Friday, April 20, 2012
ഒഴിപ്പിക്കല്‍ തടഞ്ഞെന്ന പേരില്‍ മമത ശാസ്ത്രജ്ഞനെ 10 ദിവസം ജയിലിലിട്ടു
ടിവി വാര്‍ത്ത കാണരുതെന്ന് മമതയുടെ ആഹ്വാനം
കൊല്‍ക്കത്ത: സര്‍ക്കാര്‍ വായനശാലകളില്‍ ഭൂരിഭാഗം പത്രങ്ങളും നിരോധിക്കുകയും തനിക്കെതിരെ കാര്‍ട്ടൂര്‍ വരച്ച കോളേജ് പ്രൊഫസറെ ജയിലിടക്കുകയും ചെയ്ത മമത ബാനര്‍ജി പുതിയ പ്രഖ്യാപനവുമായി രംഗത്ത്. ബംഗാളിലെ ജനങ്ങള്‍ വാര്‍ത്താ ചാനലുകള്‍ കണ്ട് സമയം കളയാതെ വിനോദ ചാനലുകള്‍ കാണണമെന്നാണ് മമതയുടെ പുതിയ ആഹ്വാനം.
24 നോര്‍ത്ത് പര്‍ഗനാസില്‍ സംഘടിപ്പിച്ച ഒരു റാലിയിലാണ് മമത പുതിയ പ്രഖ്യാപനം നടത്തിയത്. പല വാര്‍ത്താചാനലുകളും സിപിഐഎമ്മിന് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കുന്നതെന്നും അതിനാല്‍ അത് കാണരുതെന്നുമാണ് മമതയുടെ ആവശ്യം.
മമതയ്ക്കും തൃണമൂല്‍ സര്‍ക്കാറിനുമെതിരായ ജനാധിപത്യ രീതിയിലുള്ള പ്രതികരണങ്ങളെ സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച് അടിച്ചമര്‍ത്തുന്ന മമതയുടെ നടപടികള്‍ക്കെതിരെ ബംഗാളില്‍ ശക്തമായ പ്രതിഷേധമുയരുന്നുണ്ട്. മമതയെ അധികാരത്തിലേറാകന്‍ സഹായിച്ച പലരും മമതയുടെ പല നടപടികളിലും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തുവരുന്നുണ്ട്.
ഒഴിപ്പിക്കല്‍ തടഞ്ഞെന്ന പേരില്‍ മമത ശാസ്ത്രജ്ഞനെ 10 ദിവസം ജയിലിലിട്ടു
കൊല്‍ക്കത്ത: ബംഗാളില്‍ ജനാധിപത്യം വന്‍ ഭീഷണിയാണ് നേരിടുന്നതെന്നും അഭിപ്രായസ്വാതന്ത്ര്യവും മനുഷ്യാവകാശവും ധ്വംസിക്കപ്പെടുകയാണന്നും മമതാ സര്‍ക്കാരിന്റെ പൊലീസ് കസ്റ്റഡിയില്‍ 10 ദിവസം കഴിഞ്ഞശേഷം മോചിതനായ വിഖ്യാത ശാസ്ത്രജ്ഞന്‍ പാര്‍ഥസാരഥി റേ പറഞ്ഞു. പാര്‍ഥസാരഥിയെ അറസ്റ്റുചെയ്തതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് മോചപ്പിച്ചത്.
ഏപ്രില്‍ എട്ടിന് ഉത്തര കൊല്‍ക്കത്തയിലെ നോനാഡംഗയില്‍ ചേരിനിവാസികളായ ഇരുനൂറോളം കുടുംബത്തെ കുടി ഒഴിപ്പിച്ചതിനെതിരെ നടന്നപ്രതിഷേധസമരത്തിന് നേതൃത്വം നല്‍കിയെന്ന പേരിലാണ് പാര്‍ഥസാരഥിയെ അറസ്റ്റുചെയ്തത്. എന്നാല്‍, സമരം നടക്കുന്ന സമയത്ത് താന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും കല്യാണി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലായിരുന്നെന്നും അദ്ദേഹം അറിയിച്ചു.
ഇടതുഭരണകാലത്ത് സംസ്ഥാനത്ത് പരിവര്‍ത്തനത്തിനുവേണ്ടി നിലകൊണ്ടവരുടെ കൂട്ടത്തില്‍ താനുമുണ്ടായിരുന്നു. എന്നാല്‍, ഇത്തരമൊരു മാറ്റമാണ് സംഭവിക്കുന്നതെന്നറിഞ്ഞിരുന്നങ്കില്‍ ഒരിക്കലും അതിന് തുനിയില്ലായിരുന്നു. വന്‍ അബദ്ധമാണ് പറ്റിയത്. ഇനി അത് തിരുത്താന്‍വേണ്ടിയുള്ള പോരാട്ടത്തിന് മുമ്പിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒഴിപ്പിക്കപ്പെട്ടവര്‍ക്കുവേണ്ടി താന്‍ നിലകൊണ്ടുവെന്നത് വാസ്തവമാണ്. എന്തായാലും ഇനിയും നോനാഡംഗയില്‍ പോയി സമരത്തില്‍ പങ്കാളിയാകും. എന്നും ഞാന്‍ പാവങ്ങളോടൊപ്പം നിലകൊള്ളും. മുമ്പും അങ്ങനെയായിരുന്നു. ഇപ്പോള്‍ ബംഗാളില്‍ അത് ഒരു കുറ്റമാണങ്കില്‍ കറുത്തദിനങ്ങളെയാണ് അത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
(ഗോപി)
മമത ജനാധിപത്യ രീതിയില്‍ പെരുമാറണം: ജ. കട്ജു
ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കുറെക്കൂടി ജനാധിപത്യപരമായും പക്വതയോടെയും പെരുമാറാന്‍ ശീലിക്കണമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു.
മമത ഇപ്പോള്‍ ഒരു തെരുവുപോരാളിയല്ല, സംസ്ഥാന മുഖ്യമന്ത്രിയാണ്. അവര്‍ പെരുമാറുന്ന രീതി തീര്‍ത്തും അസ്വീകാര്യമാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മമതയെ ചിത്രീകരിച്ച് കാര്‍ട്ടൂണ്‍ വരച്ചതിന് പ്രൊഫസറെ അറസ്റ്റ്ചെയ്ത നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ജസ്റ്റിസ് കട്ജുവിന്റെ പ്രതികരണം. ഒരു ഭരണകര്‍ത്താവെന്ന നിലയില്‍ പെരുമാറാന്‍ മമത ശീലിക്കണം. അവര്‍ ഇപ്പോള്‍ പ്രതിപക്ഷത്തല്ല. ആരെങ്കിലും ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചാല്‍ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. പശ്ചിമബംഗാളില്‍ ചില പത്രങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവം സംബന്ധിച്ച് കേന്ദ്ര മന്ത്രി സുല്‍ത്താന്‍ അഹമ്മദുമായി സംസാരിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് കട്ജു പറഞ്ഞു.
deshabhimani 200412
Subscribe to:
Post Comments (Atom)
ഇടതുഭരണകാലത്ത് സംസ്ഥാനത്ത് പരിവര്‍ത്തനത്തിനുവേണ്ടി നിലകൊണ്ടവരുടെ കൂട്ടത്തില്‍ താനുമുണ്ടായിരുന്നു. എന്നാല്‍, ഇത്തരമൊരു മാറ്റമാണ് സംഭവിക്കുന്നതെന്നറിഞ്ഞിരുന്നങ്കില്‍ ഒരിക്കലും അതിന് തുനിയില്ലായിരുന്നു. വന്‍ അബദ്ധമാണ് പറ്റിയത്. ഇനി അത് തിരുത്താന്‍വേണ്ടിയുള്ള പോരാട്ടത്തിന് മുമ്പിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ReplyDelete