Saturday, July 6, 2013

ധനലക്ഷ്മി ബാങ്ക് സമരം പുനരാരംഭിക്കും

ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മാനേജ്മെന്റ് ലംഘിച്ച സാഹചര്യത്തില്‍ ധനലക്ഷ്മി ബാങ്ക് സമരം പുനരാരംഭിക്കാന്‍ ട്രേഡ് യൂണിയനുകളുടെ സംയുക്ത യോഗം തീരുമാനിച്ചു. കഴിഞ്ഞ സെപ്തംബര്‍ 27ന് സംയുക്തസമരസമിതി നേതാക്കളുമായുണ്ടാക്കിയ കരാറനുസരിച്ചാണ് 81 ദിവസം നീണ്ട സമരം പിന്‍വലിച്ചത്. എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മാനേജ്മെന്റ് ഏകപക്ഷീയമായി ലംഘിക്കുകയായിരുന്നുവെന്ന് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഒത്തുതീര്‍പ്പ് പ്രകാരം അന്യസംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റിയ ജീവനക്കാരെ ആറുമാസത്തിനകം തിരിച്ചുകൊണ്ടുവരാമെന്ന് സമ്മതിച്ചിരുന്നു. ഒമ്പതുമാസം കഴിഞ്ഞിട്ടും തീരുമാനം നടപ്പാക്കിയില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബാങ്ക് എംഡിക്ക് നല്‍കിയ കത്ത് അവഗണിച്ചു. ഇത് ജനപ്രതിനിധികളോടുള്ള അവഹേളനവും ട്രേഡ്യൂണിയനുകളോടുള്ള വെല്ലുവിളിയുമാണെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ യോഗം വിലയിരുത്തി. ബാങ്ക് ഹെഡ് ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം, വിപുലമായ ജനകീയ കണ്‍വന്‍ഷന്‍, ധര്‍ണ, ഹെഡ്ഓഫീസിലേക്ക് ബഹുജന തൊഴിലാളി മാര്‍ച്ച് തുടങ്ങിയവ നടത്താന്‍ യോഗം തീരുമാനിച്ചു. ജീവനക്കാരുടെ സംഘടനകളെ ഭിന്നിപ്പിച്ചും ഔട്ട്സോഴ്സിങ് കരാര്‍ സമ്പ്രദായം, കോസ്റ്റ് ടു കമ്പനി എന്നിവ വഴിയും തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നടപടികളാണ് ബാങ്ക് മാനേജ്മെന്റ് അവലംബിക്കുന്നത്. ആലോചനായോഗം പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

deshabhimani

No comments:

Post a Comment