ഹസാരെസംഘം പിരിച്ചുവിട്ടതായി സംഘം നേതാവ് അണ്ണ ഹസാരെ വ്യക്തമാക്കി. തന്റെ ബ്ലോഗിലൂടെയാണ് സംഘം പിരിച്ചുവിട്ടതായി അദ്ദേഹം വ്യക്തമാക്കിയത്. സംഘത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് നീക്കം. ശക്തമായ ലോക്പാല്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ എത്രകാലം നിരാഹാര സമരവുമായി മുന്നോട്ടുപോകാന്‍ കഴിയുമെന്ന് ഹസാരെ ചോദിച്ചു. നിരാഹാര സമരമുറ അവസാനിപ്പിക്കാനും അഴിമതി നേരിടാന്‍ ബദല്‍ രാഷ്ട്രീയ നീക്കം നടത്താനുമാണ് ഇപ്പോള്‍ ജനങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ഹസാരെ അവകാശപ്പെടുന്നു. തിങ്കളാഴ്ച മുതല്‍ ഹസാരെ സംഘമോ ഹസാരെ സംഘം കോര്‍കമ്മറ്റിയോ നിലവിലുണ്ടാകില്ലെന്നും ഹസാരെ കൂട്ടിച്ചേര്‍ക്കുന്നു.
deshabhimani
ഹസാരെസംഘം പിരിച്ചുവിട്ടതായി സംഘം നേതാവ് അണ്ണ ഹസാരെ വ്യക്തമാക്കി. തന്റെ ബ്ലോഗിലൂടെയാണ് സംഘം പിരിച്ചുവിട്ടതായി അദ്ദേഹം വ്യക്തമാക്കിയത്.
ReplyDelete