രാജ്യത്തെ സമ്പത്ത് കൊള്ളയടിച്ച് വിദേശബാങ്കുകളില്‍ നിക്ഷേപിച്ച ഒരാളെപ്പോലും പിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. സുപ്രീം കോടതി പറഞ്ഞിട്ടും ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ല. ഈ പണം ഇന്ത്യയില്‍ വികസനത്തിനു ചെലവഴിച്ചാല്‍ രാജ്യത്ത് 15 ശതമാനം വളര്‍ച്ചനിരക്ക് ഉണ്ടാകും. അഴിമതി നടത്തുന്ന പണം എത്രയാണൈന്ന് എണ്ണിത്തിട്ടപ്പെടുത്താന്‍പോലും കഴിയുന്നില്ലെന്നാണ് സിഎജി പറയുന്നത്. രാജ്യത്ത് അഴിമതി അത്രയും ഭീകരമായി. ഒരുകൊല്ലത്തിനുള്ളില്‍ ഒരുലിറ്റര്‍ പെട്രോളിന് നൂറുരൂപ കൊടുക്കേണ്ടിവരും. വില ഇപ്പോള്‍ പൊള്ളുകയല്ല ഷോക്കടിപ്പിക്കുകയാണ്. റെയില്‍വേ ചരക്കുകൂലി 15 ശതമാനം വര്‍ധിപ്പിച്ചു. പാചകവാതകത്തിന്റെ സബ്സിഡി എടുത്തുകളയാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. സബ്സിഡി ഒഴിവാക്കുന്നതോടെ സിലിന്‍ഡര്‍ ഒന്നിന് ആയിരം രൂപ നല്‍കേണ്ടിവരും.
പാര്‍ടി ലീഡറുടെ സംസ്കാരച്ചടങ്ങിനെക്കാള്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) പ്രാധാന്യം നല്‍കിയത് മന്ത്രിയെ തീരുമാനിക്കാനാണെന്ന് ഗോവിന്ദന്‍ പറഞ്ഞു. ജേക്കബിന്റെ സംസ്കാരച്ചടങ്ങുകള്‍ തീരുമുമ്പ് നേതാക്കള്‍ ഉന്നതലയോഗത്തിനാണു പോയത്. ഇങ്ങനെ ഒരു ഉന്നതതലയോഗം ലോകത്തില്‍ കേട്ടിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിറവത്ത് യുഡിഎഫിനു ലഭിക്കുമായിരുന്ന ഏറ്റവും നല്ല സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്. എന്നിട്ടും 157 വോട്ടിനാണ് എല്‍ഡിഎഫ് പരാജയപ്പെട്ടത്. അധികാരത്തിലെത്തി അഞ്ചുമാസംകൊണ്ട് ഉമ്മന്‍ചാണ്ടിയും കൂട്ടരും ചെയ്തുകൂട്ടിയത് ജനങ്ങളുടെ മുമ്പിലുണ്ട്. പിറവം ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എം ചിട്ടയായ സംഘടനാപ്രവര്‍ത്തനം നടത്തി മുന്നോട്ടുപോകും- അദ്ദേഹം പറഞ്ഞു.
ഡെന്‍മാര്‍ക്കിലും ഫിന്‍ലന്‍ഡിലും ഇന്ത്യക്കാര്‍ക്ക് നിക്ഷേപം
ന്യൂഡല്‍ഹി: സ്വിസ് ബാങ്കിലും മറ്റ് വിദേശ ബാങ്കുകളിലും ഇന്ത്യക്കാര്‍ക്ക് കള്ളപ്പണ നിക്ഷേപമുണ്ടെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ഡെന്‍മാര്‍ക്കും ഫിന്‍ലന്‍ഡും രംഗത്ത്. ഇരുരാജ്യങ്ങളിലുമായി 2000 ഇന്ത്യക്കാര്‍ക്ക് അക്കൗണ്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരിനെ രാജ്യങ്ങള്‍ അറിയിച്ചു. ഇന്ത്യക്കാര്‍ക്ക് വിദേശത്ത് കള്ളപ്പണ നിക്ഷേപമുണ്ടെന്നും എന്നാല്‍ അവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നുമുള്ള കേന്ദ്രത്തിന്റെ നിലപാട് വിവാദമായ സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ഐടി വകുപ്പിലെ അന്വേഷണ ഏജന്‍സിയായ ഡിസിഐ ഇതുസംബന്ധിച്ച അന്വേഷണമാരംഭിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും വിദേശത്ത് അക്കൗണ്ടുള്ളതുകൊണ്ടാണ് ഇവരുടെ വിവരങ്ങള്‍ പുറത്തുവിടാത്തതെന്നുള്ള വാദം ശക്തമാണ്. ജനീവയിലെ എച്ച്എസ്ബിസി ബാങ്കില്‍ ഇന്ത്യക്കാര്‍ക്കുള്ള 700 അക്കൗണ്ടുകളെക്കുറിച്ചാണ് ഡിസിഐ ആദ്യം അന്വേഷിക്കുക. ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപമാണ് ജനീവയില്‍ ഇന്ത്യക്കാരുടെതായിട്ടുള്ളത്. ഇതില്‍ ഉന്നതരായ പലരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ജനീവയിലെ അന്വേഷണം പൂര്‍ത്തിയായ ശേഷം ഡെന്‍മാര്‍ക്കിലെയും ഫിന്‍ലാന്റിലെയും അക്കൗണ്ടുകളെക്കുറിച്ച് ഡിസിഐ അന്വേഷിക്കും.
deshabhimani 051111
സ്വിസ് ബാങ്കില്‍ കള്ളപ്പണമുള്ള യുഡിഎഫ് എംപി ആരാണെന്നു വെളിപ്പെടുത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കും. ശശി തരൂര്‍മുതല്‍ കേന്ദ്രമന്ത്രി കെ വി തോമസ് വരെയുള്ളരുടെ പേരുകള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു. സിപിഐ എം ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി പാര്‍ടി എറണാകുളം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ടെലിഫോണ്‍ എക്സ്ചേഞ്ച് ഉപരോധം ഉദ്ഘാടനംചെയ്യുകയായിരുന്നു എം വി ഗോവിന്ദന്‍ .
ReplyDelete