ആഭ്യന്തര മന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസിലെ പ്രമുഖരും സരിത നായരെ വിളിച്ച വിവരങ്ങള്‍ പുറത്തായതാണ് അന്വേഷത്തിനാധാരം. ഇതിന്റെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടെന്ന് സംശയിക്കുന്ന പൊലീസുകാരുടെയും രാഷ്ട്രീയക്കാരുടെയും ഫോണ്‍കോളുകള്‍ അതീവ രഹസ്യമായി ചോര്‍ത്തുന്നത്. ക്രൈംബ്രാഞ്ച് എഡിജിപി വിന്‍സന്‍ എം പോളിന്റെയും എഡിജിപി സെന്‍കുമാറിന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെന്ന് ചില ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫോണ്‍വിളികള്‍ ചോര്‍ത്തുന്നത് നിയമവിരുദ്ധവും വ്യക്തിസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റവുമാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയതുപോലെയാണ് ആഭ്യന്തര മന്ത്രി പെരുമാറുന്നത്. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും അറിയാതെ ഇത്തരമൊരു ഫോണ്‍ ചോര്‍ത്തല്‍ നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഫോണ്‍കോളുകള്‍ വരെ ആഭ്യന്തര വകുപ്പ് ചോര്‍ത്തിയിട്ടുണ്ടെന്നും ഇതിനെതിരെ എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലെന്നുമായിരുന്നു ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ പരിഹാസം. സര്‍ക്കാര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്നും ഇതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു.
സോളാര്‍ തട്ടിപ്പ് കേസ് സിബിഐയ്ക്ക് വിടേണ്ടെന്ന് കോടിയേരി
കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസന്വേഷണം സിബിഐയ്ക്ക് വിടേണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. കേസ് സിബിഐയ്ക്ക് വിടുന്നത് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കും. സിബിഐ അന്വേഷണത്തിനുള്ള നടപടികള്‍ വൈകുന്നത് തെളിവുകള്‍ നശിപ്പിക്കുന്നതിനും കേസ് അനന്തമായി നീണ്ടുപോകുന്നതിനും ഇടയാക്കും. പരാതിക്കാരില്‍ ഒരാളായ ശ്രീധരന്‍ നായരുടെ മൊഴിയനുസരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കാന്‍ അന്വേഷണസംഘം തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
deshabhimani
No comments:
Post a Comment