സ് നോഡെന്‍ വേട്ടയുടെ ഭാഗമായി ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലിസിന്റെ വിമാനത്തിന് യൂറോപ്യന്‍ രാജ്യങ്ങള്‍ വഴി നിഷേധിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അമേരിക്കയെയും അവരുടെ യൂറോപ്യന്‍ സഖ്യത്തേയും ബൊളീവിയയ്ക്ക് ഭയമില്ലെന്നും സ് നോഡെന്‍ ആവശ്യപ്പെട്ടാല്‍ അദ്ദേഹത്തിന് അഭയം നല്‍കാന്‍ തയ്യാറാണെന്നുമാണ് മൊറാലിസ് ശനിയാഴ്ച പ്രഖ്യാപിച്ചത്.
ഇന്ത്യയടക്കം 21 രാജ്യത്ത് നേരത്തെ അഭയമൊരുക്കാന്‍ സ് നോഡെന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അമേരിക്കന്‍ അതൃപ്തി ഭയന്ന് മിക്ക രാജ്യങ്ങളും അപേക്ഷ നിരസിച്ച പശ്ചാത്തലത്തിലാണ് ലാറ്റിനമേരിക്കന്‍ ഇടത് ചേരിയില്‍പ്പെട്ട മൂന്ന് രാഷ്ട്രങ്ങള്‍ സ് നോഡന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചത്.
deshabhimani

No comments:
Post a Comment