ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ക്ഷേത്രപരിസരത്തെ മഹാബോധി വൃക്ഷത്തിന് സമീപം ആദ്യ സ്ഫോടനമുണ്ടായത്. പിന്നീട് പലയിടത്തായി തുടര്‍ച്ചയായി ആറ് സ്ഫോടനങ്ങളുണ്ടായി. ഈ സമയത്ത് ഇരുന്നൂറിലധികം തീര്‍ത്ഥാടകര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. താരതമ്യേന ശക്തികുറഞ്ഞ സ്ഫോടനങ്ങളാണുണ്ടായത്. സ്ഥലത്തെത്തിയ എന്‍ഐഎ സംഘം പൊട്ടാതിരുന്ന ബോംബ് കണ്ടെടുത്തു നിര്‍വീര്യമാക്കി. തീര്‍ത്ഥാടകരെ ഒഴിപ്പിച്ച് ക്ഷേത്രത്തില്‍ പരിശോധന നടക്കുകയാണ്.
സ്ഫോടനത്തില്‍ ക്ഷേത്രത്തിനു തകരാറുകള്‍ ഉണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരില്‍ രണ്ടു പേര്‍ സുരക്ഷാ ജീവനക്കാരാണ്. ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടാകുമെന്ന് രണ്ടുമാസത്തിന് മുമ്പ് തന്നെ ഇന്റലിജന്‍സ് മുന്നറിയിപ്പ് ഉണ്ടായിരുന്നു. ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ ഉച്ചയോടെ മഹാബോധി ക്ഷേത്രത്തില്‍ എത്തിയേക്കുമെന്നാണ് കരുതുന്നത്.
deshabhimani
No comments:
Post a Comment