Sunday, November 6, 2011

കൃഷി, ചെറുകിട വ്യവസായ സൗജന്യവും ഇനിയില്ല

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കും പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കും നല്‍കിയിരുന്ന സൗജന്യ കണക്ഷന്‍ വൈദ്യുതി ബോര്‍ഡ് നിര്‍ത്തലാക്കി. ഗാര്‍ഹിക കണക്ഷനോടൊപ്പം കൃഷിക്കും ചെറുകിട വ്യവസായങ്ങള്‍ക്കും നല്‍കിയ സൗജന്യവും നിര്‍ത്തലാക്കിയിട്ടുണ്ട്. വികലാംഗര്‍ , 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ , ക്യാന്‍സര്‍ രോഗികള്‍ , ജവാന്മാര്‍ തുടങ്ങിയ പ്രത്യേക മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള സൗജന്യവും ഇനിമുതല്‍ ലഭിക്കില്ല. ഒരു വര്‍ഷം ബോര്‍ഡ് നല്‍കുന്ന 4.5 ലക്ഷം കണക്ഷനില്‍ 2.5 ലക്ഷവും തീര്‍ത്തും സൗജന്യമായാണ് ഇതുവരെ നല്‍കിയിരുന്നത്. ഒക്ടോബര്‍ 28ന് ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പോസ്റ്റിനും വയറിനും മറ്റ് ഉപകരണങ്ങള്‍ക്കും അടക്കം ചെലവാകുന്ന തുക മുന്‍കൂര്‍ ഈടാക്കി മാത്രമേ പുതിയ കണക്ഷന്‍ നല്‍കേണ്ടതുള്ളൂ എന്നാണ് വൈദ്യുതി ബോര്‍ഡിന്റെ ഉത്തരവ്. 1850രൂപ മുതല്‍
(ഡി ദിലീപ്)

deshabhimani 061111

1 comment:

  1. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കും പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കും നല്‍കിയിരുന്ന സൗജന്യ കണക്ഷന്‍ വൈദ്യുതി ബോര്‍ഡ് നിര്‍ത്തലാക്കി. ഗാര്‍ഹിക കണക്ഷനോടൊപ്പം കൃഷിക്കും ചെറുകിട വ്യവസായങ്ങള്‍ക്കും നല്‍കിയ സൗജന്യവും നിര്‍ത്തലാക്കിയിട്ടുണ്ട്.

    ReplyDelete