ഭോപാല്‍: നിര്‍ബന്ധിച്ച് പ്രകൃതിവിരുദ്ധലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുത്തിയെന്ന മുപ്പതുകാരനായ അനുയായിയുടെ പരാതിയെ തുടര്‍ന്ന് മധ്യപ്രദേശിലെ മുതിര്‍ന്ന ബിജെപിനേതാവും ധനമന്ത്രിയുമായ രാഘവ്ജി (80) രാജിവച്ചു. ആരോപണം തെളിയിക്കാനുതകുന്ന ദൃശ്യങ്ങളടങ്ങിയ സിഡി കൈവശമുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഈ സിഡി കോണ്‍ഗ്രസ് നേതാക്കളുടെ കൈവശമെത്തിയതിനെ തുടര്‍ന്നാണ് ധൃതിപിടിച്ച് മന്ത്രി രാജിവച്ചത്.
മൂന്നു വര്‍ഷമായി മന്ത്രി ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് രാഘവ്ജിയുടെ നാട്ടുകാരന്‍ കൂടിയായ വിദര്‍ഭസ്വദേശി പരാതിയില്‍ പറയുന്നു. മന്ത്രിയുടെ രണ്ടു സഹായികളും തന്നെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് ഉപയോഗിച്ചെന്നും മന്ത്രിയുടെ പരിചാരകര്‍ പകര്‍ത്തിയ അശ്ലീലദൃശ്യങ്ങള്‍ അടങ്ങിയ സിഡി കൈവശമുണ്ടെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍, മന്ത്രിക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ആരോപണങ്ങള്‍ പരിശോധിച്ചശേഷം മാത്രമേ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) എടുക്കൂ എന്ന് പൊലീസ് പറഞ്ഞു. ലൈംഗികാരോപണത്തെ കുറിച്ചുള്ള തെളിവ് ഹാജരാക്കാന്‍ പരാതിക്കാരനോട് പൊലീസ് ആവശ്യപ്പെട്ടു. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ദൃശ്യങ്ങളടങ്ങിയ സിഡി പുറത്താകുമെന്ന സ്ഥിതി വന്നതോടെ മുഖ്യമന്ത്രി ശിവ്രാജ്സിങ് ചൗഹാന്‍ മന്ത്രിയോട് രാജി ആവശ്യപ്പെടുകയായിരുന്നു. സിഡി കൈവശമുണ്ടെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വെളിപ്പെടുത്തി. 2003 മുതല്‍ രാഘവ്ജി മന്ത്രിസഭയിലുണ്ട്. സ്വമേധയാ രാജിവയ്ക്കുകയായിരുന്നെന്നും പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും രാഘവ്ജി പ്രതികരിച്ചു.
deshabhimani
No comments:
Post a Comment