Sunday, July 7, 2013

ശാലു മേനോന്റെ കാര്‍ യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി

സോളാര്‍ തട്ടിപ്പുകേസില്‍ കൂട്ടുപ്രതിയായ നടി ശാലു മേനോനെ കസ്റ്റഡിയിലെടുത്ത ശേഷം സ്വന്തം കാറില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിച്ച സംഭവത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. ചോദ്യം ചെയ്യാനായാണ് ശാലുവിനെ കസ്റ്റഡിയിലെടുത്തതെന്നും ചോദ്യം ചെയ്യുന്നയാളിനെ പ്രതിയായി കണക്കിലെടുക്കാനാകില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. കേസില്‍ പ്രതിയായ ശേഷം ആ നിലയിലാണ് പൊലീസ് അവരെ കൈകാര്യം ചെയ്തതെന്നും ആര്‍ക്കും വിഐപി പരിഗണന നല്‍കിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം ശാലുവിനെ കസ്റ്റഡിയിലെടുത്ത ശേഷം വിഐപി പരിഗണന നല്‍കിയ പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരനും ചീഫ് വിപ്പ് പി സി ജോര്‍ജും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

deshabhimani

No comments:

Post a Comment