സര്‍വകലാശാലാ സ്റ്റാന്റിംഗ് കോണ്‍സലിന്റെ നിയമനവും വിവാദമായി. കേരള സര്‍വകലാശാലയിലെ അസിസ്റ്റന്റ് പരീക്ഷാ ക്രമക്കേടില്‍ ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിക്കു വേണ്ടി കോടതിയില്‍ ഹാജരായിരുന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടത്തെയാണ് സര്‍വകലാശാല സ്റ്റാന്റിംഗ് കോണ്‍സലായി നിയമിച്ചിട്ടുള്ളത്.
കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് ഇതെന്നു ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സമിതിക്കു വേണ്ടി സര്‍വകലാശാലയ്‌ക്കെതിരേയാണ് പൂന്തോട്ടം വാദിച്ചിരുന്നത്. സ്റ്റാന്റിംഗ് കോണ്‍സല്‍ ആയതിനെ തുടര്‍ന്നു ഈ കേസില്‍ നിന്ന് പൂേന്താട്ടത്തിനു ഒഴിയേണ്ടിവരും.
janayugom 061111
പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍മന്ത്രി ടി എച്ച് മുസ്തഫയ്ക്കും വേണ്ടി ഹാജരായ അഡ്വ. എ അബ്ദുള്‍ കരീമിനെ കേരള സര്‍വകലാശാലയുടെ പുതിയ നിയമോപദേശകനായി നിയമിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകലാശാലാ സിന്‍ഡിക്കേറ്റാണ് വിവാദ തീരുമാനമെടുത്തത്.
ReplyDelete