Friday, August 3, 2012
പി സി ജോര്‍ജില്‍ നിന്നും സംരക്ഷണം വേണം: സതീശന്
പി സി ജോര്‍ജില്‍ നിന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സംരക്ഷണം വേണമെന്ന് വി ഡി സതീശന്. കോണ്‍ഗ്രസ് എംഎല്‍എമാരെ ഇങ്ങനെ ആക്ഷേപിക്കുമ്പോള്‍ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും പ്രതികരിക്കാനുള്ള ബാധ്യതയുണ്ട്. പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയാല്‍ യുഡിഎഫില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകും. ആക്ഷേപത്തില്‍ നിന്നും സംരക്ഷിക്കാനുള്ള ബാധ്യത അവര്‍ക്കുണ്ട്. സതീശന് ഹൈബി ഈഡനൊപ്പമാണ് വാര്‍ത്താസമ്മേളനം നടത്തിയത്.
വഴിയെ പോകുന്ന ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല കോണ്‍ഗ്രസ് എംഎല്‍എമാര്‍. യുഡിഎഫ് സംഘത്തിന്റെ വിശ്വാസ്യത നഷ്ടമായ സാഹചര്യത്തില്‍ ആറ് യുഡിഎഫ് എംഎല്‍എമാരുടെ സംഘം 6ന് നെല്ലിയാമ്പതി സന്ദര്‍ശിക്കും. ജോര്‍ജിന്റെ ഇടപെടലിലൂടെ നെല്ലിയാമ്പതി ഉപസമിതിയുടെ വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തിലാണിത്. ടി എന്‍ പ്രതാപന്, വി ഡി സതീശന്, എം വി ശ്രേയാംസ് കുമാര്‍, വി ടി ബല്‍റാം, ഹൈബി ഈഡന്, കെ എം ഷാജി എന്നിവരാണ് സംഘത്തില്‍. ജോര്‍ജിനെ കയറൂരിവിട്ട് മാന്യന്മാരെ ആക്ഷേപിക്കരുത്. ജാതി പറഞ്ഞ് ആക്ഷേപിക്കുന്നത് ജോര്‍ജിന്റെ സ്ഥിരം ശൈലിയാണ്. പ്രതാപന് ഒറ്റക്കാണെന്ന് കരുതണ്ട. ഒറ്റക്കാണെന്ന് ധരിച്ച് ആക്ഷേപിച്ചാല്‍ കൈയ്യും കെട്ടി നോക്കിയിരിക്കില്ല. സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കില്ല. എന്തുവില കൊടുത്തും നേരിടുമെന്നും സതീശനും ഹൈബിയും അറിയിച്ചു.
അതിനിടെ പി സി ജോര്‍ജിന് ടി എന്‍ പ്രതാപന് തുറന്ന കത്തയച്ചു. തന്റെ ജാതി മണ്ണും മനുഷ്യനുമാണെന്ന് കത്തില്പ്പറഞ്ഞു. ജോര്‍ജിനെപ്പോലെയുള്ള കൊതിയന്മാരുടെ കണ്ണും കൈയ്യും പതിയുന്നിടത്ത് ഇടപെടും. പൊതുമുതല്‍ വെട്ടിപ്പിടിക്കാന്‍ അനുവദിക്കില്ല. എല്ലായ്പ്പോഴും എല്ലാവരേയും കബളിപ്പിക്കാനാവില്ലെന്നും തുറന്ന കത്തില്‍ പ്രതാപന് പറഞ്ഞു.
പി സി ജോര്‍ജ് യുഡിഎഫിന് മുതല്‍ക്കൂട്ടെന്ന് ചെന്നിത്തല
ഗവണ്മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ് യുഡിഎഫിന് മുതല്‍കൂട്ടാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ജോര്‍ജ് ടി എന്‍ പ്രതാപന് എംഎല്‍എയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതാപന്റെ പേരുപറഞ്ഞ് ജോര്‍ജ് പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ ദൗര്‍ഭാഗ്യകരമാണ്. ജോര്‍ജ് ദുഷ്ട ബുദ്ധിയോടെ പറഞ്ഞതാകില്ല. പ്രതിഷേധത്തിന്റെ മറവില്‍ സിപിഐ എം അക്രമം നടത്തുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. ജയരാജനെ അറസ്റ്റുചെയ്തതില്‍ പരാതിയുണ്ടെങ്കില്‍ നിയമപരമായി നേരിടുകയാണ് വേണ്ടത്. ലീഗിന്റെ സമ്മര്‍ദത്തിലാണ് ജയരാജനെ അറസ്റ്റുചെയ്തതെന്നത് ആരോപണം മാത്രമാണ്. പി കെ ബഷീര്‍ എംഎല്‍എയ്ക്കെതിരെയുള്ള ഇരട്ടക്കൊലപാതക കേസ് വ്യത്യസ്തമാണെന്നും ചെന്നിത്തല അവകാശപ്പെട്ടു.
Labels:
കേരള കോണ്‍ഗ്രസ്,
കോൺഗ്രസ്
Subscribe to:
Post Comments (Atom)

പി സി ജോര്‍ജില്‍ നിന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സംരക്ഷണം വേണമെന്ന് വി ഡി സതീശന്. കോണ്‍ഗ്രസ് എംഎല്‍എമാരെ ഇങ്ങനെ ആക്ഷേപിക്കുമ്പോള്‍ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും പ്രതികരിക്കാനുള്ള ബാധ്യതയുണ്ട്. പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയാല്‍ യുഡിഎഫില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകും. ആക്ഷേപത്തില്‍ നിന്നും സംരക്ഷിക്കാനുള്ള ബാധ്യത അവര്‍ക്കുണ്ട്. സതീശന് ഹൈബി ഈഡനൊപ്പമാണ് വാര്‍ത്താസമ്മേളനം നടത്തിയത്
ReplyDelete