ഒക്ടോബര്‍ 10നു ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയന്‍ നേതൃസംഗമത്തിന്റെ ആഹ്വാനപ്രകാരമാണ് പ്രക്ഷോഭം. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന 11 ട്രേഡ് യൂണിയനുകള്‍ക്കു പുറമേ സംസ്ഥാനതലത്തിലുള്ള എസ്ടിയു, എന്‍എല്‍സി, കെടിയുസി, ടിയുസിഐ എന്നീസംഘടനകളും പ്രക്ഷോഭരംഗത്തുണ്ട്. വിലക്കയറ്റംമൂലം പൊറുതിമുട്ടിയ ജനത്തിനുനേരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ വെല്ലുവിളിയാണ് അടിക്കടിയുള്ള ഇന്ധനവിലവര്‍ധനയെന്ന് സംയുക്തസമിതി പ്രസിഡന്റും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എം എം ലോറന്‍സ് പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ നികുതി ഇളവുചെയ്ത് സാധാരണക്കാരന്റെ മേലുള്ള അധികഭാരം ഒഴിവാക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല.
2009 ഡിസംബര്‍ 16ന് ആരംഭിച്ച പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ടത്തിന് ചൊവ്വാഴ്ചത്തെ ദേശീയപ്രക്ഷോഭത്തോടെ തുടക്കമാകും. 2009ല്‍ ഒമ്പതു യൂണിയനുകളാണ് പ്രക്ഷോഭത്തില്‍ അണിനിരന്നതെങ്കില്‍ 2011ല്‍ 15 യൂണിയനുകളാണ് കേരളത്തില്‍ സമരമുഖത്തെത്തിയതെന്നത് പ്രക്ഷോഭത്തിന്റെ വര്‍ധിച്ചുവരുന്ന ജനപിന്തുണയാണ് കാണിക്കുന്നതെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു. വിലക്കയറ്റം തടയുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റഴിക്കല്‍ അവസാനിപ്പിക്കുക, സ്ഥിരംതൊഴില്‍ കരാര്‍വ്യവസ്ഥയിലാക്കാതിരിക്കുക, കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ തൊഴിലാളിവിരുദ്ധ നിലപാടുകള്‍ക്കെതിരെ നടപടിയെടുക്കുക, സ്ഥിരംതൊഴിലാളികള്‍ക്കു നല്‍കുന്ന വേതനവും ആനുകൂല്യങ്ങളും കരാര്‍തൊഴിലാളികള്‍ക്കും നല്‍കുക, 10,000 രൂപ മിനിമം വേതനം ഉറപ്പാക്കുന്നതരത്തില്‍ മിനിമം വേജസ് ആക്ട് ഭേദഗതി ചെയ്യുക, ബോണസ്, പ്രൊവിഡന്റ് ഫണ്ട് എന്നിവയ്ക്കുള്ള യോഗ്യതയും പരിധിയും ഉപേക്ഷിക്കുക, ഗ്രാറ്റുവിറ്റിത്തുക വര്‍ധിപ്പിക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുക, ട്രേഡ് യൂണിയനുകളുടെ രജിസ്ട്രേഷന്‍ 45 ദിവസത്തിനുള്ളില്‍ നടത്തുക, ഐഎല്‍ഒ കണ്‍വന്‍ഷനിലെ തീരുമാനങ്ങള്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം.
സമിതി കണ്‍വീനര്‍ കാനം രാജേന്ദ്രന്‍ , ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി ഷെറീഫ് മരയ്ക്കാര്‍ , ബിഎംഎസ് പ്രതിനിധി വി രാധാകൃഷ്ണന്‍ , യുടിയുസി, എസ്ടിയു, ടിയുസിഐ, എഐയുടിയുസി, കെടിയുസി, എച്ച്എംഎസ്, എന്‍എല്‍ഒ, എന്‍എല്‍സി, ടിയുസിസി, എസ്ഇഡബ്ല്യുഎ തുടങ്ങിയ ട്രേഡ് യൂണിയനുകളുടെ ഭാരവാഹികള്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 061111
കേന്ദ്രസര്‍ക്കാരിന്റെ അഴിമതിഭരണത്തിനും തൊഴിലാളിവിരുദ്ധ നിലപാടുകള്‍ക്കുമെതിരെ സംയുക്തട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ ചൊവ്വാഴ്ച നടക്കുന്ന ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 11 ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണയും നടക്കും. ഇടുക്കിയിലും വയനാട്ടിലും താലൂക്ക് ആസ്ഥാനങ്ങളിലും എറണാകുളത്ത് വൈറ്റിലയിലുമാണ് മാര്‍ച്ചും ധര്‍ണയും. പ്രക്ഷോഭത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളികളും അണിചേരുമെന്ന് 15 യൂണിയനുകളുടെ സംയുക്തവേദിയായ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ReplyDeleteപെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് മൂന്നിടത്ത് എണ്ണകമ്പനികള്‍ക്ക് മുന്നില്‍ സത്യഗ്രഹം നടത്തുമെന്ന് ഡിവൈഎഫ്ഐ പ്രസിഡന്റ് എം സ്വരാജും സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നവംബര്‍ 17നും 18നുമാണ് 24 മണിക്കൂര്‍ യുവജന സത്യഗ്രഹം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കേരളത്തിലെ ഏക ടെര്‍മിനലായ എറണാകുളം ഇരുമ്പനത്തും പൊതുമേഖലാ എണ്ണ കമ്പനികളുടെ ഫില്ലിങ് സ്റ്റേഷനുകളായ തിരുവനന്തപുരത്തെ ഈഞ്ചക്കലിലും കോഴിക്കോട്ട് ഫറൂക്കിലുമാണ് സത്യഗ്രഹം നടത്തുക. പെട്രോളിന്റെ വില വര്‍ധന പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നും വില നിര്‍ണയാധികാരം സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പെട്രോളിന് പുറമെ ഡീസല്‍ ഉള്‍പ്പെടെയുള്ളവയുടെ വിലനിര്‍ണ്ണയാധികാരവും സര്‍ക്കാര്‍ കൈയ്യൊഴിയുമെന്നാണ് പ്രധാനമന്ത്രി സൂചിപ്പിച്ചത്. ഇത് രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. സര്‍ക്കാരിന്റെ വില നിയന്ത്രണാധികാരം എടുത്തുകളയുമ്പോള്‍ ലിറ്ററിന് 52 രൂപ വിലയുണ്ടായിരുന്ന പെട്രോളിന് ഇപ്പോള്‍ 71 രൂപയിലധികമായി. ജനത്തെ ദുരിതത്തിലാക്കുന്ന കേന്ദ്ര നയത്തിനെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും അവര്‍ പറഞ്ഞു. സംസ്ഥാന ട്രഷറര്‍ കെ എസ് സുനില്‍കുമാറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ReplyDelete