എന്‍ജിനിയറിങ് കോളേജിന് അനധികൃതമായി അനുമതി നല്‍കിയതിനെതിരെ
കലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറും മുസ്ലീംലീഗ് നേതാവുമുള്‍പ്പെടെ 20
പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ലീഗ് നേതാവ് ചെയര്‍മാനായ
മലപ്പുറം അല്‍ഹിന്ദ് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ കീഴിലുള്ള മഞ്ചേരി
ഏറനാട് നോളഡ്ജ് സിറ്റി ടെക്നിക്കല്‍ ക്യാമ്പസിന് എന്‍ജിനിയറിങ് കോളേജ്
അനുവദിച്ചതിനെതിരായ ഹര്‍ജിയില്‍ തൃശൂര്‍ വിജിലന്‍സ് ജഡ്ജി വി
ഭാസ്കരന്റേതാണ് ഉത്തരവ്.
നിയമാനുസൃതമുള്ള സ്ഥലമോ കെട്ടിടമോ ഇല്ലാത്ത കോളേജിന് ചട്ടങ്ങള്‍ മറികടന്ന്
യുദ്ധകാലാടിസ്ഥാനത്തില്‍ അനുമതി നല്‍കുകയായിരുന്നു. കോളേജിന്റെ അംഗികാരം
റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ സിന്‍ഡിക്കറ്റംഗം കെ കെ ബാലചന്ദ്രനാണ്
കോടതിയെ സമീപിച്ചത്. ലീഗുകാരുടെ ട്രസ്റ്റിന് അനധികൃതമായി ഭൂമിദാനംചെയ്തത്
വിവാദമായതിനു പിന്നാലെയാണ് സര്‍വകലാശാലയുടെ മറ്റൊരു വഴിവിട്ട നടപടി.
വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍സലാം, അല്‍ഹിന്ദ് എഡ്യുക്കേഷണല്‍ ട്രസ്റ്റ്
സെക്രട്ടറി സി കെ അബ്ദുള്ള, ട്രസ്റ്റ് ചെയര്‍മാനും എംഡിയുമായ സി പി അലിബാവ
ഹാജി, സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. എം വി ജോസഫ്, തല്‍ക്കാലിക
സിന്‍ഡിക്കറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ക്കെതിരെയാണ് അന്വേഷണം. സി പി അലിബാവ
ഹാജി മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റിയംഗവും പ്രവാസി ലീഗ് സംസ്ഥാന
ഭാരവാഹിയുമാണ്. ട്രസ്റ്റിന്റെ എന്‍ജിനിയറിങ് കോളേജിന് അഫിലിയേഷന്‍
അനുവദിക്കണമെന്നാവശ്യപ്പെട്ട അപേക്ഷ കഴിഞ്ഞ ജനുവരിയിലാണ് സര്‍വകലാശാലയ്ക്ക്
സമര്‍പ്പിച്ചത്. അഫിലിയേഷന് അപേക്ഷിക്കാനുള്ള സമയം കഴിഞ്ഞതിനാലും മതിയായ
യോഗ്യതയില്ലെന്നും കണ്ട് മാര്‍ച്ച് 31ന് സര്‍വകലാശാലാ ഓഫീസ് ഇത് നിരസിച്ചു.
എന്നാല്‍, ട്രസ്റ്റുകാര്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സിന്‍ഡിക്കറ്റിനെ
സമീപിച്ച് ഒരു മാസത്തിനകം കോളേജിന് അനുമതി വാങ്ങിയെന്ന് ഹര്‍ജിയില്‍
വ്യക്തമാക്കുന്നു.
അപേക്ഷ പരിഗണിച്ച സിന്‍ഡിക്കറ്റ് സ്ഥലപരിശോധനയ്ക്ക് സബ്കമ്മിറ്റിയെ
നിയോഗിച്ചിരുന്നു. അല്‍ഹിന്ദ് ട്രസ്റ്റിന്റേതെന്ന് അവകാശപ്പെട്ട്
ബോധിപ്പിച്ച ഷൊര്‍ണൂര്‍ അല്‍അമീന്‍ എന്‍ജിനിയറിങ് കോളേജ്, എടപ്പാള്‍
മലബാര്‍ ഡെന്റല്‍ കോളേജ് എന്നിവ മറ്റു ട്രസ്റ്റുകളുടേതാണ്. അപേക്ഷിച്ച
എന്‍ജിനിയറിങ് കോളേജിന് കെട്ടിടമോ പശ്ചാത്തലസൗകര്യങ്ങളോ ഇല്ല. ട്രസ്റ്റ്
നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്നറിഞ്ഞിട്ടും അനുമതിക്ക് ശുപാര്‍ശ ചെയ്ത്
സബ്കമ്മിറ്റി സിന്‍ഡിക്കറ്റിനു റിപ്പോര്‍ട്ട് നല്‍കി. 26 ദിവസംകൊണ്ട്
അനുമതിയും. ഇതിനു പിന്നില്‍ വന്‍ രാഷ്ട്രീയസ്വാധീനവും അഴിമതിയുമുണ്ടെന്ന്
ഹര്‍ജിയില്‍ ആരോപിച്ചു. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. എം സി ആഷി ഹാജരായി.
No comments:
Post a Comment