്‍, കരുണാപുരം, വണ്ടിപ്പെരിയാര്‍, കുമളി, ചക്കുപള്ളം തുടങ്ങി പഞ്ചായത്തുകളിലാണ് മണല്‍ മാഫിയ ശക്തമായിരിക്കുന്നത്. പെരിയാര്‍ നദികളില്‍ നിന്നും യഥേഷ്ടം മണല്‍ വാരി കടത്തുന്നതുകൂടാതെ സംരക്ഷിത വനമേഖലപ്രദേശത്തുനിന്നും ഇടുക്കി പദ്ധതി പ്രദേശത്തുനിന്നുപോലും ഇവര്‍ മണല്‍ ഖനനം നടത്തുന്നു. ഇടുക്കി പദ്ധതി പ്രദേശത്തുനിന്നും ഒരു കാരണവശാലും മണല്‍ വാരാന്‍ പാടില്ലെന്നും ഇങ്ങനെ മണല്‍ വാരിയാല്‍ അത് ഇടുക്കി ഡാമിനുതന്നെ ഭീക്ഷണി ആകുമെന്നുമുള്ള വിദഗ്ധ അഭിപ്രായം കാറ്റില്‍ പറത്തിക്കൊണ്ടാണ് മണല്‍ ഖനനം.