Thursday, April 19, 2012
ഡിസിസി പ്രശ്നം വീണ്ടും സജീവം: സാന്നിധ്യമറിയിക്കാന്‍ തറവേല
അല്പനാളത്തെ ഇടവേളക്കുശേഷം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനുവേണ്ടിയുള്ള പിടിവലി കോണ്‍ഗ്രസില്‍ സജീവമായി. തന്റെ നോമിനിക്ക് പ്രസിഡന്റ്് സ്ഥാനം ലഭിക്കാതെ പോകുമോ എന്ന ഭയത്താല്‍ കെ സുധാകരന് സ്വന്തം പേരുതന്നെ പത്രങ്ങളില്‍ വരുത്താനുള്ള ശ്രമം തുടങ്ങി. സതീശന് പാച്ചേനിയുടെ പേരുമായി എ ഗ്രൂപ്പും രംഗത്തുണ്ട്. സുധാകരന് മുന്നോട്ടുവയ്ക്കുന്ന പേരുകള്‍ ഒട്ടും സ്വീകാര്യതയില്ലാത്തവയാണ്. കെ സുരേന്ദ്രന്, സുമാബാലകൃഷ്ണന് എന്നീ സുധാകര നോമിനികള്‍ ദുര്‍ബലരാണ്. ഈ സാഹചര്യത്തിലാണ് സ്വന്തം പേരുതന്നെ കെപിസിസിയുടെ മുന്നിലെത്തിക്കാന്‍ സുധാകരന് ചില കുരുട്ടുവിദ്യകള്‍ പ്രയോഗിച്ചത്.
രാഷ്ട്രീയ പ്രവര്‍ത്തനം ചില ഇടവേളകളില്‍മാത്രം നടത്തുന്ന സുധാകരനെ നേതൃത്വം ഏല്പിക്കുന്നതിനെതിരെ എതിര്‍പക്ഷം കടുത്ത എതിര്‍പ്പ് ഉയര്‍ത്തുന്നു. സുധാകരന് ചെന്നൈയിലും ഡല്‍ഹിയിലും ദുബായിലും മറ്റും വ്യാപാര- സ്വകാര്യ യാത്രകളിലാണ് ഭൂരിഭാഗം സമയവും. കണ്ണൂരില്‍ എത്തുന്നതുതന്നെ വല്ലപ്പോഴും. ജനങ്ങളും പാര്ടിക്കാരും ഇത് മനസ്സിലാക്കാതിരിക്കാന്‍ കേരളത്തിലും കണ്ണൂരിലും എത്തുമ്പോഴെല്ലാം എന്തെങ്കിലും വിവാദം ഉയര്‍ത്തിവിടാന്‍ സുധാകരന് ശ്രദ്ധിക്കാറുണ്ട്. കുറച്ചുനാള്‍ മുമ്പ് ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തിനെതിരെ കെപിസിസി എക്സിക്യുട്ടീവില്‍ ബഹളമുണ്ടാക്കി മാധ്യമ ശ്രദ്ധ നേടിയത് ഈ തന്ത്രത്തിന്റെ ഭാഗം. ഇക്കുറി കണ്ണൂരില്‍ എത്തിയപ്പോള്‍ ഫസല്‍ വധത്തിന്റെ പേരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിചിത്ര വാദങ്ങളാണ് സുധാകരന് ഉയര്‍ത്തിയത്. ആര്‍എസ്എസ്സും എന്‍ഡിഎഫും തലശേരിയില്‍ കൊലചെയ്ത സിപിഐ എം പ്രവര്‍ത്തകരുടെ പേരിലായിരുന്നു സുധാകരന്റെ കുരുട്ടുബുദ്ധി. ഇവരുടെ കൊലക്കുപിന്നില്‍ സിപിഐ എം ആണെന്ന് നിര്‍ലജ്ജം പറഞ്ഞ സുധാകരന്റെ ലക്ഷ്യം പത്ര-ദൃശ്യ മാധ്യമങ്ങളില്‍ സാന്നിധ്യമറിയിക്കുക മാത്രമായിരുന്നുവെന്ന് വ്യക്തം. ഇതിന്റെ മുന്നോടിയായി സുധാകരന് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചുവരുന്നതായി വാര്‍ത്ത വന്നതും യാദൃഛികമല്ല. എ ഗ്രൂപ്പിന്റെ അവകാശവാദത്തിന്റെ മുനയൊടിക്കലാണ് തല്ക്കാലം സുധാകരന്റെ ലക്ഷ്യം.
കഴിഞ്ഞ ഒക്ടോബറില്‍ പി രാമകൃഷ്ണന് സ്ഥാനമൊഴിഞ്ഞ ശേഷം ഡിസിസിക്ക് ഫലത്തില്‍ നാഥനില്ല. ഇടക്കാലത്ത് വൈസ് പ്രസിഡന്റ് പി കെ വിജയരാഘവന് ആക്ടിങ് പ്രസിഡന്റായി ചുമതല നല്‍കിയെങ്കിലും അനാരോഗ്യവും ഇതര ഗ്രൂപ്പുകളുടെ നിസ്സഹകരണവും കാരണം ഒന്നും ചെയ്യാനായില്ല. ആറുമാസത്തിലേറെയായി ജില്ലാ നേതൃത്വം ഒഴിഞ്ഞുകിടന്നിട്ടും പ്രശ്നപരിഹാരമുണ്ടാകാത്തത് കോണ്‍ഗ്രസിന്റെ ജനാധിപത്യവിരുദ്ധതയുടെ സാക്ഷ്യപത്രമായാണ് വിലയിരുത്തുന്നത്. എന്നാല്‍, സംസ്ഥാന നേതൃത്വത്തിലെ ജാതി വീതംവയ്പ്പും തമ്മിലടിയും കഴിയാതെ കണ്ണൂരിലെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന് കരുതുന്നില്ല.
ലീഗ് നേതാക്കളെ താഴ്ത്തിക്കെട്ടി വാര്‍ത്താസമ്മേളനം: സുധാകരനും ലീഗും തുറന്ന പോരില്‍
കണ്ണൂര്‍: കോണ്‍ഗ്രസ് സുധാകരപക്ഷവും മുസ്ലിംലീഗും തുറന്ന പോരിലേക്ക്. ജില്ലയിലെ ചില ലീഗ് നേതാക്കള്‍ക്ക് തന്നോട് അസൂയയും അസംതൃപ്തിയുമുണ്ടെന്ന് സുധാകരന് വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചത് ലീഗ് നേതൃത്വത്തെ ഞെട്ടിച്ചു. കോണ്‍ഗ്രസിലെ സുധാകരപക്ഷവും ലീഗും കുറച്ചുകാലമായി കടുത്ത ഭിന്നതയിലാണ്. ഈ വിഷയത്തില്‍ സുധാകരന് പരസ്യമായി പ്രതികരിച്ചതോടെ പ്രശ്നം തെരുവിലേക്ക് നീങ്ങി. അഞ്ചാംമന്ത്രി പ്രശ്നം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ ലീഗ് പ്രാദേശിക പാര്‍ടിയാണെന്നും രണ്ടുജില്ലകളില്‍ മാത്രമേ സ്വാധീനമുള്ളൂവെന്നുമാണ് സുധാകരന് തുറന്നടിച്ചത്. ഇത് ലീഗ് നേതാക്കളെയും അണികളെയും പ്രകോപിതരാക്കി. പാപ്പിനിശേരി വിഷചികിത്സാകേന്ദ്രം സുവര്‍ണ ജൂബിലി ഫ്ളക്സ് ബോര്‍ഡില്‍നിന്ന് സുധാകരന്റെ "തലവെട്ടി" ലീഗ് പ്രതികരിച്ചു. ചിലയിടങ്ങളില്‍ സുധാകരനെതിരെ പ്രകടനവും നടന്നു. സുധാകരപക്ഷമാകട്ടെ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ "തലവെട്ടി"യാണ് പ്രതികാരം ചെയ്തത്.
പോസ്റ്റര്‍ കീറിയതും പ്രകടനം നടത്തിയതും വേദനിപ്പിച്ചുവെന്നും ലീഗ് പ്രവര്‍ത്തകരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ അസൂയയുള്ള ചില നേതാക്കളാണ് ഇതിനുപിന്നിലെന്നും സുധാകരന് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. കെപിസിസി യോഗത്തില്‍ ലീഗിനെ കൊച്ചാക്കിയെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വിശ്വസിച്ചാണ് തനിക്കെതിരെ ലീഗ് നീങ്ങിയത്. ഒരിക്കലും ലീഗിന്റെ സ്വാധീനം കുറച്ചുകണ്ടിട്ടില്ലെന്നും കുറ്റസമ്മതം നടത്തി.
ലീഗ് അണികളെ തീവ്രാദികളാക്കുന്നത് സുധാകരനാണെന്ന വിമര്‍ശനം ജില്ലയിലെ ലീഗ് നേതൃത്വത്തിന് നേരത്തേയുണ്ട്. നേതൃത്വം കൈവിടുന്ന ലീഗ് ക്രിമിനലുകളുടെ സംരക്ഷകനായി സുധാകരന് രംഗത്തിറങ്ങുക പതിവാണ്. ഇത് പലപ്പോഴും ലീഗ് നേതൃത്വത്തെ വെട്ടിലാക്കി. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ലീഗ് തീവ്രവാദികളെ ഇളക്കിവിടുന്നതില്‍ സുധാകരനുപങ്കുണ്ടെന്ന് ലീഗ് നേതാക്കള്‍ വിശ്വസിക്കുന്നു. സുധാകരനെതിരായ പടയൊരുക്കത്തിന് കാത്തിരുന്ന ലീഗിന് കെപിസിസി നിര്‍വാഹക സമിതി യോഗത്തിലെ അഭിപ്രായ പ്രകടനം ആയുധമായി. കിട്ടിയ സന്ദര്‍ഭം ഉപയോഗിച്ച് സുധാകരനെതിരെ അണികളെ ഉപയോഗിച്ച് ആഞ്ഞടിച്ചു. സുധാകരന്റെ പുതിയ പ്രതികരണത്തോടെ യുഡിഎഫിലെ കലാപം രൂക്ഷമാകും. കണ്ണൂര്‍ നഗരസഭാ ചെയര്മാന് പദവി സംബന്ധിച്ച് ലീഗ് നേതൃത്വം സുധാകരപക്ഷവുമായി ഇടഞ്ഞിരുന്നു. ഇതിന്റെ പകയും വിദ്വേഷവും അടങ്ങുന്നതിനു മുമ്പ് പുതിയ വിവാദം കൊഴുക്കുകയാണ്.
deshabhimani 190412
Subscribe to:
Post Comments (Atom)
അല്പനാളത്തെ ഇടവേളക്കുശേഷം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനുവേണ്ടിയുള്ള പിടിവലി കോണ്‍ഗ്രസില്‍ സജീവമായി. തന്റെ നോമിനിക്ക് പ്രസിഡന്റ്് സ്ഥാനം ലഭിക്കാതെ പോകുമോ എന്ന ഭയത്താല്‍ കെ സുധാകരന് സ്വന്തം പേരുതന്നെ പത്രങ്ങളില്‍ വരുത്താനുള്ള ശ്രമം തുടങ്ങി. സതീശന് പാച്ചേനിയുടെ പേരുമായി എ ഗ്രൂപ്പും രംഗത്തുണ്ട്. സുധാകരന് മുന്നോട്ടുവയ്ക്കുന്ന പേരുകള്‍ ഒട്ടും സ്വീകാര്യതയില്ലാത്തവയാണ്. കെ സുരേന്ദ്രന്, സുമാബാലകൃഷ്ണന് എന്നീ സുധാകര നോമിനികള്‍ ദുര്‍ബലരാണ്. ഈ സാഹചര്യത്തിലാണ് സ്വന്തം പേരുതന്നെ കെപിസിസിയുടെ മുന്നിലെത്തിക്കാന്‍ സുധാകരന് ചില കുരുട്ടുവിദ്യകള്‍ പ്രയോഗിച്ചത്.
ReplyDelete