Sunday, April 22, 2012
അമൃത ടിവിക്ക് എ എം ആരിഫ് നോട്ടീസയച്ചു
ആലപ്പുഴ: തന്റെ രാഷ്ട്രീയ പ്രതിബദ്ധതയെ ചോദ്യം ചെയ്ത് അമൃത ടിവി സംപ്രേഷണം ചെയ്ത വാര്‍ത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എ എം ആരിഫ് എംഎല്‍എ അറിയിച്ചു. ഇതിന്റെ ഭാഗമായി അഡ്വ. പ്രിയദര്ശന് തമ്പി മുഖേന അമൃത ടി വി ആലപ്പുഴ റിപ്പോര്‍ട്ടര്‍ക്കും എഡിറ്റര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചതായും എംഎല്‍എ പറഞ്ഞു.
ഏപ്രില്‍ 20 ന് ടോപ്പ് 10 ന്യൂസിലെ വാര്‍ത്തയ്ക്കെതിരെയാണ് നിയമനടപടി. എ എം ആരിഫ് അടക്കമുള്ള ചില സിപിഐ എം എംഎല്‍എമാര്‍ പാര്ടിവിടാന് ഒരുങ്ങുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന് പറഞ്ഞതായും ഇതെകുറിച്ച് പ്രതികരണം വേണമെന്നും ആവശ്യപ്പെട്ട് മാര്‍ച്ച് 29ന് അമൃത റിപ്പോര്‍ട്ടര്‍ തന്നെ സമീപിച്ചിരുന്നു. അര്‍ഹമല്ലാത്ത പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കാനില്ലെന്ന് അറിയിച്ചതോടെ അരൂരില്‍ നടത്താന്‍ പോകുന്ന വികസന സെമിനാറിനെക്കുറിച്ചും അരൂര്‍ മണ്ഡലത്തില്‍ തുറവൂര്‍ പമ്പാപാതയ്ക്ക് ഫണ്ട് അനുവദിച്ചുവെന്ന് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തെക്കുറിച്ചുള്ള പ്രതികരണം ചോദിച്ചു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതിയാണെന്നും ഇതിന് ഭരണാനുമതി നല്കി പണം അനുവദിച്ച് ഈ പാതയാഥാര്ത്ഥ്യമാക്കുമെന്ന് നിയമസഭയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും സത്യസന്ധമായ മറുപടിയും നല്കി. എന്നാല്‍ താന്‍ പറഞ്ഞുവെന്ന് പറഞ്ഞ് റിപ്പോര്‍ട്ടര്‍ക്ക് തോന്നിയകാര്യങ്ങളാണ് റിപ്പോര്‍ട്ടായി നല്‍കിയത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫിന്റെ തകര്‍ന്ന പ്രതിച്ഛായ വീണ്ടെടുക്കാന്‍ അമൃത ടിവി തന്നെ കരുവാക്കുകയായിരുന്നു.
സിപിഐ എമ്മും അതിന്റെ വര്‍ഗ്ഗ-ബഹുജന സംഘടനകളുമാണ് തനിക്കെന്നും താങ്ങും തണലുമായി പ്രവര്‍ത്തിച്ചത്. ആ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ സംഘടന നിലപാടുകളുടെ ശരി നാടെമ്പാടും പ്രസംഗിച്ചും പ്രവൃത്തിയിലൂടെ തെളിയിച്ചും നടക്കുന്ന താന്‍ കഴിഞ്ഞ 16 വര്‍ഷമായി സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുകയാണ്. പാര്‍ടി നിശ്ചയിക്കുന്ന എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതോടൊപ്പം പാര്‍ടിയുടെയും എല്‍ഡിഎഫിന്റെയും പിന്തുണയോടെ ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു. ഇതിനുള്ള അംഗീകാരമാണ് രണ്ട് തവണയും ലഭിച്ച ഗംഭീര ഭൂരിപക്ഷം. ഈ വിശ്വാസത്തെ ഇടിച്ച് തന്നെയും പ്രസ്ഥാനത്തെയും താറടിക്കാനുള്ള ശ്രമമാണെന്ന് തിരിച്ചറിഞ്ഞാണ് നിയമനടപടി സ്വീകരിക്കുന്നതെന്ന് ആരിഫ് പറഞ്ഞു.
deshabhimani 220412
Labels:
നുണപ്രചരണം,
വാര്‍ത്ത
Subscribe to:
Post Comments (Atom)
തന്റെ രാഷ്ട്രീയ പ്രതിബദ്ധതയെ ചോദ്യം ചെയ്ത് അമൃത ടിവി സംപ്രേഷണം ചെയ്ത വാര്‍ത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എ എം ആരിഫ് എംഎല്‍എ അറിയിച്ചു. ഇതിന്റെ ഭാഗമായി അഡ്വ. പ്രിയദര്ശന് തമ്പി മുഖേന അമൃത ടി വി ആലപ്പുഴ റിപ്പോര്‍ട്ടര്‍ക്കും എഡിറ്റര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചതായും എംഎല്‍എ പറഞ്ഞു.
ReplyDelete