ഇടപ്പള്ളി റെയില്‍വേ മേല്‍പ്പാലത്തിന് ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിനു പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങളുണ്ടെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി രാജീവ് എംപി പറഞ്ഞു. ടോള്‍നീക്കത്തിനെതിരെ സിപിഐ എം ഇടപ്പള്ളി ലോക്കല്‍കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സായാഹ്നധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലംപണിയുടെ ഒരുഘട്ടത്തില്‍പ്പോലും ടോളിനെക്കുറിച്ച് പരാമര്‍ശമുണ്ടായില്ല. ടോള്‍ എന്ന നയം നിലവില്‍വരുന്നതിനു മുമ്പ് നിര്‍മാണം ആരംഭിച്ചതാണ് ഇടപ്പള്ളി മേല്‍പ്പാലം. ഒരേദിവസം ഉദ്ഘാടനംചെയ്ത വെണ്ടുരുത്തി പാലത്തിന് ടോള്‍ പിരിക്കില്ലെന്ന് മന്ത്രി പരസ്യപ്രസ്താവന നടത്തി. സംസ്ഥാനത്ത് കുടിവെള്ളം, ബസ് ഷെല്‍ട്ടര്‍ നിര്‍മാണം, മാലിന്യസംസ്കരണം തുടങ്ങി അടിസ്ഥാനസൗകര്യ മേഖലകളില്‍ സ്വകാര്യവല്‍ക്കരണം ലക്ഷ്യമിടുന്ന ബജറ്റാണ് മന്ത്രി കെ എം മാണി അവതരിപ്പിച്ചത്. ഈ നയങ്ങളുടെ ഭാഗമായാണ് ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ നീക്കംനടത്തുന്നത്.
വാഹനങ്ങളുടെ നികുതി മുന്‍കൂറായി വാങ്ങുന്ന സര്‍ക്കാര്‍ പെട്രോള്‍ വിലയ്ക്കൊപ്പം നികുതിയും സെസും ഈടാക്കുന്നു. പെട്രോളിയം സെസ് ഇനത്തില്‍ കേരളം നല്‍കുന്ന തുക സംസ്ഥാനത്തെ റോഡുകളുടെ വികസനത്തിന് അനുവദിച്ചാല്‍ അടിസ്ഥാനസൗകര്യ വികസനത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും. എന്നാല്‍ നികുതി വര്‍ധിപ്പിക്കുന്നതോടൊപ്പം ഉപയോഗിക്കുന്ന എല്ലാ സൗകര്യങ്ങള്‍ക്കും ജനങ്ങളില്‍നിന്ന് പണം ഈടാക്കുക എന്നതാണ് സര്‍ക്കാര്‍ നയം. ടോള്‍പിരിവുനീക്കം ചെറുത്തുതോല്‍പ്പിക്കാന്‍ എല്ലാ സംഘടനകളെയും കോര്‍ത്തിണക്കി ശക്തമായ സമരപരിപാടികള്‍ക്ക് സിപിഐ എം നേതൃത്വം നല്‍കും. രാഷ്ട്രീയ, പൊതു സമൂഹങ്ങള്‍ ഒറ്റക്കെട്ടായി സമരം ഏറ്റെടുക്കണമെന്നും പി രാജീവ് ആവശ്യപ്പെട്ടു. സിപിഐ എം ഇടപ്പള്ളി ലോക്കല്‍ സെക്രട്ടറി എന്‍ പി തോമസ് അധ്യക്ഷനായി. വൈറ്റില ഏരിയ സെക്രട്ടറി അഡ്വ. എന്‍ സതീഷ്, ഏരിയാകമ്മിറ്റി അംഗം എന്‍ എ മണി എന്നിവര്‍ സംസാരിച്ചു. ഏരിയാകമ്മിറ്റി അംഗം എ ജി ഉദയകുമാര്‍ സ്വാഗതവും എം യു മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.
deshabhimani 190412

ReplyDelete