Tuesday, April 17, 2012
ആരോപണത്തിന്റെ പേരില്‍ ബിനാലെ ഇല്ലാതാക്കരുത്: ചിത്രകലാ വിദ്യാര്‍ഥികള്‍
നിലവിലുള്ള പാഠ്യപദ്ധതിയെക്കാള്‍ പ്രയോജനപ്രദമാകും കൊച്ചി മുസിരിസ് ബിനാലെയെന്ന് കേരളത്തിലെ ചിത്രകലാവിദ്യാര്‍ഥികളുടെ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ നടക്കാനിരിക്കുന്ന കൊച്ചി മുസിരിസ് ബിനാലെയെ അഴിമതിയുടെ പേരില്‍ തടയുന്നത് അംഗീകരിക്കാനാവില്ല. ബിനാലെയുടെ ഭാഗമായി 21 മുതല്‍ നടക്കുന്ന പ്രദര്‍ശനങ്ങള്‍ക്ക് തങ്ങള്‍ പൂര്‍ണപിന്തുണ നല്‍കുന്നതായും അവര്‍ അറിയിച്ചു. ഇന്ത്യയില്‍ പ്രധാനപ്പെട്ട ചിത്രകലാപ്രദര്‍ശനങ്ങള്‍ നടക്കുന്നത് കേരളത്തിനു പുറത്തായതിനാല്‍ ഇവ കാണാനോ പഠിക്കാനോ ഉള്ള അവസരം കേരളത്തിലെ കലാവിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്നില്ല. കലാവിദ്യാഭ്യാസത്തിന് പര്യാപ്തമല്ലാത്ത പാഠ്യപദ്ധതിയുമായി മാത്രം ഏറെയൊന്നും മുന്നോട്ടുപോകാനും കഴിയില്ല. ലോകപ്രശസ്തമായ ചിത്രകാരന്മാരെ പരിചയപ്പെടാനും ചിത്രങ്ങള്‍ കാണാനുമുള്ള അവസരമാണ് ബിനാലെയിലൂടെ ലഭിക്കുന്നത്. മൂന്നുമാസത്തെ ബിനാലെയില്‍ കലാവിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം സെഷനുകളുമുണ്ട്. ലോകചിത്രകാരന്മാരുമായുള്ള സംവാദങ്ങള്‍ ഇതില്‍ ഏറെ പ്രധാനപ്പെട്ടതാണ്. കലാവിദ്യാര്‍ഥികളുടെ നിലവാരം ഉയര്‍ത്താന്‍ ഏറെ സഹായകരവുമാണ്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ പേരില്‍ ബിനാലെ ഇല്ലാതാക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
ബിനാലെയെ സംബന്ധിച്ച ആരോപണങ്ങള്‍ സര്‍ക്കാരിന് അന്വേഷിക്കാം. ബിനാലെയുടെ ക്യൂറേറ്റര്‍മാരായ ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും നിരവധി ബിനാലെകളില്‍ പങ്കെടുത്തവരാണ്. ബിനാലെ സംഘടിപ്പിക്കാന്‍ അനുഭവസമ്പത്തുള്ളവരുമാണ്. ആരോപണങ്ങളുടെ പേരില്‍ ബിനാലെ നടത്താതിരിക്കാനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് വിദ്യാര്‍ഥികളായ ശ്രീജിത് എസ് ദേവ്, അനില്‍ സേവ്യര്‍, അരുണ്‍ പൗലോസ്, തൃശൂര്‍ ഫൈന്‍ ആര്‍ട്സ് കോളേജ് വിദ്യാര്‍ഥി സെബിന്‍ ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 170412
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
നിലവിലുള്ള പാഠ്യപദ്ധതിയെക്കാള്‍ പ്രയോജനപ്രദമാകും കൊച്ചി മുസിരിസ് ബിനാലെയെന്ന് കേരളത്തിലെ ചിത്രകലാവിദ്യാര്‍ഥികളുടെ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ നടക്കാനിരിക്കുന്ന കൊച്ചി മുസിരിസ് ബിനാലെയെ അഴിമതിയുടെ പേരില്‍ തടയുന്നത് അംഗീകരിക്കാനാവില്ല. ബിനാലെയുടെ ഭാഗമായി 21 മുതല്‍ നടക്കുന്ന പ്രദര്‍ശനങ്ങള്‍ക്ക് തങ്ങള്‍ പൂര്‍ണപിന്തുണ നല്‍കുന്നതായും അവര്‍ അറിയിച്ചു. ഇന്ത്യയില്‍ പ്രധാനപ്പെട്ട ചിത്രകലാപ്രദര്‍ശനങ്ങള്‍ നടക്കുന്നത് കേരളത്തിനു പുറത്തായതിനാല്‍ ഇവ കാണാനോ പഠിക്കാനോ ഉള്ള അവസരം കേരളത്തിലെ കലാവിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്നില്ല. കലാവിദ്യാഭ്യാസത്തിന് പര്യാപ്തമല്ലാത്ത പാഠ്യപദ്ധതിയുമായി മാത്രം ഏറെയൊന്നും മുന്നോട്ടുപോകാനും കഴിയില്ല.
ReplyDelete