Friday, April 20, 2012
പ്രകൃതി വാതക വൈദ്യുത പദ്ധതികള്‍ക്ക് വിലക്ക്
പ്രകൃതിവാതകം ഉപയോഗിച്ചുള്ള വൈദ്യുതപദ്ധതികള്‍ ആസൂത്രണംചെയ്യുന്നത് 2015-16 വരെ കേന്ദ്ര ഊര്‍ജ മന്ത്രാലയം നിരോധിച്ചു. ആഭ്യന്തര പ്രകൃതിവാതകത്തിന്റെ ഉല്‍പ്പാദനം രാജ്യത്ത് കുറയുകയാണെന്ന പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയത്തിന്റെ അറിയിപ്പിനെത്തുടര്‍ന്നാണിത്. പ്രകൃതിവാതക പദ്ധതികളിലൂടെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് ഇത് കനത്ത തിരിച്ചടിയാകും.
കഴിഞ്ഞ സാമ്പത്തികവര്‍ഷം രാജ്യത്തെ ആഭ്യന്തര പ്രകൃതി വാതക ഉല്‍പ്പാദനം പ്രതിദിനം 42.67 ദശലക്ഷം മെട്രിക് സ്റ്റാന്‍ഡാര്‍ഡ് ക്യൂബിക് മീറ്റായിരുന്നു. നടപ്പു സാമ്പത്തികവര്‍ഷം ഇതില്‍ 15.03ന്റെയും അടുത്തവര്‍ഷം വീണ്ടും 3.42 ന്റെയും കുറവുണ്ടാകുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇതിനു പുറമെ ആഭ്യന്തര പ്രകൃതിവാതകം പുതുതായി ലഭ്യമാവില്ലെന്ന് ഉറപ്പായതിനാലും പുതിയ പദ്ധതികള്‍ ആവിഷ്കരിക്കരുതെന്നാണ് ഊര്‍ജ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. കായംകുളം ചീമേനി (2400 മെഗാവാട്ട്), ബ്രഹ്മപുരം (1000 മെഗാവാട്ട്), കായംകുളം (1950 മെഗാവാട്ട്) എന്നീ പ്രകൃതിവാതക വൈദ്യുത പദ്ധതികളുടെ നിര്‍മാണം ഇതുമൂലം കേരളത്തിന് ആരംഭിക്കാന്‍ കഴിയില്ല. കായംകുളത്തെ നിലവിലുള്ള 350 മെഗാവാട്ട് നാഫ്താ നിലയവും കൊച്ചിയിലെ 167 മെഗാവാട്ടിന്റെ ബിഎസ്ഇഎസ് നിലയവും പ്രകൃതിവാതകത്തിലേക്ക് മാറ്റാനുള്ള പദ്ധതിയും മുടങ്ങും. ഇന്ത്യയില്‍ ലഭിക്കുന്ന പ്രകൃതിവാതകത്തേക്കാള്‍ നാലിരട്ടി വിലയ്ക്കാണ് ഓസ്ട്രേലിയയില്‍നിന്ന് പെട്രോനെറ്റ് എല്‍എന്‍ജി ദ്രവീകൃത പ്രകൃതിവാതകം (എല്‍എന്‍ജി) കൊണ്ടുവരുന്നത്. ഒരു ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ് (എംഎംബിടിയു) പ്രകൃതി വാതകത്തിന് 15 ഡോളറാണ് വിലയെങ്കില്‍ ആഭ്യന്തര പ്രകൃതിവാതകത്തിന് നാലു ഡോളര്‍ മാത്രമാണ് വില. എല്‍എന്‍ജി ഉപയോഗിച്ച് ഒരു യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ എട്ടു രൂപാ ചെലവു വരുമെങ്കില്‍ ആഭ്യന്തര പ്രകൃതിവാതകത്തില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ അതിന്റെ നാലിലൊന്നു ചെലവേ വരൂ. ഈ സാഹചര്യത്തില്‍ 60 ശതമാനം ആഭ്യന്തര പ്രകൃതിവാതകവും 40 ശതമാനം എല്‍എന്‍ജിയും ഉപയോഗിച്ച് കേരളത്തിലെ പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കാനാണ് വിഭാവനംചെയ്തിരുന്നത്.
സംസ്ഥാനത്ത് ഇന്ന് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 35 ശതമാനവും ജലവൈദ്യുതിയാണ്. പുതിയ പ്രകൃതിവാതക നിലയങ്ങള്‍ കമീഷന്‍ചെയ്യുന്നതോടെ ഇത് 20 ശതമാനമായി കുറയ്ക്കാമെന്നും കേരളത്തെ വൈദ്യുതി പ്രതിസന്ധിയില്‍നിന്ന് കരകയറ്റാമെന്നുമായിരുന്നു പ്രതീക്ഷ. പരിസ്ഥിതിപ്രശ്നങ്ങളുടെ പേരില്‍ ജലവൈദ്യുത പദ്ധതികളും കല്‍ക്കരി നിലയപദ്ധതിയും മുടങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ പുതിയ തീരുമാനം കേരളത്തെ ഇരുട്ടിലാക്കും. സൈലന്റ്വാലി, പൂയംകുട്ടി പദ്ധതികള്‍ പാരിസ്ഥിതിക വിവാദംമൂലം ഇല്ലാതായി. അതിരപ്പിള്ളി പദ്ധതിയും ഉപേക്ഷിച്ച നിലയിലാണ്. പാത്രക്കടവ്, മാനന്തവാടി, അച്ചന്‍കോവില്‍ തുടങ്ങിയ പദ്ധതികളും പരിസ്ഥിതിവകുപ്പിന്റെ അനുമതി കിട്ടാത്തതുമൂലം അനിശ്ചിതത്വത്തിലാണ്.
(ആര്‍ സാംബന്‍)
വൈദ്യുതി പ്രതിസന്ധി: കര്‍ശന നടപടി വേണം- എ കെ ബാലന്‍
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുന്‍ വൈദ്യുതി മന്ത്രി എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2003ലെ വൈദ്യുതി നിയമപ്രകാരം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷന് അന്വേഷണാധികാരമുണ്ട്. വൈദ്യുതി ആസൂത്രണത്തില്‍ പിഴവുണ്ടായതായി കമീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രഥമദൃഷ്ട്യാ പിഴവ് കണ്ടെത്തിയ സാഹചര്യത്തില്‍ സമഗ്രാന്വേഷണത്തിലൂടെ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണം. നീരൊഴുക്കിലെയും കേന്ദ്രപൂള്‍ വിഹിതത്തിലെയും വര്‍ധന കണക്കിലെടുത്താല്‍ ലോഡ്ഷെഡിങ്ങോ പവര്‍കട്ടോ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ല. ഇന്നത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആസൂത്രണ വൈകല്യമാണ്. ബോര്‍ഡ് മാനേജ്മെന്റിന്റെ വീഴ്ചയ്ക്ക് പൊതുജനങ്ങള്‍ പിഴ നല്‍കേണ്ട സ്ഥിതിയാണ്. കേന്ദ്രപൂളില്‍നിന്ന് അധിക വൈദ്യുതി ലഭിക്കുകയും പലസ്ഥലങ്ങളിലും വേനല്‍മഴ ലഭിച്ചതിനെത്തുടര്‍ന്ന് വൈദ്യുതി ആവശ്യകതയില്‍ കുറവുണ്ടാകുകയുംചെയ്ത സാഹചര്യത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, സാധാരണ ഉപയോക്താക്കള്‍ക്കു പോലും കടുത്ത ഭാരം ഏര്‍പ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്.
ജലവൈദ്യുതി ആസൂത്രണത്തിലാണ് ഗുരുതരമായ പാളിച്ച. മുന്‍ വര്‍ഷത്തേക്കാള്‍ 700 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം ലഭിച്ചിട്ടും മാര്‍ച്ച് ആദ്യം വൈദ്യുതിക്കുള്ള വെള്ളത്തില്‍ 400 ദശലക്ഷം യൂണിറ്റിന്റെ കുറവുണ്ടായി. വേനലില്‍ ലഭ്യമാകേണ്ടിയിരുന്ന 1100 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് തീര്‍ത്തത്. ഈ ആസൂത്രണപ്പിശക് മറയ്ക്കാനാണ് മുല്ലപ്പെരിയാര്‍ പ്രശ്നം പറഞ്ഞ് ഇടുക്കിയില്‍ കുറച്ചു ദിവസം വൈദ്യുതി ഉല്‍പ്പാദനം കൂട്ടിയത്. 59 ദശലക്ഷം യൂണിറ്റ് മാത്രമാണ് ഇങ്ങനെ ഉല്‍പ്പാദിപ്പിച്ചത്. 1041 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ധൂര്‍ത്തടിച്ചതില്‍ മുല്ലപ്പെരിയാറിനെയും കുറ്റപ്പെടുത്താന്‍ കഴിയില്ല. ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ ഇടുക്കിയില്‍ അധികമായി ഉല്‍പ്പാദിപ്പിച്ച വൈദ്യുതി യൂണിറ്റിന് ഒന്നര രൂപ നിരക്കില്‍ അന്യസംസ്ഥാനങ്ങളിലേക്ക് ഒഴുക്കി. അന്ന് കര്‍ണാടകത്തില്‍നിന്ന് 3.50 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങുകയുംചെയ്തു. ഇത് പുറത്തായപ്പോള്‍ പുറത്തുനിന്ന് കിട്ടിയിരുന്ന വൈദ്യുതി വേണ്ടെന്നുവച്ചു. ആ വൈദ്യുതികൂടി ഉപയോഗിച്ച് പരമാവധി വെള്ളം സംരക്ഷിക്കാനുള്ള നടപടിയുണ്ടായില്ല. വേനല്‍ക്കാലത്ത് ആവശ്യം വര്‍ധിക്കുന്നത് കണക്കിലെടുത്ത് മുന്‍കൂട്ടി പ്രസരണ കോറിഡോര്‍ ഇടപാടുണ്ടാക്കാത്തതും വീഴ്ചയായി.
deshabhimani 200412
Labels:
വലതു സര്‍ക്കാര്‍,
വാര്‍ത്ത,
വൈദ്യുതി
Subscribe to:
Post Comments (Atom)
No comments:
Post a Comment